പിന്മാറ്റക്കാരെ മോചിപ്പിക്കുവാന്‍ ആത്മീയ ആയുധങ്ങള്‍.

 "ദൈവത്തിന്റെ വചനത്തോടു മത്സരിക്കുകയും അത്യുന്നതന്റെ ആലോചന യെ നിരസിക്കുകയും ചെയ്തിട്ട് ഇരുളിലും അന്ധതമസിലും ഇരുന്ന് അരിഷ്ടതയാ ലും ഇരുമ്പു ചങ്ങലയാലും ബന്ധിക്കപ്പെട്ടവര്‍ - അവരുടെ ഹൃദയത്തെ അവന്‍ ക ഷ്ടതകള്‍ കൊണ്‍ണ്ടുതാഴ്ത്തി; അവര്‍ ഇടറിവീണു, സഹായിപ്പാന്‍ ആരും ഉണ്‍ണ്ടായിരു ന്നില്ല'' (സങ്കീര്‍ത്തനം 107: 10-11). ഇതാണ് നമുക്ക് പറ്റിയ സമയം. ഇവര്‍ക്കുവേണ്ടണ്‍ി പ്രാര്‍ത്ഥിച്ച് രക്ഷയുടെ പാന്ഥാവിലേക്ക് തിരച്ചു കൊണ്ടണ്‍ുവരുവാനുള്ള വിശ്വാസിയു ടെ ആത്മീയസഹകരണം- മദ്ധ്യസ്ഥപ്രാര്‍ത്ഥനയുടെ പ്രേരകശക്തിയും ഇതായിരിക്ക ട്ടെ. നമുക്കറിയാവുന്ന പലരും മാരകമായ രോഗങ്ങങ്ങളാല്‍ കഷ്ടപ്പെടുന്നവരുണ്ടണ്‍്. ന മ്മുടെ അയല്‍ക്കാരനോട് ദൈവവചനം പറയുമ്പോഴൊക്കെയും അവന്‍ പിന്തിരി ഞ്ഞു പോകുന്നുണ്‍ണ്ടാവാം, നമ്മുടെ രാജ്യം തന്നെ ദൈവത്തെ മറന്ന്, നശീകണപ്രവ ണതയിലൂടെ മുന്നേറാന്‍ ശ്രമിക്കുകയായിരിക്കാം, നമുക്കൊന്നും ചെയ്യാനില്ല എന്നു വിധി എഴുതി നിശബ്ദനായിരിക്കുന്നതിനു പകരം, നമ്മുടെ ദൈത്തിന് ഒന്നും അസാ ദ്ധ്യമല്ല എന്ന തികഞ്ഞ വിശ്വാസത്തോടെ മദ്ധ്യസ്ഥപ്രാര്‍ത്ഥനകള്‍ കരേറ്റുക മാറ്റങ്ങ ള്‍ വന്നുകൊണ്‍േണ്ട ഇരിക്കും.

നമ്മുടെയും മറ്റുള്ളവരുടെയും ആവശ്യങ്ങളും പ്രയാസങ്ങളും ദൈവമുന്‍പാ കെ നിരത്തിവെച്ചുള്ള യാചനയാണ് മദ്ധ്യസ്ഥപ്രാര്‍ത്ഥനകള്‍. ദൈവഹിതം ആരാഞ്ഞ് അതു നിവൃത്തി ആകുന്നതുവരെ, വിടാതെയുള്ള വിശ്വാസവും പ്രാര്‍ത്ഥനയും അതി ലുണ്ടണ്‍ായിരിക്കണം.

മദ്ധ്യസ്ഥ പ്രാര്‍ത്ഥന ഒരു നിരന്തരയുദ്ധം പോലെയായിരിക്കണം. എഫേസ്യ ലേഖനം 6:12 ല്‍പറയുന്നത് "എന്നാല്‍ നമുക്കു പോരാട്ടം ഉള്ളത് ജഡരക്തങ്ങളോ ടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതിക ളോടും സ്വര്‍ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ.'' ആത്മീയതലത്തിലുള്ള ശക്തമായ പോരാട്ടമായിരിക്കണം.

