കൊല ചെയ്യരുത്: ജീവന്‍ വിലപ്പെട്ടതാണ്‌.

കൊലപാതകങ്ങളും കൂട്ടക്കൊലകളും ഇന്ന് നിത്യസംഭവങ്ങളായിതുടര്ന്നുകൊണ്ടിരിക്കുന്നതിനാല്‍ മനുഷ്യ മനസാക്ഷികള്‍ മരവിച്ചുപോയ യുഗത്തില്‍ നാം എത്തിച്ചേര്ന്നിങരിക്കുന്നു.ഇറാക്കിലും ഇതര രാജ്യങ്ങളിലുംമുസ്ലിംതീവ്രവാദികള്‍ ക്രിസ്ത്യാനികളെ കൂട്ടമായി നിര്ത്തിം നിറയൊഴിക്കുകയും, ജീവനോടെ നൂറുകണക്കിനാളുകളെ മൃഗീയമായിഒരേ കുഴിയില്‍ കുഴിച്ചുമൂടുകയും ചെയ്യുന്ന പ്രവര്ത്തി കള്‍ ദിനവും റ്റീവീയിലും ന്യൂസ്പേപ്പറുകളിലുമായി നിറഞ്ഞുനില്ക്കുപന്നു. നമ്മുടെ നാടിന്റെല ഇടവഴികളില്‍ രാക്ഷ്ട്രീയ വൈരാഗ്യം തീര്ത്ത  മൃതശരീരങ്ങള്‍, പൊന്തക്കാടുകളില്‍ കാമാഭ്രാന്തുകള്ക്ക്് അടിമപ്പെട്ടുപോയ നിരപരാധികളായ കുട്ടികളുടെ ശവശരീരങ്ങള്‍ തുടങ്ങിയ വാര്ത്ത കള്‍ കേള്ക്കാ ത്ത ദിവസ്സങ്ങളില്ല. മനുഷ്യജീവന്‍ എടുക്കാന്‍ ആര്ക്കാ്ണ് അധികാരം ഉള്ളത്? ആറാം കല്പന ഈ വിഷയത്തിന്റെയ പ്രാധാന്യത്തില്‍ നിലകൊള്ളുന്നു.” നീ കൊല ചെയ്യരുത്” (പുറപ്പാട്:20:13).നീ മുന്കൂതട്ടി നിശ്ചയിച്ച പ്രകാരമോ, അല്ലെങ്കില്‍ പെട്ടെന്നുള്ള കോപത്തിന്റെക മൂര്ധന്യതയിലോ ആരെയും കൊല്ലരുത്. വളരെ ലളിതമായ കല്പന.

എന്തുകൊണ്ടാണ് മനുഷ്യജീവന്‍ അത്രമാത്രം വിലപ്പെട്ടതെന്ന് ദൈവം പറയുന്നത് ശ്രദ്ധിക്കുക. ദൈവം മനുഷ്യനെ തന്റെ് രൂപത്തിലും സാദൃശ്യത്തിലും, തന്റെല സ്വഭാവത്തിലും സൃഷ്ടിച്ചുവെന്ന് വേദപുസ്തകത്തിന്റെ ആദ്യപേജുകളില്‍ പറഞ്ഞിരിക്കുന്നു. അതിനാല്‍ മനുഷ്യരാരും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിച്ചു അവനോട് ചേര്ന്നി രിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. എന്നാല്‍ ഇന്നത്തെ ലോകത്തില്‍ എന്തൊക്കെയാണ് നടമാടുന്നത്. മനുഷ്യര്‍ തമ്മില്‍ ഭിന്നതകളാണ്. വിശ്വാസത്തിലായാലും രാഷ്ട്രീയത്തിലായാലും അയല്പതക്കക്കാര്‍ തമ്മിലായാലും, സംസ്ഥാനങ്ങള്‍ തമ്മിലായാലും, രാഷ്ട്രങ്ങള്‍ തമ്മിലായാലും തങ്ങളുടെ അഭിപ്രായഭിന്നതകള്‍ അവസ്സാനിക്കുന്നത് വൈരത്തിലൂടെയും  നൂറുകണക്കിനാളുകളുടെ ജീവന്‍ എടുത്തിട്ടുമാണ്. മോഷ്ടാക്കളും മറ്റു കുറ്റവാളികളും മറ്റുള്ളവരുടെ സ്വത്ത് അപഹരിക്കുക മാത്രമല്ല, അവരെ കൊന്നൊടുക്കുകയും ചെയ്യാറുണ്ട്. അവിഹിത ഗര്ഭമത്തിലൂടെയുണ്ടായ ശിശുവിനേയും, അപ്രതീക്ഷിതമായുണ്ടാകുന്ന ഗര്ഭയസ്ഥശിശുവിനെയും ഓരോ വര്ഷറവും നശിപ്പിക്കുന്നതിന്റെ എണ്ണം ക്രമാതീതമായി വര്ധിച്ചു കൊണ്ടേയിരിക്കുന്നു. വന്‍ നഗരങ്ങളില്‍ കൂട്ടുകാരോ ബന്ധുവോ സ്വന്തം താല്പര്യങ്ങള്ക്കും  നേട്ടങ്ങള്ക്കു മായി കൂടെ നടന്നുകൊണ്ട് കുതികാല്‍ വെട്ടുന്നു. കള്ളക്കടത്തുകാരും ലഹരി മരുന്നുമാഫിയാകളും അന്യോന്യം വെട്ടി ഒതുക്കുന്നു. അങ്ങനെ ഇന്നത്തെ എല്ലാത്തുറകളിലും കൊലപാതകമൊരു നിത്യസ്വഭാവമായി മാറിക്കഴിഞ്ഞു.

