വ്യഭിചരിക്കരുത്‌: ദാമ്പത്യം പരിരക്ഷിക്കുക

 അന്യോന്യം ആകര്ഷിക്കപ്പെടാനും  ഒന്നായിരിപ്പാനുമായിട്ടാണ് ദൈവം ആണിനേയും പെണ്ണിനേയും സൃഷ്ടിച്ചത്. ആ ഒത്തുചേരലിന് ദൈവം വിവാഹം എന്ന ചടങ്ങിലൂടെ ആത്മീയമായ പരിവേഷവും നിയോഗിച്ചു. ആ പവിത്രമായ ബന്ധത്തിലാണ് സമൂഹത്തിന്റെപ അടിസ്ഥാനശിലയായ കുടുംബമെന്ന മൂലക്കല്ലുകള്‍ ആരംഭിക്കുന്നതും. സ്വയം നിയന്ത്രണമോ സമൂഹത്തിന്റെബ നിയമാവലികാളോ ഇല്ലെങ്കില്‍ ആണും പെണ്ണും ഒന്നു ചേരാനുള്ള ആസക്തിക്കോ അഭിനിവേശത്തിനോ യാതൊരു നിയന്ത്രണവുമില്ലാതിരിക്കുമെന്നതിനാല്‍ “നീ വ്യഭിചരിക്കരുത്‌” (പുറപ്പാട് 20:14)എന്നഏഴാം കല്പന യുഗാന്തരങ്ങളോളം പ്രസക്തമായിരിക്കും.

ആദ്യ മാതാപിതാക്കളായ ആദാമിനോടും ഹവ്വയോടും യഹോവ പറഞ്ഞിരുന്നു “അതുകൊണ്ട് പുരുഷന്‍ അപ്പനേയും അമ്മയേയും വിട്ടുപിരിഞ്ഞ് ഭാര്യയോടു പറ്റിച്ചേരും, അവര്‍ ഏക ദേഹം ആയിത്തീരും“.(ഉല്പത്തി 2:24).വിവാഹവും ലൈംഗിക ബന്ധങ്ങളും  ഭാവിയിലെ എല്ലാ തലമുറകളിലും എങ്ങനെയായിരിക്കണം എന്നതിന്റെു സംക്ഷിപ്തമായ നിര്ദേറശം ഇതില്‍ അടങ്ങിയിട്ടുണ്ട്. നമ്മുടെ കുട്ടികള്‍ വളര്ന്നു  വലുതാകുന്നതോടൊപ്പം ഉത്തരവാദിത്വങ്ങളും കടമകളും നിറവേറ്റാന്‍ അവര്‍ പ്രാപ്തരാകുന്നു. അതോടൊപ്പം അവര്‍ തങ്ങളുടെ എതിര്‍ ലിംഗത്തിലുള്ളവരെയും ആദരിക്കാനും സ്നേഹിക്കാനും കുടുംബം നടത്താനുമുള്ള കഴിവുകള്‍ സ്വായത്തമാക്കുന്നു. അപ്പോള്‍ അവര്‍ വിവാഹിതരാകുന്നതും തങ്ങളുടെ മാതാപിതാക്കളില്‍ നിന്നും വേര്‍പെട്ടു ഒരു പുതിയ കുടുംബം ആരംഭിക്കുകയും ചെയ്യാന്‍ സജ്ജമാകുന്നു. ആ സ്ഥിതിയിലെത്തുമ്പോള്‍ മാത്രമായിരിക്കണം, അവര്‍ ശാരീരികമായി ഒന്നാകുന്നതും മാംസനിബന്ധമായ പ്രകൃതിനിയമങ്ങള്ക്ക്  വിധേയര്‍ ആകേണ്ടതും. അങ്ങനെ ഒരാള്ക്ക് ‌ ഒരു ഭാര്യ എന്ന ഏകപത്നീത്വ സമ്പ്രദായം എന്ന സ്ഥിരം സംവിധാനത്തില്‍ കുടുംബങ്ങള്‍ മുന്നോട്ടുപോയ്ക്കൊണ്ടേയിരിക്കും.”അതുകൊണ്ട്  അവര്‍ മേലാല്‍ രണ്ടല്ല, ഒരു ദേഹമാണ്. ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്പെ ടുത്തരുത്.” (മത്തായി19:3-6).

