മാതാപിതാക്കളെ ബഹുമാനിക്കുക.

മാതാപിതാക്കളെ ബഹുമാനിക്കുകയെന്നത് ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം പ്രധാനമായ ഒരു വിഷയമാണ്. കാരണം പഴയനിയമത്തിലും പുതിയനിയമത്തിലും ഈ വിഷയം സ്പഷ്ടമായി പ്രതിപാദിച്ചിട്ടുള്ളതാണ്. പുറപ്പാട് 20:12 ലായി അഞ്ചാം കല്പന പറയുന്നു “നിന്റെ ദൈവമായ യഹോവ നിനക്ക് തരുന്ന ദേശത്ത്‌ നിനക്ക് ദീര്ഘ്യുസ്സുണ്ടാകുവാന്‍ നിന്റെന അപ്പനെയും അമ്മയെയും ബഹുമാനിക്ക.”

നാം കുട്ടികളായിരിക്കുമ്പോള്ത്തയന്നെ മറ്റുള്ളവരെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് അഞ്ചാം പ്രമാണം വിരല്‍ ചൂണ്ടുന്നു. മനുഷ്യരുടെ പെരുമാറ്റ രീതികളിലും സ്വഭാവത്തിലും കണിശമായും ഉറപ്പുവരുത്തേണ്ട അടിസ്ഥാന ആദര്ശകങ്ങളിലും വ്യവസ്ഥകളിലും ദൈവം അഞ്ചാം കല്പന മുതല്‍ പത്താം കല്പന വരെ കൃത്യമായ നിര്ദേകശങ്ങള്‍ നല്കിഥയിരിക്കുന്നു.ഇവയുടെ ലംഘനത്തിലൂടെ വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലുംസംഭവിക്കാവുന്ന ഗൌരവപൂര്ണ്ണുമായ പരിണിതഫലങ്ങളും ബൈബിളിലൂടെ പിന്നാലെ ചൂണ്ടിക്കാണിക്കുന്നുണ്ട്.

അന്യോന്യമുള്ള ചൂഷണവുംനിന്ദയും ദുരുപയോഗവും ഉളവാക്കുന്ന ഭവിഷ്യത്തുകള്‍ അതിഭയാവഹമാണ്. മനുഷ്യര്‍ അന്യോന്യം ബഹുമാനിച്ചുകൊണ്ട്, ഐക്യത്തോടെ ജോലി ചെയ്യുവാനും ജീവിതത്തിന്റെ മറ്റു തുറകളില്‍ സ്നേഹം വിതറുവാനും ദൈവം ആഗ്രഹിക്കുന്നു. അതിനുവേണ്ടുന്ന അടിസ്ഥാന തത്വസംഹിതകളാണ് ഈ പ്രമാണങ്ങള്‍.

നമ്മുടെ ചെറുപ്പത്തില്‍ തന്നെ ആരംഭിക്കുന്നതാണ് നമ്മുടെ സ്വഭാവരൂപീകരണം. ആയതിനാല്‍ നാം ആരില്നി്ന്നും എങ്ങനെ ഇതൊക്കെ പഠിച്ചുവരുന്നുവോ, അതനുസരിച്ചായിരിക്കും നമ്മുടെ മുന്നോട്ടുള്ള ഗമനവും. മറ്റുള്ളവരേ ബഹുമാനിക്കുന്നതിലും, ആദരിക്കുന്നതിലും അവര്‍ നല്കുന്ന നല്ല ഉപദേശങ്ങള്‍ അനുസരിക്കുന്നതിലും നാം ചെറുപ്പത്തിലേയുള്ള സ്വഭാവരൂപീകരണം തുടങ്ങുന്നു. അതുകൊണ്ടാണ് പൗലോസ്‌ ശ്ലീഹാ പറയുന്നു “മക്കളെ നിങ്ങളുടെ അമ്മയപ്പന്മാരെ കര്ത്താ വില്‍ അനുസ്സരിക്കുവിന്‍ അത് ന്യായമല്ലോ. നിനക്ക് നന്മയുണ്ടാകുവാനും, നീ ഭൂമിയില്‍ ദീര്ഘാലയുസ്സോടെയിരിക്കാനും നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക“ (എഫെസ്യര്‍ 6:2-3). ഈ കല്പന ശൈശവത്തില്ത്തമന്നെ പ്രമാണിക്കുന്നതിലൂടെനമ്മുടെ വരുംകാല ജീവിതസ്വഭാവങ്ങള്‍ നാം രൂപീകരിക്കുകയാണ്. നിയമങ്ങളെ അനുസരിക്കുന്നതിലും, ആചാരങ്ങളെ ബഹുമാനിക്കുന്നതിലും സഭയുടെ പഠിപ്പിക്കലുകള്ക്ക്ക പ്രാധാന്യം നല്കുനന്നതിലും ഈ ശീലം നമ്മെ സഹായിക്കും. ഈ കല്പ്പ നയുടെ സാര്വനത്രികമായ സാംഗത്യവും ഉപയോഗവും വളരെ ലളിതമാണ്. അതുകൊണ്ട്”എല്ലാവരെയും ബഹുമാനിക്കുവീന്‍, സഹോദരവര്ഗ്ഗകത്തെ സ്നേഹിക്കുവീന്‍; ദൈവത്തെ ഭയപ്പെടുവീന്‍, രാജാവിനെ ബഹുമാനിക്കുവീന്‍“(1 പത്രോസ് 2:17).നമ്മുടെ വീടുകളില്‍ നാം നമ്മുടെ മാതാപിതാക്കളെ ബഹുമാനിക്കാനും അനുസരിക്കാനും തുടങ്ങുന്നതില്നിുന്നും ഇവയൊക്കെയും നമ്മില്‍ ഒരു സ്വഭാവമായി മാറിക്കൊള്ളും.

