ലോകത്ത് ആള്‍ബലം കൊണ്ട് പ്രബലരല്ലെങ്കിലും സാന്നിധ്യം കൊണ്ട്

കരുത്തറിയിച്ച ജനവിഭാഗമാണ് യഹൂദന്മാര്‍. ദൈവീക വാഗ്ദത്തം പോലെ യേശുക്രിസ്തുവിന്റെ മടങ്ങി വരവിനെ പ്രഘോഷിച്ച് ലോകത്തിന്റെ അന്ത്യദിനങ്ങളുടെ ആരംഭം കുറിച്ച് യെഹൂദന്മാര്‍ 2000 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സ്വന്തം ദേശത്ത് ഒന്നിച്ചു കൂടുകയും, അവര്‍ക്ക് നഷ്ടപെട്ട രാജ്യം പുനസ്ഥാപിക്കുകയും ചെയ്തു.ലോകത്തുള്ള സകല ജൂതരും യിസ്രയേലിലേക്ക് മടങ്ങിച്ചെല്ലണണെന്ന് പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ആവശ്യപ്പെടുന്നു. കാരണം യിസ്രയേല്‍ അവരുടെ മാത്യരാജ്യമാണ്. പ്രവാചകനായ യെഹസ്ക്കിയേലിന്റെ ദര്‍ശനത്തിലെ ചിതറിക്കിടന്ന അസ്ഥികള്‍ അസ്ഥിയോട് ചേര്‍ന്ന് മാംസവും ഞരമ്പും തൊക്കും പിടിച്ച് ജീവനുള്ള വന്‍ സൈന്യമായി മാറുന്നു. ഇനിയും ഏറ്റവും അടുത്ത് നടക്കുവാനുള്ളത്  ആരാധനയും യാഗവും പുനസ്ഥാപിക്കുവാന്‍  മൂന്നാം ദൈവാലയത്തിന്റെ നിര്‍മ്മിതി നടത്തുക എന്നതാണ്. യഹൂദന്റെ സാമൂദായികമായ എറ്റവും വലിയ വികാരമാണ് അവരുടെ ആലയം. എബ്രായ ബൈബിള്‍ പ്രകാരം യരുശലേമിലെ ഒന്നാം ദൈവാലയം നിര്‍മ്മിച്ചത് ശലോമോനാല്‍ ബി. സി 957-ലാണ്. ആവര്‍ത്തന പുസ്തകം 12:2 മുതല്‍ 27 വരെയുള്ള വാക്യങ്ങളില്‍ ദൈവം മോശയോട്  അവരുടെ ഇടയില്‍ വസിക്കേണ്ടതിന് ഒരു തിരുനിവാസം ഉണ്ടാക്കുവാന്‍ കല്പിച്ചു. അങ്ങനെ മോശയുടെ നേതൃത്വത്തില്‍ സിനായി മരുഭൂമിയില്‍ സമാഗമന കൂടാരം ഉണ്ടാക്കുകയും പിന്നീട്  ശലോമോന്റെ കാലഘട്ടത്തില്‍ ആലയം പണിയുകയും ചെയ്തു. എന്നാല്‍ യിസ്രയേലിന് നേരിടേണ്ടി വന്ന യുദ്ധങ്ങളില്‍ ആദ്യം മിസ്രയിമ്യ ഫറവോന്‍ ഷെഷ്നോക്ക് ഒന്നാമന്‍ ശലോമോന്‍ നിര്‍മ്മിച്ച ദൈവാലയം കൊള്ളയടിക്കുകയും ഭാഗീകമായി നശിപ്പിക്കുകയും ചെയ്തു. യഹൂദ രാജാവായ യഹോവാസ് തന്റെ വാഴ്ചയുടെ രണ്ടാം ആണ്ടില്‍ ഇതിനെ പുനര്‍ നിര്‍മ്മിച്ചെങ്കിലും  അശ്ശൂര്‍ രാജാവായ സന്‍ഹേരിബിനാല്‍ ബി. സി 853-ല്‍ വീണ്ടും  കൊള്ളയടിക്കപ്പെട്ടു. ഒന്നാം ദൈവാലയം പൂര്‍ണ്ണമായും തകര്‍ക്കപ്പെടുവാന്‍ ഇടയായത് ബാബിലോണ്യ രാജാവായ നെബുഖദ്നേസറിനാല്‍ ബി. സി 586-ലാണ് അവര്‍ പ്രവാസികളായി മാറുകയും ചെയ്തു.  എസ്രായുടെ പുസ്തകനമുസരിച്ച് ബാബിലോണ്യ പ്രവാസാനന്തരം യഹൂദന്റെ രണ്ടാം ദൈവാലയം കോരശിനാല്‍ പുതുക്കി പണിയുന്നതിനുള്ള കല്പന ലഭിക്കുയും പേര്‍ഷ്യന്‍ രാജാവായ ദാര്യാവേശിന്റെ വാഴ്ചയുടെ ആറാം വര്‍ഷം സെരുബാബേലിന്റെ നേതൃത്വത്തില്‍ പണിത് ബിസി 515 മാര്‍ച്ച് 15-ാം തീയതി ആരാധനയ്ക്കായി സമര്‍പ്പിക്കുകയും ചെയ്തു. ഒന്നാം ദൈവാലയത്തില്‍ ഉണ്ടായിരുന്ന അതിപരിശുദ്ധ സ്ഥലത്തെ ഉപകരണങ്ങള്‍ രണ്ടാം ദൈവാലയത്തില്‍ ഇല്ലായിരുന്നു. പിന്നിട് വന്ന ദിനങ്ങള്‍ യഹൂദര്‍ക്ക് സന്തോഷം പ്രധാനം ചെയ്യുന്ന സമാധാനത്തിന്റേത് ആയിരുന്നില്ല.  