തിരുവല്ല: തിരുവല്ലയിലെ ഐപിസി പ്രെയര്‍ സഭയുടെ സില്‍വര്‍ജൂബിലി

കണ്‍വന്‍ഷന്‍ കരിസ്മക്രൂസേഡ് ജനുവരി 28 മുതല്‍ ഫെബ്രുവരി 4 വരെ തിരുവല്ല മുന്‍സിപ്പല്‍മൈതാനത്ത് നടക്കും. സഭയുടെ സീനിയര്‍ പാസ്റ്ററും ഐപിസി കേരളാസ്റ്റേറ്റ് വൈസ്പ്രസിഡന്റുമായ പാസ്റ്റര്‍ രാജു വൂവക്കാല ഉത്ഘാടനം ചെയ്യുന്ന ക്രൂസേഡില്‍ പ്രശസ്ത പ്രസംഗകരായ പാസ്റ്റര്‍ രവിമണി, പാസ്റ്റര്‍ ഷിബു തോമസ് എന്നിവരാണ് മുഖ്യ പ്രസംഗകര്‍.  

പകലും രാത്രിയുമായി നടക്കുന്ന ക്രൂസേഡില്‍ പാസ്റ്റര്‍മാരായ കെ.സി.ജോണ്‍, ഷിബു നെടുവേലില്‍, സി.സി.ഏബ്രഹാം, ബാബു ചെറിയാന്‍, കെ.ജെ.തോമസ്, തോമസ് ഫിലിപ്പ്, പ്രിന്‍സ് റാന്നി, കെ.ജോയി, സേവ്യര്‍ ജെയിംസ്, റോയ് തോമസ്, ഐ.ജോണ്‍സണ്‍ എന്നിവര്‍ വിവിധ സെക്ഷനുകളില്‍ പ്രസംഗിക്കും. പൊതുയോഗങ്ങള്‍ പകല്‍ 10 മുതലും വൈകിട്ട് 6 മണിക്കും നടക്കും. ക്രൂസേഡിനുവേണ്ടി പ്രത്യേകം സജ്ജീകരിച്ച 50 പേരുള്ള പ്രെയര്‍സെന്റര്‍ വോയിസ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. ഒപ്പം മുംബൈയില്‍ നിന്ന് പ്രശസ്ത ഗായകന്‍ ജോസഫ് രാജും ഗാനശുശ്രൂഷ നിര്‍വ്വഹിക്കും. 

തിരുവല്ല പട്ടണത്തില്‍ 25 വര്‍ഷം മുന്‍പ് ആരംഭിച്ച സഭ ഇന്ന് ആയിരത്തിലധികം അംഗങ്ങളുള്ള ഐപിസിയിലെ തന്നെ വലിയ സഭകളില്‍ ഒന്നാണ് പ്രെയര്‍ സെന്റര്‍. കണ്‍വന്‍ഷന്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്രദര്‍ ജോസ് സഖറിയ, സെക്രട്ടറി: 9447563009, പാസ്റ്റര്‍ രാജു പൂവക്കാല: 9847032151. 

Related News

Go to top