പഴയനിയമകാലത്ത് യഹോവയെ സമീപിക്കുവാന്‍ മഹാപുരോഹിതനില്‍ കൂ ടെയോ, മറ്റു പുരോഹിതരില്‍ കൂടിയോ മാത്രമെ കഴിഞ്ഞിരുന്നുള്ളു. എന്നാല്‍ രാജാ വും അതേസമയം മഹാപുരോഹിതനുമായിരുന്ന ഒരേ മഹാപുരോഹിതന്‍ മല്‍ക്കീസ ദേക്ക് യേശുവിന്റെ നിഴലായി നമുക്ക് അന്നേ വെളിപ്പെടുത്തിത്തന്ന ശക്തമായ രഹസ്യം ഉണ്ട ണ്‍്. ഇനി ഒരു മദ്ധ്യസ്ഥനേ നമുക്കുള്ളു - സാക്ഷാല്‍ ദൈവപുത്രനായ യേശുവെന്ന ക്രിസ്തു തന്നെ നാം രക്ഷയുടെ അത്ഭുതകരമായ സിദ്ധി പ്രാപിച്ചവരെ ങ്കില്‍ ദൈവമക്കളെന്ന അവകാശം ലഭിച്ചവരെങ്കില്‍ ദൈവവുമായി ഏതു സമയത്തും ബന്ധപ്പെടാനുള്ള "ഹോട്ട്ലൈന്‍'' സംവിധാനമുള്ളവരാണ്. "അതുകൊണ്‍ണ്ട് കരുണ ലഭിപ്പാനും തല്‍സമയത്ത് സഹായത്തിനുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യ ത്തോടെ കൃപാസനത്തിന് അടുത്തുചെല്ലുക.'' (എബ്രായര്‍ 4:16). ഈ അവിശ്വസനീ യമായ അഭിഗമ്യത, സമീപിക്കാനുള്ള അധികാരത്തിന്റെ താക്കോല്‍, നമുക്കു മദ്ധ്യ സ്ഥപ്രാര്‍ത്ഥന നടത്താനുള്ള അവകാശമാണ്. ആ പ്രാര്‍ത്ഥന ദൈവത്തിനു പ്രസാദ കരമാകുവാന്‍ "ഈലോകത്തിന് അനുരൂപമാകാതെ നന്മയും പ്രസാദവും പൂര്‍ണ്ണത യുമുള്ള ദൈവഹിതം ഇന്നതെന്ന് തിരിച്ചറിയേണ്ടണ്‍തിന് മനസ്സു പുതുക്കി രൂപാന്തര പ്പെടുവീന്‍'' (റോമര്‍ 12:2).

പിന്മാറ്റക്കാര്‍ സാത്താന്യശക്തികളാല്‍ ബലപ്പെട്ടവരാണ്. ആ ബന്ധനത്തെപ്പറ്റി അവര്‍ക്ക് പലപ്പോഴും അറിവില്ലായിരിക്കാം, അറിയാമെങ്കിലുംസമ്മതിക്കുകയുമില്ല. അവന്‍ സ്വതന്ത്രനാണ് എന്ന് സ്വയം വിചാരിക്കുമ്പോഴും, പൈശാചിക ശക്തികളായി രിക്കും അവന്റെ ചിന്തകളും നടത്തകളും ചിട്ടപ്പെടുത്തിക്കൊണ്‍ിരിക്കുന്നത്. മാത്രമല്ല സ ത്യം തിരിച്ചറിയാതിരിക്കാനുള്ള ഒരു അര്‍ദ്ധബോധാവസ്ഥയില്‍ അവന്റെ മാനസിക നിലവാരങ്ങളെ സാത്താന്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതായിരിക്കാം. പിന്മാറിപ്പോയവ രെ തിരിച്ചു നേടിയെടുക്കാന്‍ ഏറ്റവും അനുയോജ്യമായിത്തോന്നുന്ന വേദഭാഗം മര്‍ക്കോസിന്റെ സുവിശേഷം 3:27 ലായിരിക്കാം. "ബലവാനെ പിടിച്ചു കെട്ടീട്ടല്ലാതെ അവന്റെ വീട്ടില്‍ കടന്ന് അവന്റെ കോപ്പ് കവര്‍ന്നു കളയാന്‍ ആര്‍ക്കും കഴിയുകയില്ല, പിടിച്ചു കെട്ടിയാല്‍ പിന്നെ അവന്റെ വീട് കവര്‍ച്ച ചെയ്യാം.'' അതുപോലെ നഷ്ടപ്പെട്ടു പോയ വിശ്വാസിയെ രക്ഷിക്കണമെങ്കില്‍, അവനെ സാത്താന്യശക്തികളില്‍ നിന്നും മോചിപ്പിക്കണം. ഈ മോചന പ്രക്രിയ പ്രാവര്‍ത്തികമാക്കാനുള്ള ആദ്യ ചുവടു വ യ്പുതന്നെയാണ് മദ്ധ്യസ്ഥപ്രാര്‍ത്ഥനകള്‍.

ദൈവം നമുക്ക് ഏത് ആത്മീകപോരാട്ടത്തിനും ഉപയുക്തമായ ആയുധങ്ങള്‍ നല്‍കിയിട്ടുണ്ടണ്‍്. "നമ്മുടെ പോരിന്റെ ആയുധങ്ങളോ ജഡീകങ്ങള്‍ അല്ല, കോട്ടകളെ ഇടിപ്പാന്‍ ദൈവസന്നിധിയില്‍ ശക്തിയുള്ളവതന്നെ'' (2കൊരന്ത്യര്‍ 10:4). അതില്‍ ഏറ്റവും ശക്തമേറിയതും പ്രാര്‍ത്ഥന തന്നെയെന്നതുകൊണ്‍ണ്ടാണല്ലോ"ഇടവിടാതെ പ്രാര്‍ത്ഥിപ്പീന്‍'' (1തെസ 5:17) എന്ന് ദൈവം നമ്മോട് ഓര്‍പ്പിക്കുന്നത്.

