“ദൈവനാമം വൃഥാ ഉപയോഗിക്കരുത്”

“എന്റീശോയെ ഇവന്‍ എന്താ ഈ കാണിച്ചത്?” എന്ന് വെറുതെ അടുക്കളയില്നി ന്നും അമ്മ വിളിച്ചുകൂവുന്നു. “ദൈവത്തിനാണെ ഞാന്‍ ഇത് ചെയ്തിട്ടില്ല” എന്ന് മകന്‍ ആണയിട്ടു പറയുന്നു. “പ്രെയ്സ് ദി ലോര്ഡ്യ‌,കാപ്പിയായോടി?”എന്ന് ചോദിച്ചുകൊണ്ട് ഗൃഹനാഥന്‍ കയറിവരുന്നു. “സ്തോത്രം സ്തോത്രം” എന്ന് വെറുതെ പറഞ്ഞുകൊണ്ട് അയല്പരക്കക്കാരന്‍ കുശലം അന്വേഷിച്ചു വരുന്നു. കേള്ക്കു ന്നവര്ക്ക്സ ആകെ ഭക്തിമയം. എന്നാല്‍ ആരും ആ സമയങ്ങളില്‍ ദൈവത്തെ ഓര്ത്തുതകൊണ്ട്‌ പോലുമല്ല ഈ സംസാരങ്ങള്‍. എന്തൊരു വിരോധാഭാസം!

ഇന്നത്തെ കാലത്ത് ഏറ്റവും നിസ്സാരമായി കൈകാര്യം ചെയ്യുന്നൊരു വിഷയമാണ് വെറുതെ ദൈവനാമം ഉപയോഗിക്കുന്നത്.ധാരാളം പേര്‍ മനുഷ്യരുടെ മുന്പാൈകെ ഭക്തി നടിക്കാന്‍ എന്ത് പറഞ്ഞാലും “യേശുവേ, യേശുവേ” എന്നൊക്കെ സംസാരത്തിനിടെ പറയുന്നത് ഒരു സ്വഭാവമാക്കി മാറ്റിയിരിക്കയാണ് ഓ മൈ ഗോഡ്,പ്രെയ്സ് ദി ലോര്‌്ഒരഎന്ന പേരുകളില്‍ തന്നെ സിനിമാകള്‍ വെറും തമാശക്ക് ഈയിടെ പുറത്തിറങ്ങിയതിലും അത്ഭുതപ്പെടാനില്ല.

എന്നാല്‍ സൃഷ്ടാവായ ദൈവം നമുക്ക് നല്കിലയ പത്തുകല്പനകളില്‍ മൂന്നാമത്തേത് വളരെ കൃത്യമായി ഈ വിഷയത്തെപ്പറ്റി പറയുന്നത് ഇപ്രകാരമാണ്. “നിന്റെയ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുത്. തന്റെ നാമംവൃഥാ എടുക്കുന്നവനെ ദൈവം ശിക്ഷിക്കാതേ വിടുകയില്ല.” (പുറപ്പാട് 20:7). ഗൌരവപൂര്ണ്ണ മായിത്തന്നെ ദൈവത്തെ ഓര്ക്കുലകയും ആരാധിക്കുകയും ചെയ്യണമെന്നു ഈ കല്പ്പ നയിലൂടെ നമ്മോട് നിഷ്കര്ഷിയച്ചിരിക്കുന്നു. നിസ്സാരമായി ദൈവനാമത്തെ ഉപയോഗിക്കുന്നത് പോലും ദൈവം നിരോധിച്ചിരിക്കുന്നു.അതേപോലെ ദൈവത്തോട് നാം എന്തെങ്കിലും അനുഷ്ടിക്കാമെന്ന് എല്ക്കുകയും അത് നിവൃത്തിക്കാതെ ഇരിക്കുകയും ചെയ്യുന്നത് ദൈവനിന്ദയാണ്. അതേപോലെ വെറുതെ ദൈവനാമത്തില്‍ ആണയിടുന്നതും പാപമാണ്.ശരിയായ ആരാധനക്കു പകരം, അശ്രദ്ധമായി ദൈവത്തിന്റെ പേരു പോലും ഉച്ഛരിക്കുന്നത് ഈ കല്പന അനുസ്സരിച്ചു വിലക്കപ്പെട്ടതാണ്‌. ഇന്ന് എത്രയോ പേര്‍ കോടതി മുന്പാഅകെ ദൈവനാമത്തില്‍ വെറുതെ ആണയിടുകയും, തുടര്ന്ന്  കള്ളസാക്ഷി പറയുകയും ചെയ്യുന്നു. സ്ഥാപിത താല്പര്യങ്ങള്ക്കും  സ്വന്ത നേട്ടങ്ങള്ക്കുകമായി തന്റെ നാമം ദുരുപയോഗപ്പെടുത്തുന്നത് ദൈവനിന്ദയാണെന്ന് വ്യക്തമാക്കുന്ന കല്പ്പനയാണ് മൂന്നാം പ്രമാണം.

