“ശബ്ബത്ത് നാളിനെ ശുദ്ധീകരിക്കുവാന്‍ ഓര്ക്കു്ക.”

എന്റെബ കുട്ടിക്കാലത്ത് ശനിയാഴ്ച വൈകുന്നേരം ആയാല്‍ റേഡിയോ വെയ്ക്കാന്‍ അനുവാദമില്ല, ബൈബിള്‍ അല്ലാതെ മറ്റു പുസ്തകങ്ങള്‍ ഒന്നും വായിക്കാന്‍ പാടില്ല തുടങ്ങിയ കര്ശ്ന നിയമങ്ങള്‍ വീട്ടിലുണ്ടായിരുന്നു. കാരണംശനിയാഴ്ച വൈകിട്ട് ആറു മണി മുതല്‍ ഞായറാഴ്ച്ചയുടെ യാമങ്ങളാണെന്ന് വല്യപ്പച്ചന്‍ ഇടയ്ക്കിടയ്ക്ക് ഒര്പ്പിച്ചിരുന്നു. ശബ്ബത്തിനെ പവിത്രമായി ആചരിക്കണമെന്ന നാലാം പ്രമാണം അപ്പോഴേക്കും പ്രാബല്യത്തില്‍ വന്നുവെന്ന് സാരം. 

ദൈവത്തെ എങ്ങനെ സ്നേഹിക്കണമെന്നും ആരാധിക്കണമെന്നും മുന്‍ പ്രമാണങ്ങളിലൂടെ പഠിപ്പിച്ചതിന് അനുബന്ധമായി നമ്മുടെ സ്രഷ്ടാവായ ദൈവവുമായി അടുത്ത ബന്ധം നിലനിര്ത്തുബവാന്‍, മറ്റെല്ലാ പ്രവര്ത്തിഅകള്ക്കും  വിശ്രമമേകി, ഓരോ ആഴ്ചയിലും പ്രത്യേക സമയം മാറ്റിവെയ്ക്കണമെന്നുള്ള നിബന്ധന ദൈവം നാലാം കല്പനയിലൂടെ നമുക്ക് പ്രദാനം ചെയ്തിരിക്കുന്നു.“ശബ്ബത്ത് നാളിനെ ശുദ്ധീകരിക്കുവാന്‍ ഓര്ക്കു ക. ആറു ദിവസ്സം അദ്ധ്വാനിച്ചു നിന്റെശ വേലയെല്ലാം ചെയ്ക; എഴാം ദിവസ്സം നിന്റെ് യഹോവയുടെശബ്ബത്ത് ആകുന്നു. അന്ന് നീയും നിന്റെ പുത്രനും പുത്രിയും നിന്റെു വേലക്കാരനും വേലക്കാരിയും നിന്റെയ കന്നുകാലികളും നിന്റെ പടിക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുത്. ആറു ദിവസ്സംകൊണ്ട് യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസ്സം സ്വസ്ഥമായിരുന്നു. അതുകൊണ്ട് യഹോവ ശബ്ബത്തു നാളിനെ അനുഗ്രഹിച്ചു ശുദ്ധധീകരിച്ചിരിക്കുന്നു.” (പുറപ്പാട്20:8-11). ഏഴാം ദിവസ്സം ശാരീരിക വിശ്രമത്തിനും ആത്മീയ ഉണര്വി്നുമായി മാറ്റിവെയ്ക്കാന്‍ ദൈവം കല്പ്പി ച്ചിരിക്കുന്നു.