ലോകത്തില്‍ യുദ്ധസാമഗ്രികളായി തോക്കും, ഗ്രനേഡും, പീരങ്കികളും, ടാങ്കുകളും, ബോംബറുകളും, മിസൈലുകളും, മിസൈല്‍വേധ സ്കഡും പേട്രിയറ്റും, ഏജീസുമൊക്കെയാണ് പൊതുവെ അറിയപ്പെടുന്നതെങ്കില്‍; മദ്ധ്യസ്ഥപ്രാര്‍ത്ഥനയില്‍ ആവശ്യമായ നിരവധി ആത്മീകആയുധങ്ങള്‍ ദൈവം നമുക്ക് സൌജന്യമായ് നല്കി യിരിക്കുന്നു. യേശുവിന്റെനാമം, യേശുവിന്റെ രക്തം, ഉപവാസപ്രാര്‍ത്ഥന, സ്തുതി പ്പുകള്‍ തുടങ്ങിയവ മാത്രം മതിയാകും മറുതലിച്ചു നില്‍ക്കുന്നവരെ മോചിപ്പിച്ച് വി ശ്വാസത്തിലേക്ക് കൊണ്‍ുണ്ടണ്‍ുവരുവാന്‍. നിരവധി രാജ്യങ്ങള്‍ ഒത്തു ചേര്‍ന്ന് യൂദാവംശ ത്തെ നശിപ്പിപ്പാന്‍ ഒത്തുകൂടിയപ്പോള്‍ യഹോശാഫാത്ത് രാജാവ് സൈന്യത്തിനു മു മ്പേ നടന്നുകൊണ്ടണ്‍് "യഹോവയെ സ്തുതിക്കുവിന്‍ , അവന്റെ ദയ എന്നേക്കുമുള്ള ത് '' എന്ന് പാടി സുതിക്കുവാന്‍ ആജഞാപിച്ചു. യുദ്ധം ദൈവത്തിനുളളതാകയാല്‍ ശത്രുസൈന്യം തോറ്റു പിന്നോട്ടോടി (2ദിനവ്യത്താന്തം 20). 

ജഡീകങ്ങളല്ലാത്ത ആത്മീയ ആയുധങ്ങള്‍ നാം പ്രയോഗിച്ചു പോരാടുമ്പോള്‍, സകല സങ്കല്പങ്ങളും, ദൈവത്തിന്റെ പരിജ്ഞാനത്തിന് വിരോധമായ് പൊങ്ങുന്ന എല്ലാ ബന്ധനങ്ങളും ഉയര്‍ച്ചകളും തകര്‍ക്കപ്പെടും. മനസ്സിനെ നിയന്ത്രിക്കുന്നവനാ ണ്, അതിന്റെ മനുഷ്യനെയും നിയന്ത്രിക്കുന്നത്. ശരിയായ മനസുള്ളവര്‍ യേശുവിനെ ഹൃദയത്തില്‍ സൂക്ഷിക്കും. ഗദരദേശത്ത് അശുദ്ധാത്മാക്കള്‍ ബന്ധിച്ചിരുന്ന ലെഗ്യോ നില്‍ നിന്നും ദുരാത്മാക്കളെ പുറത്താക്കാന്‍ അവന്‍ സ്വയം യേശുവിനെ സമീപിച്ച പ്പോള്‍ അവന് മോചനം ലഭിക്കുക മാത്രമല്ല ചെയ്തത് അതോടൊപ്പം യേശുവിന്റെ വചനപ്രഘോഷണത്തിന് ഒരു മിഷണറിയെത്തന്നെ അവിടെ സൃഷ്ടിക്കപ്പെടുകയായി രുന്നു. മനുഷ്യന്‍ ഏറ്റവും സ്വതന്ത്രജീവിയാണെന്ന് പറയപ്പെടുന്നെങ്കിലും, തന്റെ പാ പങ്ങളാലും, മോഹങ്ങളാലും, സ്വാര്‍ത്ഥചിന്തകളാലും സ്വയം അടിമപ്പെട്ട് ദുരിതപ്പെ ടുന്നവരായിരിക്കുന്നു. ഇങ്ങനെ തങ്ങളുടെ ചിന്തകളിലും പ്രവൃത്തികളിലും ജീവിത രീതികളിലും ആവരണം ചെയ്യപ്പെട്ടിരിക്കുന്ന പൈശാചികതകളില്‍ നിന്നും, നമുക്കറി യാവുുന്നവരെ മോചിപ്പിക്കാന്‍ നമ്മുടെ മദ്ധ്യസ്ഥപ്രാര്‍ത്ഥനകള്‍ സഹായകരമാകട്ടെ.

Dr. Mathew Joys 

email : This email address is being protected from spambots. You need JavaScript enabled to view it.

 

 

Go to top