ഘോര യുദ്ധങ്ങളുടെ നാളുകള്‍ മഹനായ അലക്സാണ്ടറിനാല്‍ യരുശലേം ആക്രമിക്കപ്പെട്ട് നശിപ്പിക്കപ്പെട്ടു. അലക്സാണ്ടറുടെ മരണശേഷം അവന്റെ രാജ്യം നാലു സൈന്യാധിപന്മാര്‍ വീതിച്ചെടുക്കുകയും ടോളമിയുടെ അധികാര പരിതിയില്‍ യരുശലേം എത്തിച്ചേരുകയും ചെയ്തു. സ്വാഭാവികമായ സാധാരണ പൌരന്റെ അവകാശങ്ങളും പല മതസ്വാതന്ത്യ്രങ്ങളും ടോളമിയര്‍ യഹൂദര്‍ക്ക് അനുവദിച്ചെങ്കിലും അത് അധിക കാലം തുടരുവാന്‍ കഴിഞ്ഞില്ല. പാനിയം യുദ്ധത്തില്‍ അന്തിയോക്കസ് മൂന്നാമനാല്‍ ബിസി 198-ല്‍ ടോളമിയര്‍ തോല്പിക്കപ്പെട്ടു. അങ്ങനെ അന്നുവരെ യഹൂദര്‍ അനുഭവിച്ച അവരുടെ മതസ്വാതന്ത്യ്രം നഷ്ടമാകുകയും പിന്നീട് ഭരണത്തിലേറിയ സെലുക്ക്യര്‍ യഹൂദ ജനതയെ പുരാതന ഗ്രീക്ക് സംസ്കാരം (വലഹഹലിശ്വമശീിേ) പകര്‍ത്തുവാന്‍  നിര്‍ബന്ധിക്കുകയും ചെയ്തു. ഇത് യഹൂദയില്‍ വലിയ കലാപങ്ങള്‍ക്കും രൂക്ഷമായ രക്തച്ചൊരിച്ചിലുകള്‍ക്കും വഴി തെളിച്ചു. അന്തിയോക്കസിന്റെ മരണശേഷം അധികാരം ഏറ്റ സെലുക്ക്യസ് ഫിലോപേറ്റര്‍ നാലാമന്‍ തന്റെ മരണം വരെ പുരാതന ഗ്രീക്ക് സംസ്കാരം യഹൂദരില്‍ പകര്‍ത്തുന്ന നടപടി നിര്‍ത്തി വെച്ചു. എന്നാല്‍ അന്തിയോക്കസ് എഫിപ്പാനസ് നാലാമന്‍ രാജ്യാധികാരം ഏറ്റപ്പോള്‍ തന്റെ പിതാമഹന്റെ പാത പിന്തുടര്‍ന്ന് വീണ്ടും ഗ്രീക്ക് സംസ്കാരം പകര്‍ത്തുവാന്‍ യഹൂദരെ നിര്‍ബന്ധിക്കുവാന്‍ തുടങ്ങി. രൂക്ഷമായ പോരാട്ടങ്ങള്‍ അതിനെ തുടര്‍ന്ന് ആരംഭിച്ചു. ശബത്ത്, പരിശ്ചേദന തുടങ്ങിയ യഹൂദന്റെ മതപരമായ ന്യായപ്രമാണ നീയമങ്ങളെ അനുസരിക്കുന്നതില്‍ നിന്നും രാജശാസനം വഴി അന്തിയോക്കസ് വിലക്കി. സിയൂസ് ദേവന്റെ പ്രതിമ യഹൂദന്റെ ആലയത്തില്‍ ശൂന്യമായി കിടന്ന അതിപരിശുദ്ധ സ്ഥലത്ത് സ്ഥാപിച്ച് യാഗപിഠത്തിന്മേല്‍ പെണ്‍പന്നിയെ ബലിക്കഴിച്ചു. ഇതിനെ തുടര്‍ന്നാണ് പുരോഹിതനായ യൂദാസ് മക്കാബിയാസിന്റെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ നാലു മക്കളും ചേര്‍ന്ന് ഗറില്ലാ യുദ്ധ മുറകളിലൂടെ അന്തിയോക്കസിനെ എതിര്‍ത്ത് തോല്പിച്ച് ആലയം പുനര്‍സമര്‍പ്പണം നിര്‍ത്തി. ഇതും അധിക കാലം നീണ്ടു നിന്നില്ല. ലോകം റോമിന്റെ കീഴിലമര്‍ന്ന് റോമാ ചക്രവര്‍ത്തിമാര്‍  ഭരണം ആരംഭിച്ചപ്പോള്‍ റോമാ ചക്രവര്‍ത്തിയായ പോംപി ദൈവാലയത്തിന്റെ അതിപരിശുദ്ധ സ്ഥലത്ത് പ്രവേശിക്കുകയും ബിസി 54-ല്‍ ക്രാസ്സസിനാല്‍ ദൈവാലയ ഖജനാവ് കൊള്ളയടിക്കുകയും ചെയ്തു. പാര്‍ത്തിയായിക്കെതിരായ കര്‍ഹെ യുദ്ധത്തില്‍ ക്രാസസ്സ് കൊല്ലപ്പെട്ടു എന്ന വാര്‍ത്ത യഹൂദന്മാര്‍ അറിഞ്ഞപ്പോള്‍ വീണ്ടും കലാപം ആരംഭിച്ചു ആ കലാപം 42 ബിസി വരെ നീണ്ടു നിന്നു. പിന്നീട് അലപകാലം സമാധാനത്തിന്റേത് ആയിരുന്നു ഗലീല ഗവര്‍ണറായിരുന്ന ഹേരോദാവ് ബിസി 20-ല്‍ ആലയം പുതിക്കി പണിത് ആരാധാനയ്ക്കായി സമര്‍പ്പിച്ചു  ആ ആലയത്തെ ഹേരോദാവിന്റെ ദൈവാലയം എന്നറിയപ്പെട്ടു. ഈ ആലയമാണ് യേശുക്രിസ്തുവിന്റെ കാലത്ത് യരുശലേമില്‍ നിലനിന്നിരുന്നത്. യേശുക്രിസ്തുവിന്റെ ക്രൂശികരണ ശേഷം യരുശലേമില്‍ എ. ഡി 66-ല്‍  റോമിനെതിരായ യഹൂദാ കലാപത്തെ അമര്‍ച്ച ചെയ്യുവാന്‍ എത്തിയ  റോമന്‍ സൈന്യാധിപന്‍ ടൈറ്റസിന്റെ  ആക്രമണത്തില്‍ എ. ഡി 70-ല്‍ കല്ലിന്മേല്‍ കല്ല് ശേഷിപ്പിക്കാതെ നശിപ്പിക്കപ്പെട്ടു. ദൈവാലയത്തിലെ ഏഴു കവരയുള്ള നിലവിളക്കടക്കം വിശുദ്ധമായ പല ഉപകരണങ്ങളും റോമാക്കാര്‍ കൊള്ളയടിച്ച് കൊണ്ട് ഇന്നത്തെ വത്തിക്കാനില്‍ കൊണ്ടു പോയി സൂക്ഷിക്കുകയും ചെയ്തു. അടുത്തിയിടെ വത്തിക്കാന്‍ ഭരണാധികാരി യരുശലേം സന്ദര്‍ശിപ്പോള്‍ വത്തിക്കാനില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്ന യഹൂദന്റെ ആലയത്തിലെ വിശുദ്ധ വസ്തുക്കള്‍ അവരുടെ മൂന്നാം ദൈവാലയം നിര്‍മ്മിച്ച് കഴിയുമ്പോള്‍  തിരികെ നല്കാം എന്ന് പ്രഖ്യാപിക്കുകയുണ്ടായി. യരുശലേം നഗരം തകരുകയും  എഡി 132 മുതല്‍ 135 വരെ നടന്ന ബാര്‍ക്കോവാ വിപ്ളത്തിനടയില്‍ സൈമണ്‍ ബാര്‍ക്കോവാ യഹൂദാ റബ്ബിയായ അക്കീവയും കല്ലിന്മേല്‍ കല്ല് ശേഷിക്കാതെ ഇടിച്ച് കളഞ്ഞ ആലയം പുനര്‍ നിര്‍മ്മിക്കാന്‍ ആഗ്രഹിച്ചെങ്കിലും റോമാ ചക്രവര്‍ത്തി യഹൂദന്‍ പാലസ്തിനില്‍ പ്രവേശിക്കരുതെന്ന കല്പന പുറപ്പെടുവിച്ചിരുന്നതിനാല്‍ അതിന് സാധിക്കാതെ പോയി. ബര്‍ കൊക്ക്ബയുടെ നേതൃത്വത്തില്‍ എ.ഡി.134-ല്‍ നടന്ന വിപ്ളവം ഹര്‍ഡിയന്‍ കൈസറാല്‍ അടിച്ചമര്‍ത്തപ്പെട്ടു. പട്ടണത്തില്‍ ശേഷിച്ചിരുന്നവയെ ഇടിച്ചു നിലംപരിചാക്കി പട്ടണത്തിന്റെ അടിസ്ഥാനങ്ങളെ ഉഴുതു മറിച്ചു. യെഹൂദനെ എന്നന്നേക്കുമായി യെരുശലേമിന്റെ മണ്ണില്‍ നിന്ന് പുറത്താക്കാന്‍ റോമാഗവണ്മെന്റ് തീരുമാനിച്ചു. അങ്ങനെ രണ്ടാം നൂറ്റാണ്ടില്‍ യഹൂദന്മാര്‍ യെരുശലേമില്‍ നിന്ന് പുറത്തു പോകേണ്ടിവന്നു. റോമന്‍ ചക്രവര്‍ത്തിയായ ഹര്‍ഡിയന്‍ വേറെ ഒരു കാര്യംകൂടി ചെയ്തു, ചരിത്രത്തെ അപ്പാടെ വിഴുങ്ങുന്ന ഒരു പരിപാടി. യെരുശലേമില്‍ യെഹൂദന് ഒരു അവകാശവുമില്ല എന്ന് സ്ഥാപിക്കുവാന്‍ വേണ്ടി ആ പ്രദേശത്തിന്റെ പേര് തന്നെ അവര്‍ മാറ്റിയിട്ടു യെരുശലേമിന്റെ പേര് ഐലിയ കപ്പിത്തോളിനാ (അലഹശമ ഇമുശീഹശിമ) എന്ന് മാറ്റി. അങ്ങനെ യെഹൂദന് പിറന്ന നാട് ഉപേക്ഷിച്ചു പോകേണ്ട ഗതികേട് വന്നു.  അല്പകാലത്തിനു ശേഷം  യെഹൂദന് യെരുശലേമിലേക്ക് പ്രവേശനാനുമതി റോമാ കൈസര്‍ നല്കി കൊടുത്തു, എ. ഡി 363-ല്‍ റോമന്‍ ചക്രവര്‍ത്തിയായ ജൂലിയന്‍ ആല്‍ഫിയാസ് അന്തിയോക്കിനോട് യഹൂദന് ആലയം നിര്‍മ്മിച്ച് കൊടുക്കുവാന്‍ കല്പന കൊടുത്തു. ആലയം പണിയുന്നതിനുള്ള ക്രമീകരണങ്ങള്‍ നടന്നുവെങ്കിലും നിര്‍ഭാഗ്യവശാല്‍ ഗലീലയില്‍ ഉണ്ടായ അഗ്നിബാധയും ഭൂമിക്കുലുക്കവും നിമിത്തവും  അത് സാധിക്കാതെ പോയി.  അങ്ങനെ അനാഥമായി തീര്‍ന്ന  ആലയം സ്ഥിതി ചെയ്തിരുന്ന ടെമ്പിള്‍ മൌണ്ട് അടങ്ങിയ പഴയ യരുശലേം 7-ാം നൂറ്റാണ്ടിലെ മുസ്ളീം അധിനിവേശത്തെ തുടര്‍ന്ന് മുസ്ളീങ്ങളുടെ കൈവശമായി മാറി തുര്‍ക്കി സുല്‍ത്താന്‍ ആ സ്ഥലം കയ്യടക്കി. ഉമ്മയാദ് ഭരണത്തിന്റെ അഞ്ചാം ഖലിഫായായ  അബ്ദ് അല്‍ മാലിക്ക് ഇബ്ന്‍ മാര്‍വാന്‍ യഹൂദന്റെ ആലയം നിന്ന സ്ഥലത്ത് ഡോം ഓഫ് ദി റോക്കും 691-ല്‍ അല്‍ അഖ്സ മോസ്കും പണിത് ആ സ്ഥലം പൂര്‍ണ്ണമായും അവരുടെ കൈവശമാക്കി തീര്‍ത്തു. ആ സ്ഥിതി തുടര്‍ന്നു വരവെ രാജ്യപുനസ്ഥാപനത്തിന് ആഗ്രഹിച്ചിരുന്ന യഹൂദന് ഒന്നും രണ്ടും ലോകമഹായുദ്ധവും ബാല്‍ഫര്‍ പ്രഖ്യാപനം വഴിയും യിസ്രയേലിലേക്ക് തിരിച്ചു വരുവാന്‍ അവസരം ഉണ്ടായി. 1948 മെയ് 15ന് യിസ്രയേല്‍ സ്വാതന്ത്യ്രം പ്രഖ്യാപിക്കുന്നതിന് തൊട്ടു തലേന്ന് മെയ് 14-ാം തീയതി  പഴയ യരുശലേമിലെ ടെമ്പിള്‍ മൌണ്ട്  ട്രാന്‍സ് ജോര്‍ദ്ദാന്‍ കൈവശത്തിലാക്കി.  