ന്യുയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസ ഫാമിലി ആന്റ്

യൂത്ത് കോണ്‍ഫറന്‍സിന്റെ ഇടവക തല രജിസ്‌ട്രേഷന്‍ കിക്കോഫുകള്‍ വിജയകരമായി നടക്കുന്നു. ഭദ്രാസന കൗണ്‍സില്‍ കോണ്‍ഫറന്‍സ് എക്‌സിക്യൂട്ടീവ് കമ്മിറ്റി, ഫിനാന്‍സ്, സുവനീര്‍ കമ്മിറ്റി എന്നിവയുടെ നേതൃത്വത്തില്‍ പ്രതിനിധികള്‍ ടവകകള്‍ സന്ദര്‍ശിച്ചുവരികയാണ്.

നാലിന് നാലു ഇടവകകളാണ് അംഗങ്ങള്‍ സന്ദര്‍ശിച്ചത്. സെന്റ് ഗ്രീഗോറിയോസ് (പാര്‍ക്ക് ഹില്‍ അവന്യു) യോങ്കേഴ്‌സില്‍ നടന്ന ചടങ്ങില്‍ ഫാ. നൈനാന്‍ റ്റി. ഈശോ വിവരണം നല്‍കി. മാത്യു വര്‍ഗീസ്, ജോണ്

താമരവേലില്‍, തോമസ് വര്‍ഗീസ്, കുറിയാക്കോസ് തര്യന്‍ എന്നിവരെ കൗണ്‍സില്‍ അംഗമായ സജന്‍ മാത്യു പരിചയപ്പെടുത്തി. മാത്യു വര്‍ഗീസ് രജിസ്‌ട്രേഷനെക്കുറിച്ചും തോമസ് വര്‍ഗീസ് സുവനീറിനെക്കുറിച്ചും റാഫിളിനെക്കുറിച്ചും സംസാരിച്ചു. വര്‍ഗീസ് മാന്പിള്ളില്‍ ഗ്രാന്‌റ് സ്‌പോണ്‍സര്‍ ആകുകയും ടിക്കറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്തു. ഇരുപതു കുടുംബങ്ങള്‍ കോണ്‍ഫറന്‍സില്‍ രജിസ്റ്റര്‍ ചെയ്തു.

സെന്റ്് ജോര്‍ജ് ഓര്‍ത്തഡോക്‌സ് (വെസ്റ്റ് ചെസ്റ്റര്‍ പോര്‍ട്ട് ചെസ്റ്റര്‍) ഇടവകയില്‍ നടന്ന ചടങ്ങില്‍ ഭദ്രാസന കൗണ്‍സില്‍ അംഗം സജി എം. പോത്തന്‍, ഫിനാന്‍സ് സുവനീര്‍ കമ്മിറ്റി അംഗങ്ങളായ ടറന്‍സണ്

തോമസ്, ഐസക്ക് ചെറിയാന്‍ (കൊച്ചുമോന്‍) മുന്‍ സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പോള്‍ കറുകപ്പള്ളില്‍, ഫിലിപ്പോസ് ഫിലിപ്പ്, മുന്‍ കോണ്‍ഫറന്‍സ് ട്രഷറാറായിരുന്ന ജീമോന്‍ വര്‍ഗീസ് എന്നിവര്‍ സന്നിഹിതരായിരുന്നു. റവ. ഡോ. ജോര്‍ജ് കോശി സ്വാഗതം ചെയ്യുകയും കോണ്‍ഫറന്‍സിനുവേണ്ട സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

സജി എം. പോത്തന്‍ രജിസ്‌ട്രേഷനെക്കുറിച്ചും സൗജന്യ നിരക്ക് പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചും സംസാരിച്ചു. ഭദ്രാസനത്തിന്‌റെ എല്ലാ മിനിസ്ട്രിയിലും പോര്‍ട്ട് ചെസ്റ്റര്‍ ഇടവക നേതൃനിരയിലാണെന്ന് പീലിപ്പോസ് ഫിലിപ്പ് ഓര്‍മ്മപ്പെടുത്തി. ഫിനാന്‍സ്. സുവനീര്‍ കമ്മിറ്റി ചെയര്‍ എബി കുറിയാക്കോസ് റാഫിളിനെക്കുറിച്ചും സുവനീറിനെക്കുറിച്ചും സംസാരിച്ചു. ഗ്രാന്റ് സ്‌പോണ്‍സര്‍മാരായ തോമസ് കോശി, വത്സാ കോിശി എന്നിവര്‍ക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. കൊച്ചുമ്മന്‍ റ്റി. ജേക്കബ്, പോത്തന്‍ തങ്കന്‍, ഫിലിപ്പ് ജോര്‍ജ് എന്നിവര്‍ ആയിരം ഡോളറിന്റെ വീതം ടിക്കറ്റ് വാങ്ങി ഗ്രാന്

റ് സ്‌പോണ്‍സര്‍മാര്‍ ആയി. അവരോടുള്ള നന്ദിയും എബി കുറിയാക്കോസ് അറിയിക്കുകയുണ്ടായി. ആദ്യമായി കോണ്‍ഫറന്‍സിലേക്ക് രജിസ്റ്റര്‍ കുടുംബങ്ങളെ ഏബ്രഹാം മണപ്പുറത്ത് യോഗത്തില്‍ പരിചയപ്പെടുത്തി. (അബു ഏബ്രഹാം ആന്‍ഡ് ഫാമിലി, അനില്‍ ചെറിയാന്‍ ആന്

റ് ഫാമിലി). ഫാ. ജോര്‍ജ് കോശി ടിക്കറ്റ് വാങ്ങുകയും രജിസ്‌ട്രേഷന്‍ ഫോം സജി പോത്തനു നല്‍കി കൊണ്ട് രജിസ്‌ട്രേഷന്‌റെ കിക്ക് ഓഫും റാഫിളിന് റെ വിതരണോദ്ഘാടനവും നിര്‍വ്വഹിച്ചു.