എന്നാല്‍ ഇക്കാലത്ത് ശനിയാഴ്ചയും അന്നു രാത്രിയും ഞായറാഴ്ചയും വിവിധ കളികളും പരിപാടികളുമായി തിരക്കേറിയ ദിവസ്സങ്ങള്‍ ആയി മാറിക്കൊണ്ടിരിക്കയാണ്.വീട്ടിലിരിക്കുന്നവര്ക്ക്ഞ നിരവധി പുതിയ സിനിമകളുംസീരിയലുകളും ആഘോഷമായി വരുന്നതും ഈ വാരാന്ത്യദിവസ്സങ്ങളില്‍ ആണ്.ദൈവത്തിന്റെ പ്രമാണങ്ങള്‍ വളരെ ലളിതമായി മനസിലാക്കാവുന്നവയാണ്. എങ്കിലും ഒരു ദിവസ്സം മാത്രം ദൈവചിന്തകള്ക്കാകയി മാറ്റിവെച്ചാല്‍ എന്താണ് പ്രയോജനം എന്ന് പലരും ചോദിക്കുകയും വാദിക്കുകയും, ഈ പ്രമാണത്തെ പാടേ മറന്നുകളയുകയും ചെയ്യുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.നമ്മെ ഇതിനൊക്കെയും പ്രേരിപ്പിക്കുന്ന സാത്താന്യശക്തികളെപ്പറ്റി നമുക്കുതന്നെ യാതൊരു ഗ്രാഹ്യവുമില്ല. ”ഈ ലോകത്തിന്റെ് ദൈവം  അവിശ്വാസികളുടെ മനസ്സ് കുരുടാക്കി.”(2 കൊരിന്ത്യര്‍ 4:4), “ഭൂതലത്തെ മുഴുവന്‍ തെറ്റിച്ചുകളയുന്ന പിശാചും സാത്താനും”(വെളിപാട് 12:9). “സര്വചലോകവുംദുഷ്ടന്റെ അധീനതയില്‍ കിടക്കുന്നു”(1 യോഹന്നാന്‍5:19) തുടങ്ങിയ മുന്നറിയിപ്പുകള്‍ നമ്മുടെ ബൈബിളില്‍ പലയിടത്തും സ്പഷ്ടമായി നാം കാണുന്നു. സാക്ഷാല്‍ ദൈവവും മാനവരാശിയുമായുള്ള ബന്ധം തകര്ക്കു ക എന്നതുമാത്രമാണ് സാത്താന്റെ എക്കാലത്തെയും ലക്‌ഷ്യം. മനുഷ്യന്‍ ദൈവീക കുടുംബത്തില്‍ ചെന്നുപെടാനുള്ള ശ്രമമാണ് നാലാം കല്പനഎന്നത് അറിയാവുന്ന പിശാചും ആ പദ്ധതിയെങ്ങനെയും പൊളിക്കാനുള്ള അക്ഷീണപരിശ്രമത്തിലാണ്.

പുതിയനിയമത്തില്‍ നാം കാണുന്നത് യേശുവും ശിഷ്യന്മാരും ശാബ്ബത്തിനെ വിശുദ്ധിയോടെ ആചരിച്ചുവെന്നാണ്. ലൂക്കോസ് 4:16ലായി “അവന്‍ (യേശു) വളര്ന്നി നസ്രേത്തില്‍ വന്നു, ശാബ്ബത്തില്‍ തന്റെവ പതിവുപോലെ പള്ളിയില്‍ ചെന്ന് വായിക്കാന്‍ എഴുനേറ്റു നിന്നു”. അങ്ങനെ ശാബ്ബത്തില്‍ മനുഷ്യര്‍ സ്രഷ്ടാവായ ദൈവവുമായി ബന്ധം വളര്ത്തുറക എന്ന പരമോന്നത ലക്ഷ്യത്തെ യേശുദേവന്‍ മാതൃകയാക്കി കാണിച്ചുകൊടുത്തു. യേശുനാഥന്റെ സ്വര്ഗാ്രോഹണത്തിനുശേഷവുംശിഷ്യന്മാര്‍ ആ ആചാരം അതേപടി നടത്തിയതായി “പൗലോസ്‌ പതിവുപോലെ മൂന്നു ശബ്ബത്തില്‍ തിരുവെഴുത്തുകളെ ആധാരമാക്കി അവരോടു വാദിച്ചു.”(അപ്പൊ. പ്രവര്ത്തിതകള്‍ 17:2) എന്നും,”എന്നാല്‍ ശബ്ബത്തുതോറും അവന്‍ പള്ളിയില്‍ സംവാദിച്ചു യെഹൂദന്മാരെയും യവനന്മാരെയും ബോധ്യപ്പെടുത്തി” എന്നും (അപ്പൊ. പ്രവര്ത്തി്കള്‍ 18:4)ലായി നാം വായിക്കുന്നു.