1967-ല്‍ നടന്ന ആറു ദിവസത്തെ യുദ്ധത്തില്‍ യിസ്രയേല്‍ പഴയ യരുശലേം പിടിച്ചെടുത്തു എങ്കിലും വിശുദ്ധ ഭൂമി എന്ന് ഇരു കൂട്ടരും അവകാശം ഉന്നയിച്ചതിനാല്‍ ഐക്യരാഷ്ട്ര സഭ ഇടപെട്ടു. തുടര്‍ന്ന് ഐക്യരാഷ്ട്ര സഭയുടെ നീയമം 478 അനുസരിച്ച് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു മോസ്കുക്കള്‍ ഈ കുന്നില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ഈ സ്ഥലത്തെ ഐക്യരാഷ്ട്ര സഭയുടെ അധികാര പരിതിയില്‍ കൊണ്ടു വന്ന് ജോര്‍ദ്ദാനിലെ മുസ്ളീം വഖഫ് ബോര്‍ഡിനെ ടോമ്പിള്‍ മൌണ്ടിന്റെ ഭരണം ഏല്പിച്ചിരിക്കുന്നു. യരുശലേമിന്റെ നീയന്ത്രണം ഐക്യരാഷ്ട്ര സഭയക്കാകയാല്‍ അവിടെ നടപ്പിലാക്കുന്നത് അന്താരാഷ്ട്ര നിയമമാണ്.  അതിനാല്‍ അന്താരാഷ്ട്ര നീയമങ്ങള്‍ക്ക് വിധേയമായി അവിടെ നടക്കുന്ന നീയമരാഹിത്യം അന്താരാഷ്ട്ര നിയമരാഹിത്യമായി കണക്കാകണം എന്നാണ്. ഡോം-ഓഫ്-ദി റോക്ക് എന്ന മോസ്ക്കും അല്‍ അഖ്സാ മോസ്കും അവിടെ  സ്ഥിതിചെയ്യുന്നതിനാലാണ്് ആ പ്രദേശം ജോര്‍ദ്ദാന്റെ അധികാര പരിധിയില്‍ നില നിര്‍ത്താന്‍ ഇടയായ സാഹചര്യം. എന്നാല്‍ "ടെമ്പിള്‍ മൌണ്ട്''-ന്റെ അധികാരം പൂര്‍ണ്ണമായും ഇസ്രായേലിനു കീഴിലേക്ക് കൊണ്ട് വരണം എന്നുള്ള വിഷയത്തെ കുറിച്ച് ഇസ്രയേല്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കുക്കുകയും ടെമ്പിള്‍ മൌണ്ട് അവര്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്യ്രത്തോടെ ലഭിക്കുന്നതിനായി ഐക്യരാഷ്ട്ര സഭയില്‍ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിരിക്കുന്നു. ഇന്ന് ആ സ്ഥലത്തിനായി രൂക്ഷമായ പോരാട്ടമാണ് യരുശലേമില്‍ നടക്കുന്നത്. നിരവധി ആളുകള്‍ മരിക്കുവാനിടയായി. യെഹൂദന്മാര്‍ ടെമ്പിള്‍ മൌണ്ടെന്നും മുസ്ളീങ്ങള്‍ മസ്ജിദുല്‍ അഖ്സ എന്നും വിളിക്കുന്ന ആരാധനാ കേന്ദ്രത്തിന്റെ നീയന്ത്രണം പൂര്‍ണ്ണമായും ഇസ്രയേലിന്റെ കൈകവശം ആയാല്‍ മാത്രമേ മൂന്നാം ദൈവാലയം പണിയുന്നതിന് സാധിക്കുകയുള്ളു. പ്രധാനമായും മൂന്ന് സിദ്ധാന്തങ്ങളാണ് ദൈവാലയ സംബന്ധമായി നിലവിലുള്ളത് 1) ആലയം നിലനിന്നിരുന്നത് ഇപ്പോള്‍ ഡോം ഓഫ് ദി റോക്ക് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് എന്നും 2) പ്രഫസര്‍ ആഷേര്‍ കുള്‍ഫാന്‍ സിദ്ധാന്ത പ്രകാരം ഡോം ഓഫ് ദി റോക്കിന്റെ വടക്കു ദിശയിലായിരുന്നു എന്നും 3) എബ്രായ യൂണിവേഴ്സിറ്റിയിലെ പ്രഫസര്‍ ജോസഫ് പാട്രിക് പറയുന്നത് ഡോം ഓഫ് ദി റോക്കിന്റെ കിഴക്ക് വശത്തായിരുന്നു എന്നുമാണ്. ടെമ്പിള്‍ മൌണ്ടിന്റെ വടക്ക് തെക്കായിയായിരുന്നു എന്നും അഭിപ്രായപ്പെടുന്നവരുണ്ട്. യഹൂദ തല്‍മൂദ് അനുസരിച്ച് സ്ത്രീകളുടെ പ്രകാരം കിഴക്കും പരിശുദ്ധ സ്ഥലവും അതിപരിശുദ്ധ സ്ഥലവും പശ്ചിമാഭിമുഖമായും ആണ് വരുന്നത്.  എഡി 70-ല്‍ റോമാക്കാര്‍ നശിപ്പിച്ച 2-ാം യെരുശലേം ദേവാലയം അവര്‍ ഇത് വരെ പുനര്‍നിര്‍മിച്ചട്ടില്ല. ലോകത്തിന്റെ അന്ത്യനാളുകളും യേശുക്രിസ്തു തന്റെ സഭയെ ചേര്‍ക്കുന്ന സമയവും അടുക്കുമ്പോള്‍ യെരുശലേമില്‍ ദൈവാലയം ഉണ്ടായിരിക്കും എന്ന് പഴയ നിയമ പ്രവാചകന്മാര്‍ വഴിയും കര്‍ത്താവായ യേശു ക്രിസ്തുവും പറഞ്ഞു. അതില്‍ ഏറ്റവും ശ്രദ്ധേയം ആയ പ്രവചനം ആണ് ദാനിയേല്‍  പറഞ്ഞത്  "പിന്നെ വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജ്ജനം നഗരത്തെയും വിശുദ്ധമന്ദിരത്തെയും