ന്യൂ ജേഴ്സി : മിഡ് ലാൻഡ്‌  പാർക്ക്‌  സെന്റ്‌  സ്റ്റീഫൻസ്  ഓർത്തഡോൿസ്‌ ദേവാലയത്തിൽ 

തിരുനാൾ ആഘോഷ ചടങ്ങുകൾ  ജനുവരി 12,13  തീയതികളിൽ  ക്രമീകരിച്ചിരിക്കുന്നു 

സെന്റ്‌  ജോൺസ് ഓർത്തഡോൿസ്‌ ദേവാലയം  ഓറഞ്ച്ബെർഗിലെ വികാരി റവ:ഫാ ഡോ.വർഗീസ് .എം .ഡാനിയേൽ   മുഖ്യ കാർമീകത്വം വഹിക്കുന്ന  തിരുനാൾ ആഘോഷ ചടങ്ങുകളിൽ  സെന്റ്‌ തോമസ്‌ ഓർത്തഡോൿസ്‌ ഡോവർ ദേവാലയത്തിലെ വികാരി റവ:ഫാ.ഷിബു ഡാനിയൽ ,സെന്റ്‌ മേരീസ് ഓർത്തഡോൿസ്‌ ലിൻഡൻ പള്ളി വികാരി റവ:ഫാ. സണ്ണി ജോസഫ്‌ ,സെന്റ്‌ ഗ്രീഗോറിയോസ്  ക്ലിഫ്‌ടൺ പള്ളി വികാരി  റവ:ഫാ.ഷിനോജ് തോമസ് ,സെന്റ്‌ പോൾസ്  ആൾബനി - ന്യൂയോർക് പള്ളി വികാരി റവ:ഫാ അലക്സ് .കെ.ജോയ് , സെന്റ്‌ ബസേലിയോസ് ഗ്രീഗോറിയോസ് നോർത്ത് പ്ലൈൻഫീൽഡ് ദേവാലയത്തിലെ വികാരി റവ:ഫാ.ഡോ.മാത്യു .സി .ചാക്കോ, സെന്റ്‌ ബസേലിയോസ് ഗ്രീഗോറിയോസ് നോർത്ത് പ്ലൈൻഫീൽഡ് ദേവാലയത്തിലെ സഹവികാരി റവ:ഫാ.വിജയ് തോമസ്, സെമിനാരി വിദ്യാർത്ഥി സഞ്ജയ് മാത്യു എന്നിവർ സഹകാർമീകത്വം വഹിക്കും 

സെന്റ്‌  സ്റ്റീഫൻസ്  ഓർത്തഡോൿസ്‌ ദേവാലയത്തിലെ തിരുന്നാൾ ആഘോഷ  ചടങ്ങുക്കൾക്ക് തുടക്കം കുറിച്ച് കൊണ്ട് ജനുവരി 12 , വെള്ളിയാഴ്ച  വൈകുന്നേരം 6:00  മണിക്ക് സന്ധ്യാ നമസ്കാരവും അതിനെ തുടർന്ന്  7 : 15 നു  പള്ളിയിലെ ഗായക സംഘം അവതരിപ്പിക്കുന്ന ഭക്തിസാന്ദ്രമായ ഗാനാലാപനവും ഉണ്ടായിരിക്കുന്നതാണ് .  7 :30 നു സെന്റ്‌ പോൾസ്  ആൾബനി ന്യൂയോർക് പള്ളി വികാരി റവ:ഫാ അലക്സ് .കെ.ജോയിയുടെ പെരുന്നാളിനോട് അനുബന്ധിച്ചിട്ടുള്ള പ്രഭാഷണവും ,8 : 30 നു വിശ്വാസികൾക്കായി ലഘു ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.

ജനുവരി 13  ആം  തീയതി ശനിയാഴ്ച രാവിലെ 9  മണിക്ക്   പ്രഭാത നമസ്കാരവും , 10  മണിക്ക്  വിശുദ്ധ മൂന്നിന്മേൽ കുർബാന അർപ്പണവും ദൈവനാമത്തിൽ ക്രമീകരിച്ചിട്ടുണ്ട് .12 മണിക്ക് മുഖ്യ തിരുനാൾ പ്രഭാഷണം സെന്റ്‌  ജോൺസ് ഓർത്തഡോൿസ്‌ ദേവാലയം  ഓറഞ്ച്ബെർഗിലെ പള്ളി വികാരി റവ:ഫാ ഡോ.വർഗീസ് .എം .ഡാനിയേൽ  നിർവഹിക്കും. അതിനു ശേഷം തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി പള്ളിയെ ചുറ്റി പ്രദക്ഷിണവും, 12 : 30 നു സൺ‌ഡേ സ്കൂൾ വിദ്ധാർത്ഥികൾക്കായുള്ള  സമ്മാന ദാന ചടങ്ങും സജ്ജീകരിച്ചിട്ടുണ്ട്. പെരുന്നാൾ ആഘോഷങ്ങളിൽ സംബന്ധിക്കുന്ന വിശ്വാസികൾക്കായി ഒരു മണിക്ക് ഉച്ചഭക്ഷണവും  ഉണ്ടായിരിക്കുന്നതാണ് 

സെന്റ്‌ സ്റ്റീഫൻസ്  ദേവാലയത്തിലെ  വികാരി റവ:ഫാ. ബാബു .കെ.മാത്യു നേതൃത്വം കൊടുത്ത് ക്രമീകരിച്ചിരിക്കുന്ന എല്ലാ  തിരുനാൾ ആഘോഷ  ചടങ്ങുകളിലും  വിശ്വാസിസമൂഹം ഒന്നടങ്കം  ഭക്തിനിർഭരം പങ്കെടുക്കുവാനും , പെരുന്നാൾ ചടങ്ങുകളിൽ സംബന്ധിച്ചു  ദൈവതിരുനാമത്തിൽ  അനുഗ്രഹം പ്രാപിക്കുവാനും റവ:ഫാ. ബാബു .കെ.മാത്യു  പ്രത്യേകം  എടുത്തു പറഞ്ഞു . ഇത് ഒരു അറിയിപ്പിപ്പായി സ്വീകരിച്ചു എല്ലാ വിശ്വാസികളെയും പെരുന്നാളിക്കു സ്വാഗതം ചെയ്യുന്നതായും അച്ചൻ  അറിയിച്ചു 

അജു തര്യൻ  ഈ വർഷത്തെ തിരുനാൾ  ആഘോഷ പരിപാടികളുടെ  കോ ഓർഡിനെറ്റർ സ്ഥാനം നിർവഹിക്കും .

കൂടുതൽ വിവരങ്ങൾക്ക് 

റവ:ഫാ. ബാബു .കെ.മാത്യു  (201 562 6112)

സെക്രട്ടറി : ജിമ്മി ജോൺ     (973 636 0299 )

ട്രെഷറർ  : ബിബിൻ ജോർജ്   (908 862 4410)

വാർത്ത‍ അയച്ചത് :  ജിനേഷ് തമ്പി

Related News

Go to top