എന്നാല്‍ ഇന്ന്, യേശുവും ശിഷ്യന്മാരും കാണിച്ചുതന്ന സിദ്ധാന്തങ്ങളെ ക്രിസ്ത്യാനികള്‍ എന്ന് അവകാശപ്പെടുന്ന നാം മൊത്തമായി മറക്കുകയോ തിരസ്കരിക്കുകയോ ചെയ്ത മട്ടാണ്. എന്നാല്‍ മുന്നൂറു വര്ഷ്ങ്ങള്ക്കുമശേഷം, റോമാ ചക്രവര്ത്തി യായിരുന്ന കോണ്സ്റ്റതന്ടൈന്‍ തന്റെക പ്രത്യേക ശ്രമത്തിലൂടെയാണ്ശബ്ബത്തിനെ ഞായറാഴ്ചയാക്കി മാറ്റിയെടുത്തത് എന്ന് ചരിത്രം പറയുന്നു. കാരണം തന്റെ എതിരാളി ക്രിസ്ത്യാനികളെ പീഡിപ്പിക്കുകയും ക്രൂരമായി കൂട്ടക്കൊല ചെയ്തിരുന്ന കാലഘട്ടത്തില്‍ രാക്ഷ്ട്രീയ മുതലെടുപ്പിനുവേണ്ടിയായിരിക്കണം ചക്രവര്ത്തില ക്രിസ്ത്യാനികളെ സംരക്ഷിക്കുകയും ഞായര്ദിിവസ്സം ശബ്ബത്തിനായി വേര്തിിരിക്കുകയും ചെയ്തതെന്ന് അനുമാനിക്കുന്നു. അത് തെറ്റോ ശരിയോ എന്നുള്ള കാര്യം ഇന്നും ദൈവശാസ്ത്രപണ്ഡിതന്മാരില്‍ ചോദ്യചിഹ്നമായി തുടരുന്നു.

ഇങ്ങനെ ഒരു ദിവസ്സം നാം ആചരിക്കുമ്പോള്‍ നമ്മുടെ ദൈവത്തോടുള്ള ബന്ധവും സുദൃഡമാകും,അവനെ എങ്ങനെ ആരാധിക്കണമെന്നുള്ള വ്യക്തമായ കാഴ്ചപ്പാടും നമ്മുടെ ജീവിതത്തില്‍ വളര്ന്നുകൊണ്ടേയിരിക്കും. നമ്മുടെ തിരക്കുപിടിച്ച ആറു ദിവസ്സങ്ങളിലെ അദ്ധ്വാനവും മറ്റു കാര്യങ്ങളും നാം ഒരു ദിവസം മാത്രം മാറ്റി വെച്ചുകൊണ്ട് സ്രഷ്ടാവായ ദൈവത്തോട് താദാല്മ്യം  പ്രാപിക്കാനുള്ള ഒരു അനുസരണശീലം ഈ കല്പനയില്‍ ഒളിഞ്ഞിരിക്കുന്നു. ശാബ്ബത് എന്നാല്‍ പൂര്ണ്ണീ വിശ്രമം എന്ന് തെറ്റിദ്ധരിക്കേണ്ടതില്ല, പ്രത്യുത, നമ്മുടെ മറ്റു ദിവസ്സങ്ങളിലെ പരിശ്രമങ്ങളില്നിതന്നും അകന്ന് ദൈവത്തോട് കൂടുതല്‍ അടുത്ത് ചിലവഴിക്കുന്ന ഒരു പ്രത്യേക ദിവസ്സമെന്നു മാത്രമായി കരുതിയാല്‍ മതി.