ആറാം പ്രമാണം മറ്റാരുടെയും ജീവന്‍ എടുക്കുന്നതിനെതിരാണ്. മനുഷ്യര്‍ തങ്ങളുടെ കോപത്തെ നിയന്ത്രിക്കേണ്ടിയിരിക്കുന്നു. മറ്റൊരാളുടെ ജീവനെ നിയന്ത്രിക്കുന്ന വിധി സ്രഷ്ടാവായ ദൈവത്തിനുള്ളതാണ്. അതില്‍ അറിഞ്ഞുകൊണ്ട് നാം കൈകടത്തി മറ്റൊരാളുടെ ജീവനെ അവസ്സാനിപ്പിക്കുന്നത് ദൈവ നിന്ദയാണ്. കാരണം ജീവന്‍ തന്നത് ദൈവമാണെങ്കില്‍ അതെടുക്കുവാനും അവനു മാത്രമേ അധികാരമുള്ളൂ. ദുഷ്ടനായാലും അവന്റെത വിധി ദൈവത്തിന്റെ കൈകളിലാണ്.”ദുഷ്ടന്റെ മരണത്തില്‍ അല്ല, ദുഷ്ടന്‍ തന്റെ വഴി വിട്ടുതിരിഞ്ഞു ജീവിക്കുന്നതില്‍ ആണ് എനിക്ക് ഇഷ്ടമെന്ന് യഹോവയായ കര്ത്താഷവിന്റെക അരുളപ്പാട്” (യെഹെസ്കേല്‍ 33:11). അതേപോലെ മനുഷ്യനും ചിന്തിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു.

ഏതു കുറ്റവാളിയായാലും, ഏതു കൊലപാതകിയായാലും,ഏതു പാപിയായാലും ദൈവത്തിന്റെ ദയയും പാപക്ഷമയും എല്ലാവര്ക്കും ലഭിക്കാന്‍ യോഗ്യരാണ്‌. അവന്റെ് കല്പനകളെ അനുസ്സരിക്കുകയും മാനസ്സാന്തരം നടത്തുകയും ചെയ്യുന്ന മനസ്സുകളില്‍ അവന്‍ പ്രസാദിക്കുന്നു. അപ്പോസ്തലനായ പൌലോസിന്റെ മാനസ്സാന്തരവും ക്രിസ്തുവിനെ കണ്ടെത്തലും, ദൈവത്തിന്റെ ദയയുടെയും ദീര്ഘസക്ഷമയുടെയും ഉത്തമ ഉദാഹരണമാണ്.”നസറായനായ യേശുവിന്റെു നാമത്തിനു വിരോധമായി ഞാന്‍ യരുശലേമില്‍ പലതും പ്രവര്ത്തി ച്ചിട്ടുണ്ട്” (അപ്പൊ.പ്രവൃത്തികള്‍ 26:10).അവന്റെേ മനസ്സാന്തരത്തിനു മുന്പ്ച ധാരാളം ക്രിസ്ത്യാനികളെ ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്യാന്‍ കൂട്ടുനിന്ന പൌലോസ്, പരിവര്ത്തകനം സംഭവിച്ച് യേശുവിങ്കലേക്ക് തിരിഞ്ഞു വന്നപ്പോള്‍ ദൈവം അവനെ ലോകം കണ്ട ഏറ്റവും ശക്തനായ ശ്ലീഹായാക്കി, ദൈവ രാജ്യത്തിന്റെ പ്രേഷിതദൌത്യവുമായി രാജ്യങ്ങള്‍ യാത്രചെയ്ത് അനേകരെ ക്രിസ്തുമാര്ഗ്ഗുത്തില്‍ കൊണ്ടുവന്നുവെന്നു നാം പിന്നീട് വായിക്കുന്നു. 