ഫിലഡല്‍ഫിയ സെന്‌റ് തോമസ് ഓര്‍ത്തഡോക്‌സ് (അണ്‍റു അവന്യൂ) ഇടവകയില്‍ നടന്ന ചടങ്ങില്‍ ഫാ. എം. കെ. കുറിയാക്കോസ് ഏവരേയും സ്വാഗതം ചെയ്തു വിവരണങ്ങള്‍ നല്‍കി. ഫാ. എബി പൗലോസ് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ചടങ്ങില്‍ ഡോ. റോബിന്‍ മാത്യു, ജോബി ജോണ്

, ജോണ് വര്‍ഗീസ്, സണ്ണി വര്‍ഗീസ്, ഷൈനി രാജു, മെറീനാ മാത്യു, ഫിലിപ്പ് മാത്യു, രാജന്‍ പടിയറ, റഞ്ചു പടിയറ, കൃപയാ വര്‍ഗീസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

ഫാ. എം.കെ. കുറിയാക്കോസില്‍ നിന്നും രജിസ്‌ട്രേഷന്‍ ഫോം വാങ്ങി രാജന്‍ പടിയറ രജിസ്‌ട്രേഷന്

റെ കിക്ക് ഓഫ് നിര്‍വ്വഹിച്ചു. റാഫിള്‍ ടിക്കറ്റിന്‌റെ വിതരണോദ്ഘാടനം ഫിലിപ്പ് വര്‍ഗീസ് നിര്‍വ്വഹിച്ചു. ഫാ. സുജിത് തോമസ്, ഏലിയാസ് ഐസക് (ട്രസ്റ്റി) എന്നിവര്‍ ഗ്രാന്

റ് സ്‌പോണ്‍സര്‍മാര്‍ ആകുകയും സുവനീറിലേക്കുള്ള ആശംസകളും പരസ്യങ്ങളും നല്‍കി. എഴുപതിലധികം ടിക്കറ്റുകള്‍ അംഗങ്ങള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു.

ബെന്‍സേലം സെന്‌റ് ഗ്രീഗോറിയോസില്‍ നിന്നും മറ്റൊരു വിജയഗാഥ കൂടി രചിക്കുവാന്‍ സാധിച്ചു. സഭാ മാനേജിങ് കമ്മിറ്റി അംഗം ജോസഫ് ഏബ്രഹാം, ഫിനാന്‍സ് കമ്മിറ്റി അംഗങ്ങളായ വര്‍ഗീസ് ഐസക്, യോഹന്നാന്‍ ശങ്കരത്തില്‍ എന്നിവര്‍ ആസൂത്രണം ചെയ്തതനുസരിച്ച് ജനറല്‍ സെക്രട്ടറി ജോര്‍ജ് തുന്പയില്‍, കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് തങ്കച്ചന്‍, നിതിന്‍ ഏബ്രഹാം എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഫാ. വി. എം. ഷിബു യോഗത്തില്‍ അധ്യക്ഷത വഹിച്ചു ഏവരെയും സ്വാഗതം ചെയ്ത് ജോര്‍ജു തുന്പയിലിനെ കോണ്‍ഫറന്‍സിന്‌റെ സന്ദേശങ്ങള്‍ നല്‍കുവാനായി ക്ഷണിച്ചു. 

ജോര്‍ജ് തുമ്പയില്‍ ഫണ്ട് ശേഖരണത്തെ കുറിച്ചും രാജിസ്ട്രേഷനെ കുറിച്ചും സംസാരിച്ചു. കഴിഞ്ഞ കാലങ്ങളിലെ എല്ലാ സഹായ സഹകരണങ്ങള്‍ക്കും നന്ദി പറഞ്ഞു. കഴിഞ്ഞ കോണ്‍ഫറന്‍സില്‍ ഫാ. ഷിബു അവതരിപ്പിച്ച കഥാ പ്രസംഗത്തെ പ്രകീര്‍ത്തിക്കുകയും ചെയ്ത് ഒരിക്കല്‍കുടി നന്ദി അറിയിച്ചു. രജിസ്ട്രേഷന്‍ ഫോം ഫാ. ഷിബുവിന് നല്‍കി യോഹന്നാന്‍ ശങ്കരത്തില്‍ രജിസ്‌ട്രേഷന്‍റെ കിക്ക് ഓഫ് നിര്‍വഹിച്ചു,

ജോസഫ് ഏബ്രഹാം, സാറാമ്മ ജോസഫ്, പോള്‍ മത്തായി/ ജോആന്‍ മത്തായി എന്നിവര്‍ ഗ്രാന്‍റ് സ്പോണ്‍സര്‍മാര്‍ ആകുകയും ചെക്ക് ഫാ. ഷിബുവിനെ ഏല്‍പ്പിക്കുകയും ചെയ്തു. സുവനീറിലേക്കുള്ള ആശംസകളും പരസ്യങ്ങളും ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തേതിലും കൂടുതല്‍ അംഗങ്ങള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുമെന്ന് അറിയിക്കുകയും ചെയ്തു.

രാജന്‍ വാഴപ്പള്ളില്‍

Related News

Go to top