കോട്ടയം: പാട്ടിന്റെ ലോകത്ത് ചരിത്രം സൃഷ്ടിക്കാനൊരുങ്ങി കോട്ടയംകാരി സ്വപ്ന ഏബ്രഹാം.

ഓരോ ദിവസവും ഓരോ പുതിയ പാട്ടുകള്‍ രചിച്ച് അതാതു തീയതികളില്‍ വീഡിയോ റിക്കോര്‍ഡ് ചെയ്തു കൊണ്ട് ഏപ്രില്‍ 8 മുതല്‍ അടുത്ത 1000 ദിവസങ്ങളില്‍ മുടങ്ങാതെ ഇതു തുടര്‍ന്ന് പുതിയ ഒരു ചരിത്രം സൃഷ്ടിക്കുകയാണ് സ്വപ്നയുടെ ലക്ഷ്യം. ലോക റിക്കാര്‍ഡ് എന്ന നിലയില്‍ അതിന്റെ നിയമങ്ങള്‍ക്ക് അനുസ്യൂതമായി ഓരോ പാട്ടിനെയും അതിന്റെ രചനയേയും റിക്കോര്‍ഡിങ് തീയതികളെയും സസൂക്ഷ്മം വീക്ഷിച്ച് വിലയിരുത്താന്‍, സംഗീത ലോകത്തെ ഗിന്നസ് ബുക്കായ വേള്‍ഡ് റിക്കാര്‍ഡ് അക്കാദമി തയ്യാറായിക്കൊണ്ടിരിക്കുന്നു. 

ഓരോ ദിവസവും ഫെയ്‌സ് ബുക്ക് ലൈവിലൂടെ ഇത് ലോകത്തില്‍ എവിടെയും വീക്ഷിക്കുകയും ചെയ്യാമെന്ന് പറയുമ്പോള്‍, ഇതൊരു നിസ്സാര സംഗതിയല്ല. തന്റെ കലാജീവിതത്തോടുള്ള പ്രതിബദ്ധതയും അഭിനിവേശവും ഉറച്ച മനസ്സും ലോകത്തിന് വെളിവാക്കാനുള്ള അചഞ്ചലമായ കാല്‍ വയ്പ്പുതന്നെയായി രിക്കും. ഇതുവരെ 21 ലധികം സംഗീത ആല്‍ബങ്ങള്‍ സ്വതസിദ്ധമായ ശൈലിയില്‍ സ്വയം എഴുതി ചിട്ടപ്പെടുത്തി അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചു. സ്വപ്നയുടെ സ്വന്തം ഭാഷയില്‍ പറഞ്ഞാല്‍ ഇതൊരു നിയോഗമാണ്. 

""നീണ്ട 24 വര്‍ഷങ്ങളിലെ സംഗീത ഉപാസ്സനയുടെയും രചനകളുടെയും പാട്ടുകളുടെയും മാസ്മരിക ലോകത്തില്‍ നിന്നും തല്‍ക്കാലം മാറിനിന്നാലോ എന്ന ചിന്ത കഴിഞ്ഞ മാര്‍ച്ച് 28 ന് എന്നെ മഥിക്കുവാന്‍ തുടങ്ങി. തന്നില്‍ കുടിയിരുന്ന സംഗീത വാസനയുമായി ലോകത്തിന്റെ പല ഭാഗങ്ങളിലും സ്റ്റേജു പരിപാടികള്‍ നടത്തുവാനും 21 ലധികം ആല്‍ബങ്ങള്‍ റിലീസ് ചെയ്യാനും പതിനായിരക്കണക്കിന് സംഗീത പ്രേമികളെ ആവേശ ഭരിതരാക്കുവാനും കഴിഞ്ഞ എനിക്ക് വിടവാങ്ങലിന് മുന്‍പായി ഒരു ഓര്‍മ്മയില്‍ നില്‍ക്കുന്ന സംഭവം സൃഷ്ടിക്കണമെന്ന മോഹം ഉടലെടുത്തു. സ്വപ്ന പറയുന്നു. ക്രുദ്ധിതനായ അറേബ്യന്‍ രാജാവിനെ ആയിരത്തൊന്നു രാവുകളിലൂടെ കഥ പറഞ്ഞുറക്കിയ യുവതിയുടെ ചരിത്രമാണ് മനസ്സില്‍ തെളിഞ്ഞത്. അങ്ങനെയാണ് 1000 ദിവസങ്ങള്‍ കൊണ്ട് 1000 പാട്ടുകള്‍ രചിക്കണം എന്ന ആശയവുമായി പിറ്റേ ദിവസം ഉണര്‍ന്ന് എഴുന്നേറ്റത്. ഓരോ ദിവസവും ഓരോ പുതിയ പാട്ടുകള്‍ ഒരു വെല്ലുവിളിയായിരിക്കും. "അടുത്ത രണ്ടു ദിവസങ്ങളിലെ സായംസന്ധ്യയുടെ ഏകാന്തതയില്‍ Crossing Over 'Blest & Broken' എന്ന രണ്ടു പാട്ടുകള്‍ വേഗം രചിക്കാന്‍ സാധിച്ചു. അങ്ങനെ ഇതെനിക്ക് ചെയ്യാന്‍ സാധിക്കും, ചെയ്യണം എന്ന അചഞ്ചലമായ തീരുമാനത്തില്‍ എത്തിച്ചേരുകയായിരുന്നു' ഇത് പറയുമ്പോള്‍ സ്വപ്നയുടെ മുഖത്തു ദര്‍ശിച്ച സന്തോഷവും ആത്മധൈര്യവും തന്റെ ഉദ്ധേശ ശുദ്ധിയുടെ പ്രതീകങ്ങള്‍ ആയിരുന്നു. 