വിധി പ്രസ്താവിക്കുന്ന ജഡ്ജി ഇതിനെപ്പറ്റി ആകുലപ്പെടുന്നില്ലായിരിക്കാം, കുറ്റവാളി തല്ക്കാ ലം നിരപരാധിയെന്ന് പറഞ്ഞ് രക്ഷപെട്ടിരിക്കാം. എന്നാല്‍ നീതിമാനായ ദൈവം തന്റെ് നാമം വൃഥാ ഉപയോഗിച്ചവരോട് ക്ഷമിക്കുകയുമില്ല,ശിക്ഷിക്കുകയും ചെയ്യുമെന്ന സത്യം നാം പലപ്പോഴും മറന്ന് പോകുന്നതിന്റെ, പാര്ശ്വ ഫലങ്ങള്‍ മാത്രമാണ് ഇന്ന് ലോകത്തില്‍ നടമാടുന്ന ബഹുവിധ ദൈവനിന്ദകള്‍ എന്ന് അറിഞ്ഞിരിക്കണമെന്നു മാത്രം.

ദൈവത്തിന്റെ നാമം ദുരുപയോഗപ്പെടുത്തി അവനെ നിന്ദിക്കുന്നതിനേക്കാള്‍ നല്ലത്, അവനെ ഭയത്തോടും ഭക്തിയോടും ബഹുമാനിക്കുകയും,ഉചിതമായി മാത്രം ദൈവത്തെ വിളിക്കുകയും ചെയ്യുക മാത്രമാണ്. ക്രിസ്ത്യാനികളായ നാം അത് നമ്മുടെ ജീവിതത്തിലൂടെ കാണിച്ചുകൊടുക്കണമെന്ന് യേശുനാഥന്‍ തന്റെം ഗിരിപ്രഭാഷനത്തിലൂടെ നമ്മോട് പറയുന്നത് ഇപ്രകാരമാണ്. ”നിങ്ങള്‍ ലോകത്തിന്റെ വെളിച്ചം ആകുന്നു. മലമേല്‍ ഇരിക്കുന്ന പട്ടണം മറഞ്ഞിരിക്കാന്‍ പാടില്ല.വിളക്കു കത്തിച്ചു പറയിന്‍ കീഴല്ല, തണ്ടിന്മേലത്രേ വെയ്ക്കുന്നത്; അപ്പോള്‍ വീട്ടിലുള്ള എല്ലാവര്ക്കും പ്രകാശിക്കുന്നു. അങ്ങനെതന്നെ മനുഷ്യര്‍ നിങ്ങളുടെ നല്ല പ്രവൃത്തി കണ്ട് സ്വര്ഗശസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ.(മത്തായി  5:14-16).