നശിപ്പിക്കും; അവന്റെ അവസാനം ഒരു പ്രളയത്തോടെ ആയിരിക്കും; അവസാനത്തോളം യുദ്ധമുണ്ടാകും; ശൂന്യങ്ങളും നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നു. അവന്‍ ഒരു ആഴ്ചവട്ടത്തേക്കു പലരോടും നിയമത്തെ കഠിനമാക്കും; ആഴ്ചവട്ടത്തിന്റെ മദ്ധ്യേ അവന്‍ ഹനനയാഗവും ഭോജനയാഗവും നിര്‍ത്തലാക്കിളക്കയും; മ്ളേച്ഛതകളുടെ ചിറകിന്മേല്‍ ശൂന്യമാക്കുന്നവന്‍ വരും; നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്ന സമാപ്തിയോളം ശൂന്യമാക്കുന്നവന്റെമേല്‍ കോപം ചൊരിയും. (ദാനിയേല്‍ 9:26, 27 )  അതിനാല്‍ യേശുക്രിസ്തുവിന്റെ വരവിന്റെയും അന്ത്യദിനങ്ങളെ സംബന്ധമായും പറയുന്ന അടയാളങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് യെരുശലേം ദൈവാലയം. 

മൂന്നാം ദൈവാലയം

ലോകത്ത് ആള്‍ബലം കൊണ്ട് പ്രബലരല്ലെങ്കിലും സാന്നിധ്യം കൊണ്ട് കരുത്തറിയിച്ച മതവിഭാഗമാണ് യഹൂദന്മാര്‍. ലോകജനതയുടെ ഒരു ശതമാനംപോലും വരാത്ത ഈ വിഭാഗം രാഷ്ട്രീയ, സാമൂഹികശാസ്ത്ര മേഖലകളില്‍ വന്‍ മുന്നേറ്റമാണ് നടത്തിയത് എന്ന് ചരിത്രം പരിശോധിച്ചാല്‍ ബോധ്യപ്പെടും. യഹൂദന്റെ സാമൂദായികമായ എറ്റവും വലിയ വികാരമാണ് അവരുടെ ആലയം. ശലോമോനാല്‍ നിര്‍മ്മിതിമായ ഒന്നാം ദേവാലയം ബി.സി 586-ല്‍ ബാബിലോണിയര്‍ തകര്‍ത്തു. പിന്നിട് അതിനെ പുതുക്കി പണിതു എങ്കിലും എ. ഡി 70-ല്‍ അതും റോമാക്കാരാല്‍ തര്‍ക്കപ്പെട്ടു. ഒന്നാം ദേവാലയത്തിന്റെ മഹത്വം യഹൂദന്റെ രണ്ടാം ദേവാലയത്തിന് ഉണ്ടായിരുന്നില്ല. ബി. സി 350-ല്‍ പണി തീര്‍ത്ത് പ്രതിഷ്ടിച്ചുവെങ്കിലും നിയമ പെട്ടകം അതിപരിശുദ്ധസ്ഥലത്ത് ഉണ്ടായിരുന്നില്ല. അതിനെക്കുറിച്ച് യഹൂദ പഴമകളെ സൈദ്ധാന്തികമായി വിവരിക്കുന്ന തല്‍മൂദ് പറയുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് യോശിയാ രാജാവിന്റെ കാലത്ത് അത് കാലത്ത് ബാബിലോണിയരെ ഭയന്ന് ടെമ്പിള്‍ മൌണ്ടില്‍ എവിടെയോ ഒളിപ്പിച്ച് വെച്ചു. രണ്ട് ബാബിലോണിയര്‍ അത് എടുത്ത് കൊണ്ട പോയി. പഴയനീയമ പുസ്തകങ്ങള്‍ ഇതിനെ സംബന്ധമായി ഒന്നും തന്നെ പറയുന്നില്ല എങ്കിലും അപ്പോക്രിഫ ഗ്രന്ഥങ്ങള്‍ നീയമപെട്ടകത്തെപറ്റി പറയുന്നുണ്ട്. പ്രവാചകനായ യിരമ്യാവ് നെബോ പര്‍വ്വതത്തിലെ ഒരു ഗുഹയില്‍ യോശിയാവിന്റെ കാലത്ത് ഒളിപ്പിച്ചു എന്നാണ്. നീയമപ്പെട്ടകമില്ലാത്തതിനാല്‍ അതിപരശുദ്ധസ്ഥലം രണ്ടാം ദൈവാലയത്തില്‍ ശൂന്യമായി കിടക്കുകയായിരുന്നു. റോമന്‍ സൈന്യാധിപനായിരുന്ന പോംപി ബി. സി 63-ല്‍ യെരുശലേം കീഴടക്കി കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് ദൈവാലയത്തിലെ അതിപരിശുദ്ധസ്ഥലത്ത് പ്രവേശിച്ചു. തിരികെ വന്ന് അദ്ദേഹം പറഞ്ഞത് എന്താണിതിന്റെ ആര്‍ത്ഥം അവിടെ ഒന്നും ഇല്ലാതെ ശൂന്യമായി കിടക്കുന്നു എന്നാണ്. എന്നാല്‍ വിശുദ്ധ തിരുവെഴുത്തകളിന്‍ പ്രകാരം യഹൂദന്റെ മൂന്നാം ദൈവാലയത്തില്‍ നീയമപെട്ടകം ഉണ്ടായിരിക്കണം. സഭയുടെ ഉദ്പ്രാപണാനന്തരം മഹോപദ്രവ കാലഘട്ടത്തില്‍ എതിര്‍ക്രിസ്തുവിന്റെ സഹായത്താല്‍ പണിയപ്പെടുന്ന മൂന്നാം ആലയത്തില്‍ മോശയുടെ കല്പന എഴുതിയ കല്പലകയും, അഹരോന്റെ തളിര്‍ത്ത വടിയും, മന്ന ഇട്ടു വെച്ച പൊന്‍ പാത്രവും ഉള്ള നീയമപെട്ടകം കാണും.

