മാരാമണ്‍: 2018 ഫെബ്രുവരി 11 മുതല്‍ 18 വരെ മാരാമണ്‍ മണ്‍പുറത്ത് നടക്കുന്ന

123ാമത് കണ്‍വന്‍ഷന്റെ പന്തല്‍ കാല്‍ നട്ട് കര്‍മ്മം ജനുവരി 2 ന് ഡോ ജോസഫ് മാര്‍ത്തോമാ മെത്രാപോലീത്താ നിര്‍വ്വഹിച്ചു. മാര്‍ത്തോമാ ഇവാഞ്ചലിസ്റ്റിക്ക് അസ്സോസിയേഷന്‍ ജനറല്‍ സെക്രട്ടറി റവ ജോര്‍ജ്ജ് അബ്രഹാം, ലേഖക സെക്രട്ടറി സി വി വര്‍ഗീസ് ആത്മായ ട്രസ്റ്റി പി പി അച്ചന്‍ കുഞ്ഞ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിതരായിരുന്നു.

ഒന്നര ലക്ഷത്തില്‍ പരം ആളുകള്‍ക്ക് ഒരേ സമയം ഇരിക്കുന്നതിനുള്ള പന്തലാണ് മാരാമണ്‍ മന്നന്‍ പുറത്ത് ഒരുങ്ങുന്നത്.

എല്ലാവര്‍ഷവും ഫെബ്രുവരി മാസം നടക്കുന്ന കണ്‍വന്‍ഷന്‍ 8 ദിവസം നീണ്ട് നില്‍ക്കും. 1895 ലാണ് കണ്‍വന്‍ഷന്‍ തുടക്കം കുറിച്ചത്.

ഡോ ജോസഫ് മാര്‍ത്തോമ (മുഖ്യ രക്ഷാധികാരി), ഡോ യൂയാക്കിം മാര്‍ കുറിലോസ് (പ്രസിഡന്റ്), റവ സാമുവേല്‍ സന്തോഷം, അനില്‍ മാരാമണ്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ കണ്‍വെന്‍ഷന്റെ വിജയകരമായ നടത്തിപ്പിനായി പ്രവര്‍ത്തിച്ചുവരുന്നു.

മാര്‍ത്തോമ സഭയിലെ ആത്മീയ നവോഥാനത്തിന് മാരമണ്‍ കണ്‍വെന്‍ഷന്‍ എന്നും പ്രേരക ശക്തിയായി പ്രവര്‍ത്തിക്കുന്നു.

രാത്രി യോഗങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുമെന്നാവശ്യം കഴിഞ്ഞവര്‍ഷം ശക്തമായി ഉയര്‍ന്നുവെങ്കിലും കീഴ്‌വഴക്കം തുടരണമെന്നാണ് മെത്രാപോലീത്താ നിര്‍ദ്ദേിച്ചത് മാര്‍ത്തോമാ സുവിശേഷ സംഘത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന മാരാമണ്‍ കണ്‍വെന്‍ഷന്‍ വേണ്ടി വന്നാല്‍ സഭ നേരിട്ട് ഏറ്റെടുത്ത് നടത്തുമെന്നും മെത്രാ പോലീത്താ പറഞ്ഞിരുന്നു.

പി.പി. ചെറിയാന്‍

Related News

Go to top