1994 ല്‍ മണിപ്പാലിലെ പൈ മാനേജുമെന്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും എംബിഎയും 2008 ല്‍ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ നിന്നും മാര്‍ക്കറ്റിങ്ങില്‍ എക്‌സിക്യൂട്ടീവ് പ്രോഗ്രാമും മികവാര്‍ന്ന നിലയില്‍ കരസ്ഥമാക്കിയ സ്വപ്ന നിരവധി അവാര്‍ഡുകളുടെയും ആദരവുകളുടെയും ഉടമ കൂടിയാണ്. 2010 ഇന്‍ഡ്യാ നീഡ് സ്റ്റാറില്‍ വിമന്‍സ് ഡേയ് പതിപ്പില്‍ സ്വപ്നയെപ്പറ്റി പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമാണ്. ' മുഖ്യധാരാ പ്രവര്‍ത്തനങ്ങളിലും കലാപ്രകടനങ്ങളിലും തൊഴില്‍ സംരംഭകയെന്ന നിലയിലും മികവാര്‍ന്ന ഉന്നതിയും വിജയവും നേടിയ സ്വപ്ന വനിതകള്‍ക്ക് ഒരു റോള്‍ മോഡല്‍ തന്നെയാണ്. 1992 -2012 കാലഘട്ടത്തില്‍ ഇന്ത്യയില്‍ നിന്നും രാജ്യാന്തരതലത്തില്‍ ഇംഗ്ലീഷു ഭാഷയില്‍, ഇത്രയും ക്രിസ്ത്യന്‍ ആല്‍ബങ്ങള്‍ രചിച്ചു പ്രചാരമാക്കിയ ആദ്യത്തെ ഇന്ത്യന്‍ മലയാളി വനിത എന്ന ബഹുമതി സ്വപ്നയുടെ കിരീടത്തില്‍ മുന്‍പ് തന്നെ ഇടം കണ്ടെത്തിയിരുന്നു. ഗാനങ്ങള്‍ രചിക്കുകയും കമ്പോസ് ചെയ്തു ശ്രുതിമധുരമായി പാടുവാനും യുവാക്കളിലും കുട്ടികളിലും ആത്മീയ ചിന്തകളെ ഊട്ടിയുറപ്പിക്കുവാനും അക്കാലമൊക്കെയും ദൈവാനുഗ്രഹം മാത്രമാണ് തന്നെ പ്രചോദിപ്പിച്ചതെന്ന് സ്വപ്നം പറയുന്നു. 