മൂന്നാം ദൈവാലയ പണിക്കായി യിസ്രയേല്‍ ഒരുങ്ങുന്നു

ലോകത്തിന്റെ അന്ത്യനാളുകളുടെ ആരംഭം കുറിച്ച് കൊണ്ട് യെഹൂദര്‍ 2000 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സ്വന്തം ദേശത്ത് ഒന്നിച്ചു കൂടുകയും, അവര്‍ക്ക് നഷ്ടപെട്ട രാജ്യം പുനസ്ഥാപിക്കുകയും ചെയ്തു. എഡി 70-ല്‍ റോമാക്കാര്‍ നശിപ്പിച്ച 2-ാം യെരുശലേം ദേവാലയം അവര്‍ ഇത് വരെ പുനര്‍നിര്‍മിച്ചട്ടില്ല. ലോകത്തിന്റെ അന്ത്യനാളുകളും യേശുക്രിസ്തു തന്റെ സഭയെ ചേര്‍ക്കുന്ന സമയം അടുക്കുമ്പോള്‍ യെരുശലേമില്‍ ദൈവാലയം ഉണ്ടായിരിക്കും എന്ന് പഴയ നിയമ പ്രവാചകന്മാര്‍ വഴിയും കര്‍ത്താവായ യേശു ക്രിസ്തുവും പറഞ്ഞു. അതില്‍ ഏറ്റവും ശ്രദ്ധേയം ആയ പ്രവചനം ആണ് ദാനിയേല്‍  പറഞ്ഞത്  "പിന്നെ വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജ്ജനം നഗരത്തെയും വിശുദ്ധമന്ദിരത്തെയും നശിപ്പിക്കും; അവന്റെ അവസാനം ഒരു പ്രളയത്തോടെ ആയിരിക്കും; അവസാനത്തോളം യുദ്ധമുണ്ടാകും; ശൂന്യങ്ങളും നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നു. അവന്‍ ഒരു ആഴ്ചവട്ടത്തേക്കു പലരോടും നിയമത്തെ കഠിനമാക്കും; ആഴ്ചവട്ടത്തിന്റെ മദ്ധ്യേ അവന്‍ ഹനനയാഗവും ഭോജനയാഗവും നിര്‍ത്തലാക്കിളക്കയും; മ്ളേച്ഛതകളുടെ ചിറകിന്മേല്‍ ശൂന്യമാക്കുന്നവന്‍ വരും; നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്ന സമാപ്തിയോളം ശൂന്യമാക്കുന്നവന്റെമേല്‍ കോപം ചൊരിയും. (ദാനിയേല്‍ 9:26, 27 )  അന്ത്യനാളുകളെ കുറിച്ച് പറയുന്ന അടയാളങ്ങളില്‍ ഒന്നാണ് യെരുശലേം ദൈവാലയവും ആയി ബന്ധപെട്ടത്. 1967-ലെ 6 ദിവസ യുദ്ധത്തില്‍  ഇസ്രയേല്‍ പിടിച്ചെടുത്ത ജെറുസലേം ദേവാലയം നിലന്നിന്നിരുന്ന "ടെമ്പിള്‍ മൌണ്ട്''  ഇന്ന് ജോര്‍ദാനില്‍ ഉള്ള മുസ്ളിം വഖഫ് ബോര്‍ഡിന്റെ അധികാര പരിതിയില്‍ ആണ് നില നില്‍ക്കുന്നത്. മഹനീയമായ പരിശുദ്ധസ്ഥലം എന്ന പേരില്‍ വിദുരതയിലുള്ള മോസ്കും (മസ്ജിദ് അല്‍ അഖ്സ ), യഹൂദന്റെ ഒന്നാം ദേവാലയവും രണ്ടാം ദേവാലയവും സ്ഥിതി ചെയ്തിരുന്ന സ്ഥാനത്ത് ഡോം-ഓഫ്-ദി റോക്ക് എന്ന മോസ്ക്കും സ്ഥിതിചെയ്യുന്നതിനാലാണ്് ആ പ്രദേശം അവരുടെ അധികാര പരിധിയില്‍ നില നിര്‍ത്താന്‍ ഇടയായ സാഹചര്യം. എന്നാല്‍ "ടെമ്പിള്‍ മൌണ്ട്''-ന്റെ അധികാരം പൂര്‍ണ്ണം ആയും ഇസ്രായേലിനു കീഴിലേക്ക് കൊണ്ട് വരണം എന്നുള്ള വിഷയത്തെ കുറിച്ച് ഇസ്രയേല്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കുക്കുകയും അതിനായി ഐക്യരാഷ്ട്ര സഭയില്‍ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിരിക്കുന്നു. യെഹൂദന്മാര്‍ ടെമ്പിള്‍ മൌണ്ടെന്നും മുസ്ളീങ്ങള്‍ മസ്ജിദുല്‍ അഖ്സ എന്നും വിളിക്കുന്ന ആരാധനാ കേന്ദ്രത്തിന്റെ നീയന്ത്രണം പൂര്‍ണ്ണമായും ഇസ്രയേലിന്റെ കൈകവശം ആയാല്‍ മാത്രമേ മൂന്നാം ദൈവാലയം പണിയുന്നതിന് അവര്‍ക്ക് സാധ്യമാകു.

