ഡാളസ്: വടക്കേ അമേരിക്കയിലെ ചര്‍ച്ച് ഓഫ് ഗോഡ് വിശ്വാസസമൂഹത്തിന്റെ

കുടുംബസംഗമമായ NACOG 2018 രജിസ്‌ട്രേഷന്‍ കിക്കോഫ് മീറ്റിംഗ് ജനുവരി 6 ശനിയാഴ്ച 7 മണിക്ക് ഗ്രേസ് പെന്തക്കോസ്തല്‍ ചര്‍ച്ച് ഓഫ് ഗോഡ് സഭാമന്ദിരത്തില്‍ വെച്ച് നടന്നു. 23-ാമത് സമ്മേളനത്തിന്റെ നാഷണല്‍ പ്രസിഡന്റ് റവ. ജെയിംസ് റിച്ചാര്‍ഡിന്റെ അദ്ധ്യക്ഷതയില്‍ ആരംഭിച്ച സമ്മേളനത്തില്‍ ആതിഥേയ നഗരമായ ഒക്കലഹോമ സംസ്ഥാനത്തിന്റെ പ്രതിനിധി പാസ്റ്റര്‍ ജോര്‍ജ്ജ് സാംകുട്ടി സ്വാഗതപ്രസംഗം നടത്തി. ബ്രദര്‍ തോമസ് ജോര്‍ജ്ജ് ( ഡാളസ്) പ്രാരംഭ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്കി.

ജൂലൈ 19- 22 വരെ ഒക്കലഹോമയില്‍ വെച്ച് നടക്കുന്ന വാര്‍ഷിക സമ്മേളനത്തിന്റെ പ്രമോഷണല്‍ മീറ്റിംഗുകളുടെ ആരംഭമായി നടത്തിയ പ്രസ്തുത മീറ്റിംഗില്‍ നാഷണല്‍ ലോക്കല്‍ ഭാരവാഹികള്‍ പങ്കെടുത്തു. കോണ്‍ഫ്രന്‍സിന്റെ ഇതുവരെയുള്ള ക്രമീകരണങ്ങളെകുറിച്ചുള്ള വിശദീകരണങ്ങള്‍ നാഷണല്‍ സെക്രട്ടറി ബ്രദര്‍ വിജു തോമസും, നാഷണല്‍ ട്രഷറര്‍ ബ്രദര്‍ ഡേവിഡ് കുരുവിളയും, ലോക്കല്‍ യൂത്ത് കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ ഡേവിഡ് റിച്ചാര്‍ഡും സദസ്സിനു നല്‍കി. കോണ്‍ഫ്രന്‍സിന്റെ ആദ്യരജിസ്‌ട്രേഷന്‍ പാസ്റ്റര്‍ ജോര്‍ജ്ജ് സാംകുട്ടിയില്‍ നിന്നു നാഷണല്‍ ഭാരവാഹികള്‍ ഏറ്റുവാങ്ങി. നാഷണല്‍ ലേഡീസ് കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ലാലി സാംകുട്ടി, സിസ്റ്റര്‍ മറിയാമ്മ ഇട്ടി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഒക്കലഹോമ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നോബി മാത്യുവിന്റെ നേതൃത്വത്തില്‍ വോയ്‌സ് ഓഫ് ഗോസ്പല്‍ ടീമിന്റേയും, ബ്രദര്‍ ഡെന്നീസ് വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ ഇംഗ്ലീഷ് ക്വയറിന്റേയും ഗാനശുശ്രൂഷയും സമ്മേളനത്തിന്റെ മാറ്റുകൂട്ടി. ലോക്കല്‍ കോര്‍ഡിനേറ്റര്‍ ബ്രദര്‍ ജോസ് ഏബ്രഹാം കൃതജ്ഞത രേഖപ്പെടുത്തി.

മനോഹരമായ ഷെറാട്ടണ്‍ മിഡ് വെസ്റ്റ് സിറ്റി ഹോട്ടലും, റീഡ് കോണ്‍ഫ്രന്‍സ് സെന്ററുമാണു ജൂലൈയില്‍ നടക്കുന്ന സമ്മേളനത്തിനു വേദിയാകുന്നത്. 

വാര്‍ത്ത: പ്രസാദ് തീയാടിക്കല്‍ മീഡിയ കോര്‍ഡിനേറ്റര്‍

 

 

Related News

Go to top