എന്നാല്‍ ലോകത്തില്‍  ഇന്ന് ദൈവത്തിന്റെ പേരില്‍ നടക്കുന്ന വക്രതകളും വേലകളും ആത്മീയ നിന്ദകള്‍ മാത്രമാണ്. “നിങ്ങള്‍ നിമിത്തം ദൈവത്തിന്റെ നാമം ജാതികളുടെ ഇടയില്‍ ദുഷിക്കപ്പെടുന്നു എന്നെഴുതിയിരിക്കുന്നു.” (റോമര്‍ 2:24). കര്‍തൃപ്രാര്ത്ഥനനയില്‍ തന്നെ “സ്വര്ഗിസ്ഥനായ പിതാവേ നിന്റെ നാമം വിശുദ്ധീകരിക്കപ്പെടണമേ” എന്നാണ് യേശുനാഥന്‍ നമ്മെ  പഠിപ്പിചിട്ടുള്ളതും.

പഴയ നിയമകാലത്തും നമ്മുടെ ദൈവത്തെ ബഹുമാനിച്ചു സ്തുതിച്ചതിന്റെ എത്രയോ ഉദാഹരണങ്ങളാണ് സങ്കീര്ത്തുനങ്ങളില്‍ നാം കാണുന്നത്.”ഞങ്ങളുടെ കര്ത്താ വായ യഹോവേ നിന്റെ നാമം ഭൂമിയിലൊക്കെയുംഎത്ര ശ്രേഷ്ടമായിരിക്കുന്നു.നീ ആകാശത്തില്‍ നിന്റെ തേജസ്സ് വിരിച്ചിരിക്കുന്നു (സങ്കീ 8:1). അതേപോലെ ദാനിയേല്‍ 2:20-22 പ്രകാരം”ദൈവത്തിന്റെ നാമം എന്നും എന്നേക്കും സ്തുതിക്കപ്പെടുമാറാകട്ടെ, ജ്ഞാനവും ബലവും അവനുള്ളതല്ലോ. അവന്‍ കാലങ്ങളെയും സമയങ്ങളെയും മാറ്റുന്നു. അവന്‍ രാജാക്കന്മാരെ നീക്കുകയും രാജാക്കന്മാരെ വാഴിക്കുകയും ചെയ്യുന്നു.അവന്‍ ജ്ഞാനികള്ക്കു  ജ്ഞാനവും വിവേകികള്ക്കുു ബുദ്ധിയും നല്കുനന്നു.അവന്‍ അഗാധവും  ഗൂഡമായതും വെളിപ്പെടുത്തുന്നു.”

നമ്മുടെ സംസാരത്തിലും, പ്രവൃത്തിയിലും,സിനിമയിലും റ്റീവീ സീരിയലുകളിലും ഇന്ന് നടമാടുന്ന ദൈവനിന്ദയും ശാപവാക്കുകളും ദൈവത്തിന് ക്ഷമിക്കാവുന്നതല്ല.കൊലോസ്സ്യയിലെ ക്രിസ്ത്യാനികളോട് പൗലോസ്‌ ശ്ലീഹാ ഉപദേശിക്കുന്നു. “ഇപ്പോഴോ നിങ്ങളും കോപം, ക്രോധം, ഈര്ഷ്യി, വായില്നിശന്നു വരുന്ന ദൂഷണം, ദുര്ഭാഷണം ഇവയൊക്കെയും വിട്ടുകളയുവീന്‍.”(കൊലോസ്സ്യര്‍ 3:8). വെറുതെ ശപിക്കുകയും പ്രാകുകയും ചെയ്യുന്നവരോടായി ശ്ലീഹാ ഉപദേശിക്കുന്നു.“നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിപ്പിന്‍. (റോമര്‍12:14).

നാം പറയുന്നതൊക്കെയും സത്യമായിരിക്കട്ടെ. എങ്കില്‍ വെറുതെ ദൈവനാമമോ, അവന്റെ ഇരിപ്പിടമായ സ്വര്ഗ്ഗ്ത്തെയോ അവന്റെ  പാദപീഠമായ ഭൂമിയെയോ, മറ്റു യാതൊന്നിനെയും ചേര്ത്ത്  ആണയിടേണ്ടതില്ലല്ലോ.“വിശേഷാല്‍ സഹോദരന്മാരെ, സ്വര്ഗ്ഗ ത്തെയോ ഭൂമിയെയോ മറ്റു യാതൊന്നിനെയോ ചൊല്ലി സത്യം ചെയ്യരുത്; ശിക്ഷാവിധിയില്‍ അകപ്പെടാതിരിപ്പാന്‍ നിങ്ങള്‍ ഉവ്വ് എന്ന് പറഞ്ഞാല്‍ ഉവ്വ് എന്നും, ഇല്ല എന്ന് പറഞ്ഞാല്‍ ഇല്ല എന്നും ഇരിക്കട്ടെ “(യാക്കോബ് 5:12).