വിവാഹവും അതിനുശേഷം ലൈംഗികവേഴ്ചകളും എന്ന രീതി മനുഷ്യര്ക്ക് ‌ അനുശാസ്സിച്ചിരിക്കുന്നത് തികച്ചും ദൈവീകമായി അനുഗ്രഹദായകമായ ഒരു നിയമമാണ്.ഇത് മാനവരാശിയുടെ സ്വച്ഛമായ നിലനില്പ്പിമനും സമാധാനപരമായ മുന്നോട്ടുള്ള കുതിപ്പിനും അത്യന്താപേക്ഷിതമാണ്. അങ്ങനെ യോജിപ്പിക്കപ്പെടുന്ന ദമ്പതികളുടെ അന്തര്ലീപനമായ സന്തോഷത്തിന്റെയും പങ്കിടലിന്റെയും സ്രോതസ്സുകള്‍ അനന്തമാണ്‌. അല്ലാതെ യാതൊരു നിയന്ത്രണവുമില്ലാതെ ആര്ക്കുംള ആരെയും എപ്പോള്‍ വേണമെങ്കിലും പ്രാപിക്കാമെന്ന സ്ഥിതിയായാല്‍ ലോകത്തിന്റെ ഗതി തന്നെ തകിടം മറിയും. ഈ ബലഹീനതയെ തളച്ചിടാനാണ് ദൈവം ഏഴാം പ്രമാണം മനുഷ്യന്റെ  ജീവിത സ്വഭാവം ആക്കിത്തീര്ക്കാവന്‍ ഉത്ബോധിപ്പിച്ചത് “നീ വ്യഭിചാരം ചെയ്യരുത്.”

സ്വന്തം ജീവിത പങ്കാളിയോടല്ലാതെ മറ്റാരോടെങ്കിലും സ്വന്തം സുഖത്തിനുവേണ്ടി അറിഞ്ഞുകൊണ്ട് ചെയ്യുന്ന ലൈംഗിക ബന്ധങ്ങള്‍, വൈവാഹിക നിയമങ്ങളുടെയും ഏഴാം കല്പനയുടെയും ലംഘനമാണ്.വിവാഹത്തിനു പുറത്തായി മറ്റൊരു വിധത്തിലുള്ള ശാരീരികബന്ധവും അനുവദനീയമല്ല, അങ്ങനെയുള്ള എല്ലാ ബന്ധങ്ങളും വ്യഭിചാരം ആയി കണക്കിടും. എന്നാല്‍ ഇന്നത്തെ പരിഷ്കൃത കാലഘട്ടത്തില്‍ പല ലൈംഗീകതകളും സമൂഹത്തിലെ അംഗീകരിക്കപ്പെട്ട സമ്പ്രദായങ്ങള്‍ പോലെയായിട്ടുണ്ട്.എന്നാല്‍ ദൈവത്തിനു അതെല്ലാം അക്ഷന്തവ്യമാണ്‌. എല്ലാ ദുര്‍ നടപ്പുകാര്ക്കു്മുള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലാകുന്നു. അത് രണ്ടാമത്തെ മരണം.(വെളിപാട്21:8).

