ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ കിഴിലുള്ള ക്‌നാനായ റീജിയന്‍

ഫാമിലി കമ്മിഷന്‍ ന്യയോര്‍ക്കില്‍ ഡിസംബര്‍ 1 ,2 ,3 എന്നീ തീയതികളില്‍ വിവാഹ ഒരുക്ക സെമിനാര്‍ നടത്തുകയുണ്ടായി . ന്യൂയോര്‍ക്കിലെ റോക്‌ലാന്‍ഡ് കൗണ്ടിയിലെ സെന്‍റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിലാണ് പ്രസ്തുത സെമിനാര് നടത്തിയത് . 

മൂന്ന് ദിവസമായി നടത്തിയ സെമിനാറില്‍ റീജിണല്‍ വികാരി ജനറാള്‍ ഫാദര്‍ തോമസ് മുളവനാല്‍ ,റോക്‌ലാന്‍ഡ് ക്‌നാനായ വികാരി ഡോ .ജോസ് ആദോപ്പള്ളില്‍ ,ന്യൂജേഴ്‌സി ക്‌നാനായ മിഷന്‍ വികാരി ഫാദര്‍ റെനി കട്ടേല്‍ , ഫാമിലി കമ്മിഷന്‍ ചെയര്‍മാന്‍ ടോണി പുല്ലാപ്പള്ളി ,ബെന്നി കാഞ്ഞിരപ്പാറ ഡോ. അജിമോള്‍ പുത്തന്‍പുരയില്‍ ,ജയാ കുളങ്ങര , എബി & അല്‍വിന ചെമ്മലകുഴി ,സാബു തടിപ്പുഴ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെ കുറിച്ച് ക്ലാസുകള്‍ നയിച്ചു . ഫോറോനാ സെക്രട്ടറി തോമസ് പാലച്ചേരി കോഴ്‌സ് കോര്‍ഡിനേറ്റര്‍ ആയിരുന്നു

സാബു തടിപ്പുഴ

Related News

Go to top