ശാബ്ബത് ആചരിക്കുന്നതിന്റെ പ്രതിഫലത്തെപ്പറ്റി ദൈവം പറയുന്നു”നീ എന്റെ വിശുദ്ധ ദിവസ്സത്തില്‍ നിന്റെ കാര്യാദികള്‍ നോക്കാതെ ശബ്ബത്തില്‍ നിന്റെ കാലടക്കിവെച്ച്, ശബ്ബത്തിനെ ഒരു സന്തോഷം എന്നും, യഹോവയുടെ വിശുദ്ധദിവസ്സത്തെ ബഹുമാനയോഗ്യം എന്ന് പറയുകയും, നിന്റെ വേലയ്ക്കു പോകുകയോ നിന്റെഹ കാര്യാദികളെ നോക്കുകയോ വ്യര്ഥസംസാരത്തില്‍ നേരം പോക്കുകയോ ചെയ്യാത്തവിധം അതിനെ ബഹുമാനിക്കുകയും ചെയ്യുമെങ്കില്‍, നീ യഹോവയില്‍ പ്രമോദിക്കും. ഞാന്‍ നിന്നെ ദേശത്തിലെ ഉന്നതങ്ങളില്‍ വാഹനമേറ്റി ഓടിക്കുകയും നിന്റെ പിതാവായ യാക്കോബിന്റെ് അവകാശംകൊണ്ട് നിന്നെ പോഷിപ്പിക്കുകയും ചെയ്യും. യഹോവയുടെ വായല്ലോ അരുളിച്ചെയ്തത്” (യെശയ്യാവ് 58:13-14).

അപ്പോള്‍ ശബ്ബത്ത് ആചരിക്കുകയെന്നത് മറ്റു കല്പനകള്പോയലെയല്ല, പിന്നെയോ നമ്മുടെ സ്രഷ്ടാവായ ദൈവവുമായി ബന്ധിപ്പിച്ചു നിര്ത്തു ന്ന ഒരു കര്മ്മമമാകുന്നു. നമുക്ക് ചുറ്റും ശാസ്ത്രവും പരിണാമസിദ്ധാന്തവും,  വിദ്യാസമ്പന്നരെയും അവിശ്വാസികളെയും ഒരുപോലെ ചിന്താക്കുഴപ്പത്തിലാക്കുമ്പോള്‍, സാക്ഷാല്‍ സ്രഷ്ടാവായ ദൈവം ഒരാളുണ്ടെന്നും എല്ലാം തന്റെോ കൈവേലകളാണെന്നും വിശ്വാസപൂര്വം  മുന്നോട്ടുപോകുന്നവര്‍ ശാബ്ബത്തിനെ അനുസരണയോടെ ആചരിക്കും.

പുത്യനിയമത്തില്‍  നാം വായിക്കുന്നു “ ഈ കാണുന്ന ലോകത്തിനു ദൃശ്യമായതല്ല, കാരണം എന്നി വരത്തക്കവിധം ലോകം ദൈവത്തിന്റെ വചനത്താല്‍ നിര്മ്മി ക്കപ്പെട്ടു എന്ന് നാം വിശ്വാസ്സത്താല്‍ അറിയുന്നു"(എബ്രായര്‍ 11:3). ഈ ലോകവും മനുഷ്യനുമൊക്കെ എങ്ങനെ ലോകത്തില്‍ വന്നുവെന്നതിന്റെ1 ആധാരം ദൈവത്ത്ന്റെ ആത്മാവിന്റെക പ്രചോദനം മാത്രമായിരുന്നുവെന്ന് മനസ്സില്‍ ഉറപ്പിക്കുന്നതാണ് വിശ്വാസം.ശാബ്ബത്തിന്റെ് ദിവസ്സത്തില്‍ ക്രിസ്തീയ വിശ്വാസികള്‍ അന്യോന്യം ഉറപ്പിച്ചു നിര്ത്തു കയും ആത്മീയമായി വളരുകയും ചെയ്യേണ്ടുന്ന ദിവസ്സമാണ്‌.”ചിലര്‍ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മില്‍ പ്രബോധിപ്പിച്ചുകൊണ്ട്‌ സ്നേഹത്തിനും സല്പ്രകവൃത്തികള്‍ക്കുംഉത്സാഹം വര്ധിുപ്പിക്കാന്‍ അന്യോന്യം സൂക്ഷിച്ചുകൊള്ക് “(എബ്രായര്‍ 10:24-25).

