ഷിക്കാഗോ: പുല്ലുവഴി പോമയ്ക്കല്‍ പരേതരായ തോമസിന്റേയും മറിയാമ്മയുടേയും

മകളും ഏഴകുളം പള്ളിക്കല്‍ തെക്കേതില്‍ മാത്യു സ്കറിയയുടെ പത്‌നിയുമായ സാറാമ്മ സ്കറിയ (72) ഡിസംബര്‍ 26-നു നിര്യാതയായി. 

ബിജു മാത്യു, ബോബി സ്കറിയ എന്നിവര്‍ മക്കളും, സ്വാതി മാത്യു, റീനി സ്കറിയ എന്നിവര്‍ മരുമക്കളുമാണ്. അലീസ, ഐസക്ക്, ഇസബേല്‍ എന്നിവര്‍ കൊച്ചുമക്കളാണ്. 

സഹോദരങ്ങള്‍: അമ്മിണി (മണ്ണൂര്‍), ഐസക് (യു.എസ്.എ), മേരി (മൂവാറ്റുപുഴ), പരേതയായ ലീല (പച്ചാളം), മോളി മാത്യു (യു.എസ്.എ).

വേയ്ക്ക് സര്‍വീസ് ഡിസംബര്‍ 29-നു വൈകുന്നേരം 4.30-നും 8.30-നും. സംസ്കാര ശുശ്രൂഷ ഡിസംബര്‍ 30-നു ശനിയാഴ്ച രാവിലെ 9 മണിക്ക് ലംബാര്‍ഡിലുള്ള സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ചില്‍ (710 Main Street, Lombard, IL)

ജോയിച്ചന്‍ പുതുക്കുളം

Go to top