ദൈവമാണ് ലൈംഗികതയും സൃഷ്ടിച്ചതെന്നതില്‍ സംശയമില്ല. അതിന്റെത സുഖവും സന്തോഷങ്ങളും ഒരു വിവാഹ ബന്ധത്തിനുള്ളില്‍ നിന്നുകൊണ്ട് ആസ്വദിപ്പാന്‍ ദൈവം നമ്മെ പഠിപ്പിക്കുന്നു. ജീവിതപങ്കാളികള്‍ മാത്രം അന്യോന്യം പങ്കിട്ടു നുകരുവാന്‍ ദൈവം അനുവദിച്ചിരിക്കുന്ന വേഴ്ചകള്‍ അതിര്വിയട്ട സുഖസന്തോഷത്തിനായി മറ്റാരിലും ആണും പെണ്ണും കണ്ടെത്തുമ്പോള്‍ അത് അവിഹിതബന്ധം അല്ലെങ്കില്‍ വ്യഭിചാരമായി പരിണമിക്കുന്നു. വൈവാഹികബന്ധത്തിലൂടെയുള്ള കെട്ടുറപ്പിന് ഏഴാം പ്രമാണം എത്രമാത്രം പ്രാധാന്യമുള്ളതാണെന്നു ഇത് വ്യക്തമാക്കുന്നു.സഭാപ്രസംഗി 9:9 ലൂടെ യഹോവ പറയുന്നു” സൂര്യനുകീഴില്‍ ഞാന്‍ നിനക്ക് നല്കിൂയിരിക്കുന്ന മായയായുള്ള ആയുഷ്ക്കാലമൊക്കെയും,നീ സ്നേഹിക്കുന്ന ഭാര്യയോടുകൂടെമായയായുള്ള ആയുഷ്ക്കാലമൊക്കെയുംസുഖിച്ചുകൊള്ളുക; അതല്ലോ ഈ ആയുസ്സിലും സൂര്യന്റെ കീഴില്‍ നീ ചെയ്യുന്ന പ്രയത്നത്തിലും നിനക്കുള്ള ഓഹരി ചെയ്യുവാന്‍ നിനക്ക് സംഗതി വരുന്നതൊക്കെയും ശക്തിയോടെ ചെയ്യുക.” എന്നാല്‍ അതെ ദൈവം വ്യഭിചാരികളോട് മുന്നറിയിപ്പായി പറയുന്നു “മകനേ, നീ പരസ്ത്രീയെ കണ്ട് ഭ്രമിക്കുന്നതും അന്യസ്ത്രീയുടെ മാറിടം തഴുകുന്നതും എന്ത്? മനുഷ്യന്റെ് വഴികള്‍ യഹോവയുടെ ദൃഷ്ടിയില്‍ ഇരിക്കുന്നു, അവന്റെ നടപ്പെല്ലാം അവന്‍ തൂക്കിനോക്കുന്നു. ദുഷ്ടന്റെ അകൃത്യങ്ങള്‍ അവനെ പിടിക്കും; തന്റെ പാപപാശങ്ങളാല്‍ അവന്‍ പിടിപെടും, പ്രബോധനം കേള്ക്കാ യ്കയാല്‍ അവന്‍ മരിക്കും, മഹാഭോഷത്വത്താല്‍ അവന്‍ വഴി തെറ്റിപ്പോകും.” (സദൃശ്യവാക്യങ്ങള്‍ 5:20-22).“സ്ത്രീയോട് വ്യഭിചാരം ചെയ്യുന്നവനോ ബുദ്ധിഹീനന്‍;അങ്ങനെ ചെയ്യുന്നവന്‍ സ്വന്തപ്രാണനെ നശിപ്പിക്കുന്നു”(സദൃശ്യവാക്യങ്ങള്‍ 6:23).