ദൈവം സകലതും സൃഷ്ടിച്ചു എന്നതല്ലാതെ അതിന്റെഎ വിശദവിവരങ്ങളൊന്നും സത്യവേദപുസ്തകത്തില്‍ പ്രതിപാദിച്ചിട്ടില്ല.എങ്കിലും ദൈവം സൃഷ്ടികര്മ്മരങ്ങള്‍ നിര്വലഹിച്ച ശേഷം വിശ്രമിച്ചതുപോലെ, ഓരോ ആഴ്ചയിലും മനുഷ്യനും വിശ്രമിച്ചു തന്റെു സൃഷ്ടിതാവിനോട് അടുത്ത ബന്ധം പുലര്ത്തി  ആചരിക്കാന്‍ ദൈവം ആഗ്രഹിക്കുന്നു. ദൈവം തന്റെ ഭൌതികമായ സൃഷ്ടികര്മ്മം  ആറു ദിവസ്സം കൊണ്ട്പൂര്ത്തിബയാക്കിയെങ്കിലും, ആത്മീയവശം ഇപ്പോഴും പണി തുടര്ന്നു കൊണ്ടേയിരിക്കുന്നു.ക്രിസ്തുവില്‍ ഓരോരുത്തരെയും പുതുതാക്കിക്കൊണ്ടിരിക്കുന്ന അനുഭവം അവസ്സാനിക്കുന്നില്ല.” അതുകൊണ്ടുതന്നെ പൗലോസ്‌ ശ്ലീഹാ പറയുന്നു “ഒരുവന്‍ ക്രിസ്തുവിലായാല്‍ അവന്‍ പുതിയ സൃഷ്ടി ആകുന്നു. പഴയത് കഴിഞ്ഞുപോയി,ഇതാ അത് പുതുതായിത്തീര്ന്നിതരിക്കുന്നു” (2കൊരിന്ത്യര്‍ 5:17). ഈ ആത്മീയ പുനര്ജതനനം നടക്കുന്നത് ആന്തരീകമായ ഒരു പ്രക്രീയയാണ്, മനുഷ്യന്റെ് മനസ്സിലും, സ്വഭാവത്തിലും പുതിയ ഒരു തലത്തിലെത്തുന്ന അവസ്ഥ. “തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിനായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിക്കുന്നഅവസ്ഥ.”(കൊലോസ്സ്യര്‍ 3:10). ഇതിനായി നാം വിശുദ്ധിയോടെ  ഒരുങ്ങിയിരിക്കുന്നതായ ശാബ്ബത് ദിനാചരണത്തില്‍ “നിങ്ങളില്‍ ദൈവമല്ലയോ തിരുവുള്ളമുണ്ടായിട്ടുപ്രവര്ത്തി ക്കുന്നത്” (ഫിലിപ്പിയര്‍ 2:13).

യേശുക്രിസ്തുവും അവന്റെ അനുഗാമികളും അപ്പോസ്തലന്മാരും ശാബ്ബത്തിനെ വിശുദ്ധിയോടെ ആചരിച്ചതിനാല്‍ പൗലോസ്‌ ശ്ലീഹ എബ്രായരോട് പറയുന്നു”ആകയാല്‍ ദൈവത്തിന്റെ ജനത്തിന്‌ ഒരു ശബ്ബത്തനുഭവം ശേഷിച്ചിരിക്കുന്നു." (എബ്രായര്‍ 4:9). നാമും കണിശമായും ദൈവവുമായി ബന്ധം സുദൃഡമാക്കിക്കൊണ്ടിരിക്കാന്‍ സമയം മാറ്റി വെയ്ക്കണം. ദൈവത്തിന്റെ എന്നും നിലനില്ക്കു്ന്നുതായ നാലാം കല്പമന പ്രകാരം ” ശാബ്ബത്തുനാളിനെ ശുദ്ധീകരിക്കാന്‍ ഓര്ക്കു്ക” (പുറപ്പാട് 20:8).

 

Go to top