കോതമംഗലം: ചാത്തമറ്റം അവലുംതടത്തില്‍ കുര്യാക്കോസിന്റെ ഭാര്യ

ഏലമ്മ കുര്യാക്കോസ് (92) വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു ഇന്നലെ നിര്യാതയായി. സംസ്കാരം മാതൃദേവാലയമായ ചാത്തമറ്റം സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍. 

അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ശ്രദ്ധേയനായ സാഹിത്യകാരന്‍ ജയന്‍ വര്‍ഗീസ് (ന്യൂയോര്‍ക്ക്), റോയി കുര്യാക്കോസ് (ന്യൂയോര്‍ക്ക്), ജോര്‍ജ്, ബേബി, ലീലാമ്മ, മേരി, മീന എന്നിവര്‍ മക്കളാണ്. 

ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്‌സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി വികാരി റവ. ഫാ. ഷിനോജ് ജോസഫിന്റെ ഭാര്യ പരേതയുടെ കൊച്ചുമകളാണ്. 

ബിജു ചെറിയാന്‍ അറിയിച്ചതാണിത്. 

ജോയിച്ചന്‍ പുതുക്കുളം

 

 

Related News

Go to top