അമേരിക്ക, ബ്രിട്ടണ്‍, കാനഡ, ജര്‍മനി, കെനിയ, ബഹറിന്‍, ടാന്‍സാനിയ, യുഎഇ, ഇസ്രയേല്‍, ഈജിപ്റ്റ്, ശ്രീലങ്ക, സിങ്കപ്പൂര്‍, മലേഷ്യ, ഹോങ്ക്‌കോംങ്, ഫിലിപ്പീന്‍സ്, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ വിദേശ രാജ്യങ്ങളിലും ഇന്ത്യയില്‍ പല ഭാഗങ്ങളിലായി നൂറുകണക്കിന് പ്രാവശ്യകളിലായി തന്റെ സ്റ്റേജ് ഷോകള്‍ നടത്തി ആയിരക്കണക്കിന് ആളുകളുടെ പ്രശംസ കൈപ്പറ്റി സ്വപ്ന ഇന്നും അതേ സ്വരമാധുരിയിലും സംഗീത നൈപുണ്ണ്യത്തിലും മികവാര്‍ന്നു നില്‍ക്കുന്നു. പിന്നീട് പരമ്പരാഗതമായ സുവിശേഷ ഗാനങ്ങള്‍ മുതല്‍ പോപ്പ്, റോക്ക്, ഫോക്ക് ഗാനങ്ങളുടെ ഒരു പ്രവാഹം തന്നെയായിരുന്നു. ഇതിനിടെ 2012 ലെ Maestro Award(LAMP-ICONGO Karmaveer Chakra for gospel music) ലഭിച്ചിരുന്നു. 2005 ല്‍ മക്കളായ ഏഡ്രിയന്‍, ഏമി എന്നിവരുടെ പേരില്‍ നിന്നും തുടങ്ങിവച്ച് അറാശൃമഹ ങൗശെര െ എന്ന സംഗീത നിര്‍മ്മാണസ്ഥാപനം നന്നായി നടന്നുപോകുന്നു. 

2012 ല്‍ തുടങ്ങിവച്ച SwanSong എന്ന മൂന്നാം മതസൗഹാര്‍ദ ആല്‍ബവും 2016 ല്‍ പുറത്തുവന്നു. 20072009 കാലഘട്ടത്തില്‍ ചെന്നൈയില്‍ Kafeoke the Singing Cube എന്ന പേരില്‍ പാട്ടുകള്‍ രചിക്കാനും പാടാനും സൗകര്യങ്ങള്‍ ഉള്ള ഒരു ഓഡിയോ റിക്കാര്‍ഡിംഗ് സ്റ്റുഡിയോയും തുടങ്ങിയിരുന്നു. അതിന്റെ വിജയത്തിലാണ് 2012 ലായി ഓഡിയോ വീഡിയോ റിക്കാര്‍ഡിങ്ങിനായി SA Recording എന്ന മറ്റൊരു സ്റ്റുഡിയോയും ചെന്നൈയില്‍ തന്നെ ആരംഭിച്ചിരുന്നു. ഇതിനിടയില്‍ 2009 ല്‍ മിത്രന്‍ ദേവനേശന്‍ സംവിധാനം ചെയ്ത Donna എന്ന ഫിലിമിലും, 2011 ല്‍ ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്തിറക്കിയ Nadunissi Naaygal എന്ന തമിഴ് ഫീച്ചര്‍ ഫിലിമിലെ മീനാക്ഷിയായും അഭിനയിച്ചുകൊണ്ട് സ്വപ്ന തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി ദുബായില്‍ പ്രവാസ ജീവിതം നയിച്ചിരുന്ന മലയാളി കുടുംബത്തിലെ അംഗമെന്ന നിലയില്‍, സമ്പല്‍ സമൃദ്ധിയുടെ നിറകുടമായ ദുബായില്‍ നടക്കാനിരിക്കുന്ന വമ്പന്‍ ലോക മേളയായ EXPO 2020 യോട് സഹകരിച്ചുകൊണ്ട് സ്വപ്ന തന്റെ ഈ കുതിപ്പിന് തയാറായിക്കൊണ്ടിരിക്കുന്നു. ഈ ചരിത്ര സംഭവത്തില്‍ ഭാഗഭാക്കാകുന്നതിനും പ്രോത്സാഹിപ്പിക്കാനും 1000 songs in 1000 days.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

 

ഡോ. മാത്യു ജോയ്‌സ്

Go to top