ഈ മുന്നറിയിപ്പുകള്‍ മറന്നു പോയാലുള്ള തിക്തഫലങ്ങള്‍ നിസ്സാരങ്ങളല്ല. വ്യക്തിബന്ധങ്ങള്‍ ഉലയുന്നു. വ്യഭിചാര ചിന്തകള്‍ മൂലം സ്വഭാവവും മനസ്സും വികലമാകുന്നു. പൗലോസ്‌ ശ്ലീഹാ കൊരിന്തുപട്ടണത്തിലെ ദുര്മാംര്ഗ്ഗി കളോടായി പറയുന്നു "ദുര്ന്നടപ്പ് വിട്ടോടുവീന്‍, മനുഷ്യന്‍ ചെയ്യുന്ന ഏതു പാപവും ശരീരത്തിന് പുറത്താകുന്നു, ദുര്ന്നടടപ്പുകാരനോ സ്വന്തശരീരത്തിനു വിരോധമായി പാപം ചെയ്യുന്നു." (1കൊരിന്ത്യര്‍6:18).ഈ മുന്നറിയിപ്പുകള്‍ ഒക്കെയും സ്ത്രീയ്ക്കും പുരുഷനും ഒരുപോലെ ബാധകമാണ്‌. ദൈവത്തിനു മുഖപക്ഷമില്ല.  (അപ്പൊ.പ്രവൃത്തികള്‍10:34).

ഇന്നത്തെ ലൈംഗിക അരാജകത്വത്തിന്റെയും രതിവൈകൃതങ്ങളുടെയും വിസ്പോടനം എത്ര ഭയാനകമാണ്. വിവാഹത്തിനു മുന്പു്ള്ള രതിയ്ക്കും, യുവാക്കളുടെ ഇടയില്‍ രഹസ്യമായുള്ള ഇണ ചേരലിനും സഹായിക്കുന്ന ഗര്ഭ നിരോധന ഉപാധികളും, അബോര്ഷസന്‍ വ്യവസ്ഥകളും സര്വി സാധരണമായതിനാല്‍ ഇന്ന് വ്യഭിചാരം എന്നതിന് തീരെ പ്രസക്തിയില്ല. കാരണം മാംസടദാഹത്തിലോ, പണത്തിനോവേണ്ടി ശരീരം വില്ക്കു ന്ന വേശ്യാവൃത്തി മാത്രമേ വ്യഭിചാരം എന്നതിന്റെണ പരിധിയില്‍ ഉള്ളുവെന്നാണ് ഇന്നത്തെ തലമുറയിലുള്ള പല ആണും പെണ്ണും കരുതിയിരിക്കുന്നത്. ബാക്കിയെല്ലാം ഒരു വിനോദമോ അല്ലെങ്കില്‍ തമാശക്കളിയോ മാത്രമാണവര്ക്ക്റ.സിനിമയിലും റ്റീവീയിലും ഇന്റര്നെിറ്റിലും വരുന്ന പലതും മനുഷ്യ വികാരങ്ങളെ ഇക്കിളിപ്പെടുത്തുന്നവയും, രതിവൈക്രുതങ്ങള്ക്ക്ാ വഴിതെളിക്കുന്നവയുമാണ്.എയ്ഡ്സ് പോലെയുള്ള മാരകമായ ലൈംഗിക രോഗങ്ങള്‍ പടര്ന്നു പിടിച്ച ലോകം എത്രയോ ലക്ഷം ജനങ്ങളുടെ ജീവന്‍ അപഹരിച്ചു കഴിഞ്ഞു. കുടുംബങ്ങളില്‍ അന്യോന്യമുണ്ടായിരുന്ന വിശ്വസ്തതയും സ്നേഹവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. മക്കളെ നേര്വചഴിക്ക് നയിക്കാന്‍ മാതാപിതാക്കള്ക്ക്  സ്മയമില്ലാതായിരിക്കുന്നു. വിവാഹം കഴിക്കാതെതന്നെ ആണും പെണ്ണും ഒരുമിച്ച് ജീവിക്കുന്നത് സാധാരണമായിക്കഴിഞ്ഞു. ശിഥിലമായിക്കൊണ്ടിരിക്കുന്ന കുടുംബങ്ങളില്‍ അന്യോന്യം സ്നേഹവും വിശ്വാസവും നശിച്ച് വിവാഹ മോചനങ്ങളില്‍ അഭയം തേടുന്നു. കുട്ടികള്‍ ഇവയൊക്കെയും കണ്ട് പകച്ചുനില്ക്കു ന്നു. കുട്ടികള്ക്കു വേണ്ടി അവകാശയുദ്ധവുമായി കോടതികള്‍ കയറിയിറങ്ങുന്നു.ഇങ്ങനെയുള്ള വീടുകളില്‍ സ്നേഹത്തിന്റെ ചൂടോ, പ്രത്യാശയുടെ കിരണങ്ങളോ, സുരക്ഷിതത്വബോധമോ ഒട്ടും പ്രതീക്ഷിക്കേണ്ടതില്ല. ദ്വേഷ്യവും അട്ടഹാസ്സവും മാനസ്സികപീഢനവും അന്യോന്യം കുറ്റപ്പെടുത്തലുകളും നിറഞ്ഞുനില്ക്കുടന്ന അന്തരീക്ഷം മാത്രം. ഇത് കണ്ട് വളര്ന്നുെവരുന്ന പുതിയ തലമുറയെ ഏഴാം കല്പന ഉത്ബോധിപ്പിക്കാന്‍ പ്രയാസമായിക്കൊണ്ടിരിക്കുന്നു.