നാമൊക്കെയും ഒരുനാളില്‍ ദൈവ മുന്പാ്കെ നമ്മുടെ കണക്കുകള്‍ ബോധിപ്പിക്കേണ്ടിയവരാണ്. “സ്വാതന്ത്ര്യത്തിന്റെ  ന്യായപ്രമാണത്താല്‍ വിധിക്കപ്പെടുവാനുള്ളവരെ പോലെ സംസാരിക്കുകയും പ്രവര്ത്തിെക്കുകയും ചെയ്യുവിന്‍”.(യാക്കോബ് 2:12). കണിശമായും മാനസ്സാന്തരപ്പെടാന്‍ കൂട്ടാക്കാതെ നിഗളിച്ചുനടക്കുന്നവരുടെമേല്‍ ദൈവത്തിന്റെ വിധി നടപ്പാക്കുന്ന ദിവസ്സം അടുത്ത് വരുന്നു.

ഓരോ രാജ്യത്തും നിയമപരമായി കുറ്റവാളികളെ തൂക്കിലേറ്റുന്നത് ആറാം പ്രമാണത്തിന്റെ എതിരല്ല. “ആകയാല്‍  അധികാരത്തോട് മറുക്കുന്നവന്‍ ദൈവവ്യവസ്ഥയോടു മറുക്കുന്നു.മറുക്കുന്നവരോ ശിക്ഷാവിധിയെ പ്രാപിക്കും. സല്‍ പ്രവര്ത്തിനക്കാര്ക്ക്ല്ല, ദുഷ്പ്രവൃത്തിക്കാരാണ് ഭരണാധികാരികളെ ഭയപ്പെടെണ്ടിവരുന്നത്‌. നന്മ ചെയ്യുക, എന്നാല്‍ അവനോടു പുകഴ്ച ലഭിക്കും.” (റോമര്‍ 13:3-4)

യേശുദേവന്‍ ഈ നിയമത്തെ പൂര്വാറധികം ബലപ്പെടുത്തിക്കൊണ്ട് ഈ പ്രമാണത്തിന്റെഈ ആത്മീയവശവും ആപേക്ഷികതയും ഉറപ്പിച്ചുകൊണ്ട്‌ പറഞ്ഞിരിക്കുന്നതു ഇപ്രകാരമാണ്” കൊല ചെയ്യരുതെന്നും ആരെങ്കിലും കൊല ചെയ്‌താല്‍ ന്യായവിധിക്കു യോഗ്യനാകും എന്ന് പൂര്വി കരോട് അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിരിക്കുമല്ലോ.ഞാനോ നിങ്ങളോട് പറയുന്നത് സഹോദരനോട് കോപിക്കുന്നവന്‍ എല്ലാം ന്യായവിധിക്കു യോഗ്യരാകും. സഹോദരനോട് “നിസ്സാരാ” എന്ന് പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പില്‍ നില്ക്കേ ണ്ടിവരും. “മൂഡാ’ എന്ന് പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും.” (മത്തായി5:21-22). അതേപോലെ നാം ആരോടും തിന്മ ചെയ്യരുത് പൗലോസ്‌ ശ്ലീഹാ ഉപദേശിക്കുന്നു. “ആര്ക്കും  തിന്മയ്ക്കു പകരം തിന്മ ചെയ്യാതെ സകല മനുഷ്യരുടെ മുന്പിപല്‍ യോഗ്യമായത് മുന്കരുതി കഴിയുമെങ്കില്‍ നിങ്ങളാല്‍ ആവോളം സകല മനുഷ്യരോടും സമാധാനമായിരിക്കുവീന്‍. പ്രിയമുള്ളവരേ നിങ്ങള്തോന്നെ പ്രതികാരം ചെയ്യാതെ ദൈവകോപത്തിനു ഇടം കൊടുക്കുവീന്‍ “പ്രതികാരം എനിക്കുള്ളത്, പകരം ഞാന്‍ ചെയ്യും.എന്ന് കര്ത്താ വ് അരുളിച്ചെയ്യുന്നു.”

കൊലപാതക ചിന്തയില്നിനന്നുപോലും അകന്നിരിക്കാന്‍ നമ്മുടെ ദൈവം നമ്മോട് കല്പ്പിലക്കുന്നു. വാക്കിലോ പ്രവൃത്തിയിലോ മറ്റൊരാളെയും ദുഷ്ചിന്തയാല്‍ മുറിവേല്പ്പിക്കുകയോ ദ്രോഹിക്കുകയോ ചെയ്യാന്‍ ശ്രമിക്കരുത്. നമ്മെ വെറുക്കുന്നവരോടുപോലും സ്നേഹത്താല്‍ ഐക്യപ്പെടുവാന്‍ ദൈവം നമ്മെ ശക്തീകരിക്കട്ടെ. നാം നശിപ്പിക്കുന്നവരല്ല, പിന്നെയോ സ്നേഹബന്ധങ്ങള്‍ സൃഷ്ടിക്കുന്ന ദൈവസ്വഭാവം പകരുന്നവരായിരിക്കട്ടെ. അതിനാവശ്യമായതോ ദൈവം തന്നിരിക്കുന്ന വിലയേറിയ ജീവനെ ആദരിക്കുക മാത്രം. ദൈവം സ്നേഹം തന്നെ. 

 

Go to top