മക്കോന്‍ ഹാമിക്കാഡ അഥവ ടെമ്പിള്‍ മൌണ്ട് ഇന്‍സ്റ്റിറ്റ്യൂട്ട്

മൂന്നാം ദൈവാലയത്തിന്റെ പണിയ്ക്കായി മുന്നിട്ടിറങ്ങിയിരിക്കുന്നത് എബ്രായ ഭാഷയില്‍ മക്കോന്‍ ഹാമിക്കാഡഷ് എന്നറിയപ്പെടുന്ന ടെമ്പിള്‍ മൌണ്ട് ഇന്‍സ്റ്റിറ്റ്യൂട്ടാണ്. 1987-ല്‍ യഹൂദന്റെ ആലയം സ്ഥിതി ചെയ്തിരുന്ന പഴയ യരുശേലം നഗരത്തിലെ മോറിയ മലയില്‍ സ്ഥാപിതമായ മതവിദ്യഭ്യാസ സ്ഥാപനമാണിത്. റബ്ബിമാരും, പണ്ഡിതരും, ശാസ്ത്രജ്ഞന്മാരും അടങ്ങുന്ന ഒരു വലിയ സംഘം ദൈവാലയ സംബന്ധമായ വിഷയങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്നത്. കഴിഞ്ഞ 28 വര്‍ഷമായി രാപകല്‍ ഇല്ലാതെ ആലയത്തിന്റെ പണിയ്ക്കായി പരിശ്രമിക്കുകയാണ് ഇവര്‍. ദീര്‍ഘ വര്‍ഷത്തെ ഘവേഷണ ഫലമായി ഏഴ് കവരകളുള്ള സ്വര്‍ണ്ണ നിലവിളക്കും, യാഗപീഠവും, കാഴ്ചയപ്പത്തിന്റെ മേശയും, ആലയത്തില്‍ ശുശ്രൂഷയ്ക്കായുള്ള 70 വിശുദ്ധ പാത്രങ്ങളും ((സ്വര്‍ണ്ണ പാത്രങ്ങള്‍ ഉള്‍പ്പെടെ) ഇപ്പോഴേ തയ്യാറാക്കിക്കഴിഞ്ഞു. കൂടാതെ നിലവില്‍ അവര്‍ക്ക് ഒരു മഹാപുരോഹിതന്‍ ഇല്ലായെങ്കിലും ആലയത്തിന്റെ നിര്‍മ്മാണം കഴിഞ്ഞാല്‍ തിരഞ്ഞെടുക്കപ്പെടുന്ന മഹാപുരോഹിതനെ ധരിപ്പിക്കേണ്ടതിനുള്ള പുരോഹിത വസ്ത്രം, മറ്റ് പുരോഹിതന്മാര്‍ക്കുള്ള വസ്ത്രം എന്നിവ പരമ്പരാഗത രീതിയില്‍ മോശയുടെ പുസ്തകത്തില്‍ പറഞ്ഞതുപോലെ നിര്‍മ്മിച്ചെടുക്കുന്നതിനുള്ള ശ്രമത്തിലാണ്.

പുരോഹിത സ്കൂള്‍

കഴിഞ്ഞ ഏപ്രില്‍ 10-ന് യരുശലേമിന് സമീപമുളള കിര്യത്ത് മോഷേ എന്ന സ്ഥലത്ത് ആയിരങ്ങളാണ് പെസഹ ആചരണത്തിന്റെ നീയമങ്ങളെ പഠിക്കുന്നതിനായി തടിച്ച് കൂടിയത്. ടെമ്പിള്‍ മൌണ്ട് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപകനായ റബ്ബി യിസ്രയേല്‍ ഏരിയല്‍ ആ സമയത്ത് അവരുടെ മൂന്നാം ദൈവാലയത്തെക്കുറിച്ച് ജനത്തോട് സംസാരിച്ചു. തുടര്‍ന്ന് പെസഹ കുഞ്ഞാടിനെ അറുക്കേണ്ട വിധത്തെക്കുറിച്ച് സംസാരിക്കുകയും, പുരേഹിതന്മാരെ തെരെഞ്ഞെടുക്കേണ്ടതിനായി ആവശ്യപ്പെടുകയും ചെയ്ത്.അവരുടെ ഇടയില്‍ നിന്ന് ലേവ്യ ഗോത്രക്കാരായ 10 പേരെ 1,000 ശേക്കല്‍ ദ്രവ്യം എകദേശം 19276 രൂപാ കൂലിക്കൊടുത്ത് പുരോഹിത സ്കൂളില്‍ ചേര്‍ന്നു. എങ്ങനെ ഒരു പുരോഹിതനായിത്തീരാം എന്ന വിഷയത്തെ അധീകരിച്ചുള്ള പഠനക്ളാസ്സുകള്‍ റബ്ബി യോഹഷുവാ ഫ്രെഡ്മാന്റെ നേതൃത്വത്തില്‍ പുരോഹിത സ്കൂളില്‍ നടക്കുന്നു. നിലവിലുത്തെ അവസ്ഥയില്‍ 13 പുരോഹിതന്മാരെയാണ് ദൈവാലയ ശുശ്രൂഷകള്‍ക്ക് ആവശ്യം. അതോടൊപ്പം കലര്‍പ്പില്ലാത്ത രക്തത്തിന്റെ ഉടമയായ അഹരോന്യ കുടുംബക്കാരാനായ മഹാപുരോഹിതനെ കണ്ടെത്തുന്നതിനുള്ള ഗവേഷണത്തലുമാണ് ടെമ്പിള്‍ മൌണ്ട് ഇന്‍സ്റ്റിറ്റ്യൂട്ട്

യിസ്രായേല്‍ ചുവന്ന പശുക്കുട്ടികളെ ഉത്പ്പാദിപ്പിക്കുന്നു