ദൈവം, ആയതിനാല്‍ മക്കളെ ജീവിതത്തിലെ എലാ വിധമായ സ്വഭാവരൂപീകരണത്തിന്റെയും ആധാരമായ അഞ്ചാം കല്പന പഠിപ്പിക്കുന്നതിനുള്ള ചുമതല സ്വന്തം മാതാപിതാക്കളില്‍ ഭരമേല്പ്പിച്ചിരിക്കുന്നു. “യിസ്രായേലേ കേള്ക്കുനക, യഹോവ നമ്മുടെ ദൈവമാകുന്നു. യഹോവ ഏകന്‍ തന്നെ. നിന്റെ ദൈവമായ യഹോവയെ പൂര്ണ്ണനഹൃദയത്തോടും പൂര്ണ്ണ മനസ്സോടും പൂര്ണ്ണ ശക്തിയോടും കൂടെ സ്നേഹിക്കണം. ഇന്ന് ഞാന്‍ നിന്നോട് കല്പ്പി ക്കുന്ന ഈ വചനങ്ങള്‍ നിന്റെ ഹൃദയത്തില്‍ ഇരിക്കണം. നീ അവയെ നിന്റെ മക്കള്ക്ക് ‌ ഉപദേശിച്ചു കൊടുക്കുകയും, നീ വീട്ടില്‍ ഇരിക്കുമ്പോഴും,വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കു്മ്പോഴും അവയെക്കുറിച്ച് സംസാരിക്കുകയും വേണം.”(ആവര്ത്തടനപുസ്തകം 6:4-7).

ആദ്യ നാല് പ്രമാണങ്ങളും ദൈവവുമായുള്ള ബന്ധം സുദൃഡമാക്കി നിര്ത്തു വാന്‍ പഠിപ്പിക്കുന്നതിനോടൊപ്പം, അഞ്ചാമതായി മാതാപിതാക്കളെ ബഹുമാനിക്കുന്നതിനുള്ള ഉപദേശവും തന്നിരിക്കുകയാണ്. കാരണം പരോക്ഷമായി സൃഷ്ടാവായ ദൈവം തന്നെ നമ്മുടെ മാതാപിതാക്കളുടെയോ കുടുംബനാഥന്റെയോ സ്ഥാനത്തുതന്നെ നമ്മോടൊപ്പം എപ്പോഴുമുണ്ട്.നാമെല്ലാം ദൈവത്തിന്റെന മക്കളാണ്, അവന്‍ നമ്മുടെ സ്വര്ഗ്ഗ സ്ഥനായ പിതാവാണെന്ന് നാം വിശ്വസിക്കുന്നു. പുരാതന ഇസ്രയേല്‍ ജനതയുടെ അനുസരണക്കേട്‌ കാണിച്ച ആത്മീയ ശ്രേഷ്ടരോട് ചോദിക്കുന്നു “മകന്‍ അപ്പനെയും ദാസന്‍ യജമാനനെയും ബഹുമാനിക്കേണ്ടതല്ലയോ? ഞാന്‍ അപ്പനെങ്കില്‍ എന്നോടുള്ള ബഹുമാനം എവിടെ? ഞാന്‍ യജമാനന്‍ എങ്കില്‍ എന്നോടുള്ള ഭക്തി എവിടെ? എന്ന് സൈന്യങ്ങളുടെ യഹോവ അവന്റെ നാമത്തെ തുച്ചീകരിക്കുന്ന പുരോഹിതന്മാരെ നിങ്ങളോട് ചോദിക്കുന്നു.” (മലാഖി 1:6).

