തെജു (അരുണാചൽപ്രദേശ്): ദീർഘ വർഷങ്ങളുടെ അദ്ധ്വാനത്തിന്റെ ഫലമായി

പുതിയനിയമഭാഗങ്ങൾ മിഷ്മി ഡിഗാരു ഭാഷയിൽ പ്രസിദ്ധികരിക്കപ്പെട്ടു. ഡിസംബർ 1-ന്അരുണാചൽ പ്രദേശിലെ തെജുവിൽ നടന്ന പ്രത്യേക സമ്മേളനത്തിലാണ് യോഹന്നാൻ എഴുതിയസുവിശേഷം, ഫിലിപ്പിയർ, യാക്കോബ് എന്നീ മൂന്നുപുതിയ നിയമഭാഗങ്ങൾപരിഭാഷചെയ്ത് പ്രസിദ്ധികരിച്ചത്. അരുണാചൽ പ്രദേശ് ബാപ്റ്റിസ്റ്റ് കൗൺസിൽജനറൽ സെക്രട്ടറി റവ. ചാങ്ക ചിപ്പോ സമർപ്പണശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.വിശിഷ്ട അതിഥിയായിരുന്ന അരുണാചൽപ്രദേശ് സംസ്ഥാനവനം വകുപ്പ്മന്ത്രി ഡോ.മൊഹെഷ് ചായിയ്ക്ക് വിക്ലിഫ് ഇന്ത്യാ അസ്സോസിയേറ്റ് ഡയറക്ടർ സാം കൊണ്ടാഴിആദ്യപ്രതി നൽകി. പ്രസിദ്ധികരിക്കപ്പെട്ട പുതിയ നിയമ ഭാഗങ്ങളുടെ ഓഡിയോപതിപ്പും ആരാധന ഗീതങ്ങളും അന്നെദിവസം പ്രകാശനം ചെയ്തു. വിക്ലിഫ് ഇന്ത്യാ ബൈബിൾപരിഭാഷകൻ മാത്യു എബനേസറിന്റെ നേതൃത്വത്തിലുള്ള പരിഭാഷാസംഘത്തിന്റെ പത്തുവർഷത്തെ നീണ്ട പ്രയത്നത്തിന്റെ ഫലമായിട്ടാണ് സംസാരഭാഷയായിരുന്ന ഡിഗാരുവിൽആദ്യമായി ദൈവവചനം അച്ചടിരൂപത്തിൽ ലഭിക്കുന്നത്. രണ്ടു വർഷത്തിനുള്ളിൽ പുതിയ നിയമംമുഴുവനായും  ഡിഗാരു, മിജു ഭാഷകളിൽ പ്രസിദ്ധികരിക്കുവാൻ കഴിയുമെന്ന് മാത്യുഎബനേസർ അറിയിച്ചു. 

എഡിറ്റർ.

ഗുഡ്സിഡ് എഡിറ്റർ

9447781961

 

Related News

Go to top