കര്ത്താനവേ നീ സര്വ്വ വും സൃഷ്ടിച്ചവനും, എല്ലാം നിന്റെഇഷ്ടം ഹേതുവാല്‍ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാല്‍ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊള്ളാന്‍ യോഗ്യന്‍ എന്ന്” (വെളിപ്പാട് 4:11) ലായി ഒരിക്കല്ക്കൂ ടി നമ്മെ ഒര്പ്പിക്കുന്നു.

യേശുക്രിസ്തുവില്‍ വിശ്വസിക്കുകയും അവനെ പിന്തുടരുകയും ചെയ്യുന്നവര്ക്കാ യി എത്രയോ മഹത്തായ ഒരു വാഗ്ദാനമാണ് അവന്‍ നല്കിുയിരിക്കുന്നത്. “നിങ്ങള്‍ എന്റെ നാമത്തില്‍ എന്നോട് അപേക്ഷിക്കുന്നതൊക്കെയും ഞാന്‍ ചെയ്തുതരും” (യോഹന്നാന്‍ 14:14). അത്ഭുതവിളക്കിലെ ജിന്നിനെപ്പോലെ നമുക്ക് ദുരുപയോഗം ചെയ്യേണ്ടതല്ല ദൈവനാമം. സ്വന്താഭിലാഷങ്ങളുടെ പൂര്ത്തീ കരണമല്ല ,പിന്നെയോ ദൈവഹിതം നമ്മില്‍ നടപ്പാകുന്നതില്‍ നന്ദിയോടെ സ്തുതികരേറ്റുന്നതാണ് നമുക്ക് അഭികാമ്യം. വെറുതെ മറ്റുള്ളവരെക്കാണിക്കുവാന്‍ വേണ്ടി ദൈവത്തിന്റെ നാമം യാതൊരു വിധത്തിലും ദുരുപയോഗം ചെയ്യാതിരിക്കുവാന്‍ നാം ഒരു ശ്രമം നടത്തിയെങ്കിലെ ഈ പ്രമാണത്തിന്റെ   പൂര്ണ്ണിസാക്ഷാല്‍ക്കാരം ആവുകയുള്ളൂ.

കൊലോസ്യര്‍ 3:17ല്‍ പറഞ്ഞിരിക്കുന്നതുപോലെ “വാക്കിനാലോ,ക്രിയയാലോ എന്ത് ചെയ്താലും, സകലവും കര്ത്താ്വായ യേശുവിന്റെ നാമത്തില്‍ ചെയ്തും, അവന്‍ മുഖാന്തിരം പിതാവായ ദൈവത്തിനു സ്തോത്രം പറഞ്ഞുകൊണ്ടിരിപ്പിന്‍” അങ്ങനെ മൂന്നാം പ്രമാണം ഗൌരവമായി അനുസ്സരിച്ച്, ഈശ്വരനിന്ദയ്ക്കും ദൈവദൂഷണത്തിനും ഇടം നല്കാിതെയിരിപ്പാന്‍ ജാഗരൂകരായിരിക്കാം. മൂന്നാംപ്രമാണത്തിന്റെ സ്നിഗ്ദ്ധതയും ഉല്കൃിഷ്ടതയും മനസ്സിലേറ്റി നമുക്ക് വീണ്ടും ക്രിസ്തുമസ് ആഘോഷിക്കാം, പുതുവര്ഷംത്തെ വരവേല്‍ക്കാം. 

 

Go to top