മാതാപിതാക്കള്‍ ദൈവത്തെ ഭയപ്പെടുകയും ആദരിക്കുകയും അവന്റെ കല്പനകളെ ആചരിക്കുകയും ചെയ്യുന്നതു കണ്ടാവണം, മക്കള്‍ വളരാനും അവരെ സത്യമാര്ഗ്ഗ ത്തില്‍ അനുഗമിക്കാനും. മാതാപിതാക്കളും ഗുരുക്കന്മാരും മാത്രുകകളാകുമ്പോള്‍, മക്കളില്‍ അചഞ്ചലമായ വിശ്വാസവും ബഹുമാനവും ആന്തരീകമായി രൂപം കൊള്ളുന്നുവെന്ന് സാരം.മക്കള്‍ വളര്ന്നു വരുമ്പോള്‍ അവര്ക്ക്  സ്നേഹവും, ഉപദേശങ്ങളും, ദിശാബോധവും ആവശ്യമാണ്‌. ആ സമയങ്ങളില്‍ അവരെ പ്രകോപിപ്പിക്കാതെ, ക്ഷമയോടെ അവരെ ദൈവീക പ്രമാണങ്ങള്‍ പഠിപ്പിച്ചുകൊടുത്താല്‍ ആജീവനാന്തകാലം അവര്‍ അത് മറക്കുകയില്ല.ഇന്നത്തെ തിരക്കുപിടിച്ച ജീവിത സാഹചര്യങ്ങളില്‍ പലപ്പോഴും ഈയവസ്സരം നഷ്ടപ്പെടുത്തിക്കളയുന്നതിനാല്‍  മക്കളില്‍ വഴിവിട്ട രീതികള്‍ കടന്നുകൂടുന്നതില്‍ അത്ഭുതപ്പെടാനില്ല. ഒരുമിച്ചിരുന്നുള്ള  പ്രാര്ഥടനയും സ്നേഹനിര്ഭനരമായ ചര്ച്ച കളും ദിവസ്സവും നടക്കുന്ന ഭവനങ്ങളില്‍ ദൈവം പ്രസാദിക്കുന്നു.നിര്ഭാചഗ്യവശാല്‍ പല മാതാപിതാക്കളെയോ വല്ല്യച്ചന്മാരെയോ പലയിടത്തും അനുകരികാന്‍ പറ്റാത്തവിധം അനാദരണീയരായിട്ടുണ്ട്. അങ്ങനെ തെറ്റിപ്പോയവരെ സ്വന്ത മക്കള്‍ ബഹുമാനിക്കണമെന്ന് അഞ്ചാം കല്പന അനുശാസ്സിക്കുന്നില്ല.

സമൂഹത്തിനെ പടുത്തുയര്ത്തേ ണ്ട കല്ലുകളാണ് കുടുംബങ്ങള്‍. സുദൃഡമായ കുടുംബങ്ങള്‍ ശക്തമായ സമൂഹത്തെയും രാഷ്ട്രത്തെയും സൃഷ്ടിക്കുന്നു. ഇത് മനസ്സിലാക്കുന്ന കുടുംബങ്ങള്‍ ദൈവുമായി നല്ല ബന്ധം സൂക്ഷിക്കുകയും അനുഗ്രഹങ്ങള്‍ പ്രാപിക്കുകയും ചെയ്യും.

ഇസ്രേല്‍ ജനതയുമായി മോശ പത്തു കല്പനകള്‍ പങ്കു വെച്ചപ്പോള്‍, അഞ്ചാം കല്പന പാലിക്കുമ്പോള്‍ ദീര്ഘാളയുസ്സിനും അതീതമായി അവന്‍ പറഞ്ഞത് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.”നിനക്ക് ദീര്ഘാീയുസ്സുണ്ടാകുവാനും നിന്റെ ദൈവമായ യഹോവ നിനക്ക് തരുന്ന ദേശത്തു നിനക്ക് നന്നായിരിക്കുവാനും, നിന്റെ ദൈവമായ യഹോവ നിന്നോട് കല്പിച്ചതുപോലെ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക“ (ആവര്ത്തോനപുസ്തകം 5:16). നാം ഗൌരവമായി അതിനെ അനുസ്സരിക്കുക മാത്രം ചെയ്‌താല്‍ മതി, നമ്മുടെ ജീവിതം മനോഹരമായി മുന്നോട്ടുപോകുമെന്നുള്ള അത്ഭുതകരമായ ദൈവീക വാഗ്ദാനങ്ങള്‍ പൂര്ത്തീ കരിച്ചുകൊണ്ടെയിരിക്കും.

 

Go to top