ഈ വിഷയത്തില്‍ നാം അറിഞ്ഞിരിക്കേണ്ടത് വ്യഭിചാരം തുടങ്ങുന്നത് നമ്മുടെ മനസ്സുകളിലാണ്, എന്നതിനാല്‍ മറ്റാരെയും ഇതില്‍ കുറ്റപ്പെടുത്തെണ്ടതില്ല കാമാചിന്തകളാണ് വ്യഭിചാരം പോലുള്ള ദുര്മാര്ഗ്ഗതങ്ങളുടെ തുടക്കം കുറിക്കുന്നത്. മോഹം ഗര്ഭംാ ധരിച്ച ദിവാസ്വപ്നങ്ങള്‍ യഥാര്ത്ഥ മായ തെറ്റുകളിലേക്ക് നമ്മെ നയിക്കുന്നു. മോഹിച്ചുകൊണ്ട്‌ നോക്കുന്നതുപോലും തെറ്റാണ് യേശുനാഥന്‍ വ്യക്തമാക്കി പറയുന്നു ”വ്യഭിചാരം ചെയ്യരുത് എന്ന് അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ .ഞാനോ നിങ്ങളോട് പറയുന്നത്: സ്ത്രീയെ മോഹിക്കേണ്ടതിനു അവളെ നോക്കുന്നവന്‍ എല്ലാം ഹൃദയംകൊണ്ട് അവളോട്‌ വ്യഭിചാരം ചെയ്തുപോയി(മത്തായി5:27-28). മാത്രമല്ല,“ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതൊക്കെയും പിതാവില്‍ നിന്നല്ല, ലോകത്തില്‍ നിന്നാകുന്നു. ലോകവും അതിന്റെക നോഹവും ഒഴിഞ്ഞു പോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.(1യോഹന്നാന്‍ 2:16-17).

സ്ത്രീയും പുരുഷനും അന്യോന്യം ആകര്ഷിഞക്കപ്പെടുന്നത് ലോക സഹജമാണ്. അതിന്റെം പരിസമാപ്തി വിവാഹബന്ധത്തിലൂടെയുള്ള ഒന്നാകലായിരിക്കണം. വേദപുസ്തകം നിയമാനുസൃതമായ ഇങ്ങനെയുള്ള ബന്ധങ്ങളെ അംഗീകരിക്കുകയും ചെയ്യുന്നു.മനസ്സിന്റെ കാമനകളെ മദാലസ്സമാക്കുന്ന ചിന്തകളില്‍ മനസ്സ് വ്യാപരിക്കാതെ, മറ്റുള്ളവരോട് സ്വന്താഭിലാഷങ്ങളില്ലാതെ തുറന്ന സ്നേഹഭാവം പ്രകടിപ്പിക്കാന്‍ നമ്മുടെ മനസ്സുകളെ പരിശീലിപ്പിക്കുക 

ആരും വിശുദ്ധിയുള്ള പൂര്ണ്ണഹമായും നീതിമാനുമായിട്ടല്ല ദൈവത്തെ സേവിക്കാന്‍ തുടങ്ങുന്നത്. എങ്കിലും നമ്മുടെ കഴിഞ്ഞകാലങ്ങളെയെല്ലാം കൃത്യമായി അറിയുന്ന നമ്മുടെ ദൈവം, മഹാദയാലുവും സ്നേഹവാനുമാണ്. മനം തിരിഞ്ഞ് അവങ്കലേക്ക്‌ നോക്കുന്നവരില്‍ ശിക്ഷാവിധിയില്ലാതെ തന്നോട് ചേര്ക്കു്വാന്‍ അവന്‍ വാഞ്ചിക്കുന്നു, അവന്റെ നിത്യരാജ്യത്തില്‍ പങ്കുചേര്ക്കാ ന്‍ അവന്‍ പ്രസാദിക്കുന്നു. .”ദുഷ്ടന്റെ മരണത്തില്‍ അല്ല, ദുഷ്ടന്‍ തന്റെ വഴി വിട്ടുതിരിഞ്ഞ് ജീവിക്കുന്നതിലാണ് എനിക്ക് ഇഷ്ടമുള്ളതെന്ന് യഹോവയായ കര്ത്താ വിന്റെവ അരുളപ്പാട്”.(യെഹസ്കിയേല്‍33:11).

സുസ്ഥിരമായ ഒരു ദാമ്പത്യത്തിലൂടെ അനുഗ്രഹീതമായി അന്യോന്യം ലഭിക്കുന്നത്,ജീവിതത്തില്‍ ഉടനീളം കൂടെ യാത്രചെയ്യുന്ന ഒരു കൂട്ടാളിയെയാണ്. നമുക്കെല്ലാം സ്നേഹം പങ്കിടുന്ന ഒരു ജീവിത പങ്കാളിയുടെ സഹകരണവും സഹായവുമാണ് വേണ്ടിയത്. നമ്മുടെ ജീവിതത്തിലെ ജയപരാജയങ്ങളും, നേട്ടങ്ങളും കോട്ടങ്ങളും, സന്തോഷവും ദുഖവും എല്ലാം പങ്കിടാന്‍ നമ്മുടെ സ്വന്തം ഇണയല്ലാതെ മറ്റാര്ക്കും  സാധിക്കില്ല. ദൈവം തന്ന ഈ അടിസ്ഥാന നിയമങ്ങളില്‍ ഒതുങ്ങി നില്ക്കാ ത്തതുകൊണ്ട്, സമൂഹത്തിന് കാഴ്ചപ്പാട് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ദൈവത്തെ പ്രസാദിപ്പിക്കാന്‍ വിവാഹം അത്യന്താപേക്ഷിതമല്ലെങ്കിലും, ആ ബന്ധത്തില്‍ അനുഗ്രഹങ്ങളുടെ സ്രോതസ്സുകള്‍ നിരവധിയുണ്ടെന്ന കാര്യം മറക്കരുത്. ദൈവം ആഗ്രഹിച്ചപ്രകാരം ആണും പെണ്ണും അന്യോന്യം ആദരിക്കപ്പെടുന്ന ബന്ധത്തില്‍ ഉറച്ചു നില്ക്കാ ന്‍ ഏഴാം കല്പന  ഓര്ത്തിചരിക്കുക “നീ വ്യഭിചരിക്കരുത്‌”.

 

Go to top