യഹൂദന്മാരുടെ ചിരകാല സ്വപ്നമായ മൂന്നാം യെരുശലേം ദേവാലയം പണിയുവാനുള്ള കാലം ആസന്നമായിരിക്കെ, ദൈവാലയത്തിലെ പാപയാഗത്തിനായി ദൈവം കല്‍പ്പിച്ചിട്ടുള്ള ചുവന്ന പശുക്കിടാവിനെ ഒരുക്കുവാനുള്ള യിസ്രായേല്‍ പദ്ധതി ഇപ്പോഴേ ആരംഭിച്ചു കഴിഞ്ഞു. ടെമ്പിള്‍ മൌണ്ട് ഇന്‍സ്റ്റിറ്റ്യൂട്ട്  ഏകദേശം 12000 യു എസ് ഡോളര്‍ മുടക്കി നടത്തിയി ശാസ്ത്രീയ ഗവേഷണങ്ങളുടെ ഫലമായി 2015 ജനുവരിയില്‍ അമേരിക്കയില്‍ അങ്ക്സ് പശുവില്‍ നിന്നും ചുമന്ന ഡോവിയ കാളയില്‍ നിന്നുമായി ഉല്പാദിപ്പിച്ച് എടുത്തതാണ് ചുമന്ന പശുക്കുട്ടി.  തുടര്‍ന്ന്  ചുവന്ന പശുക്കിടാങ്ങളെ ഉത്പാദിപ്പിക്കുന്ന ശാസ്ത്രീയ വളര്‍ത്തുമൃഗ സംരക്ഷണ കേന്ദ്രം യിസ്രായേലില്‍ തുടങ്ങിക്കഴിഞ്ഞു. യൂറോപ്പിലും, മദ്ധ്യ ഏഷ്യന്‍ രാഷ്ട്രങ്ങളിലും ഇറച്ചിക്കായി പ്രത്യേകം വളര്‍ത്തി എടുക്കുന്ന പശുവാണ് റെഡ് അങ്കസ് ഇനം പശുക്കുട്ടികള്‍. ഇത്തരത്തിലുള്ള റെഡ് അങ്കസ് പശുവിന്റെ കൃത്രിമ ഭ്രൂണമുണ്ടാക്കിയാണ് ചുവന്ന പശുക്കുട്ടികളെ വ്യാപകമായി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതി നടപ്പാക്കി വരുന്നത്. ചുവന്ന പശുക്കുട്ടിയുടെ ഭ്രൂണം ശാസ്ത്രീയപരമായി ഫ്രീസറില്‍ സൂക്ഷിച്ചും വയ്ക്കുന്നുണ്ട്. നിലവില്‍ യിസ്രയേലിന് ഇത്തരം എഴുപത് പശുക്കളായി കഴിഞ്ഞു. എന്തിനാണ് ഇത്തരം ചുമന്ന പശുക്കള്‍. "യഹോവ കല്പിച്ച ന്യായപ്രമാണമെന്തെന്നാല്‍: കളങ്കവും ഊനവുമില്ലാത്തതും നുകം വെക്കാത്തതുമായ ഒരു ചുവന്ന പശുക്കിടാവിനെ നിന്റെ അടുക്കല്‍ കൊണ്ടുവരുവാന്‍ യിസ്രായേല്‍മക്കളോടു പറക.നിങ്ങള്‍ അതിനെ പുരോഹിതനായ എലെയാസാരിന്റെ പക്കല്‍ ഏല്പിക്കേണം; അവന്‍ അതിനെ പാളയത്തിന്നു പുറത്തുകൊണ്ടുപോകയും ഒരുവന്‍ അതിനെ അവന്റെ മുമ്പില്‍വെച്ചു അറുക്കയും വേണം.പുരോഹിതനായ എലെയാസാര്‍ വിരല്‍കൊണ്ടു അതിന്റെ രക്തം കുറെ എടുത്തു സമാഗമനകൂടാരത്തിന്റെ മുന്‍ഭാഗത്തിന്നു നേരെ ഏഴു പ്രാവശ്യം തളിക്കേണം. അതിന്റെ ശേഷം പശുക്കിടാവിനെ അവന്‍ കാണ്‍കെ ചുട്ടു ഭസ്മീകരിക്കേണം; അതിന്റെ തോലും മാംസവും രക്തവും ചാണകവും കൂടെ ചുടേണം.പിന്നെ പുരോഹിതന്‍ ദേവദാരു, ഈസോപ്പു, ചുവപ്പുനൂല്‍ എന്നിവ എടുത്തു പശുക്കിടാവിനെ ചുടുന്ന തീയുടെ നടുവില്‍ ഇടേണം. അനന്തരം പുരോഹിതന്‍ വസ്ത്രം അലക്കി ദേഹം വെള്ളത്തില്‍ കഴുകിയശേഷം പാളയത്തിലേക്കു വരികയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.അതിനെ ചുട്ടവനും വസ്ത്രം അലക്കി ദേഹം വെള്ളത്തില്‍ കഴുകുകയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.പിന്നെ ശുദ്ധിയുള്ള ഒരുത്തന്‍ പശുക്കിടാവിന്റെ ഭസ്മം വാരി പാളയത്തിന്നു പുറത്തു വെടിപ്പുള്ള ഒരു സ്ഥലത്തു വെക്കേണം; അതു യിസ്രായേല്‍മക്കളുടെ സഭെക്കുവേണ്ടി ശുദ്ധീകരണജലത്തിന്നായി സൂക്ഷിച്ചുവെക്കേണം; അതു ഒരു പാപയാഗം.''(സംഖ്യ 19:1-6) "ഞാന്‍ നിങ്ങളുടെമേല്‍ നിര്‍മ്മലജലം തളിക്കും; നിങ്ങള്‍ നിര്‍മ്മലരായി തീരും, ഞാന്‍ നിങ്ങളുടെ സകലമലിനതയെയും സകലവിഗ്രഹങ്ങളെയും നീക്കി നിങ്ങളെ നിര്‍മ്മലീകരിക്കും''.(യെഹസ്.36:26)

ചുവന്ന പശുക്കിടാവിന്റെ നീയമം

 ആചാരപരമായ ശുദ്ധികരണത്തിനോ, ശാരീരിക അശുദ്ധിയില്‍ നിന്നുള്ള ശുദ്ധികരണത്തിനോ വേണ്ടി നിയമിക്കപ്പെട്ടിട്ടുള്ള ചുമന്ന പശുക്കിടാവിന്റെ നീയമം അസാധരണമായ ഒന്നാണ്. മുഴു ജനത്തിന്റെയും പ്രയോജനത്തിനായി ഉപയോഗിച്ചിരുന്നതു കൊണ്ട് പൊതുചിലവിലാണ് പശുക്കിടാവിനെ നല്കിയിരുന്നത്. ഇതിന്റെ നിറം യാഗരക്തത്തെ സൂചിപ്പിക്കുന്ന ചുമപ്പായിരുന്നു. നിറത്താല്‍ നീയമിക്കപ്പെട്ട ഏകയാഗവും ഇതായിരുന്നു. മഹാപുരോഹിതനല്ല പുരോഹിതനാണ്  ഈ യാഗം നടത്തുന്നതിനുള്ള ചുമതല നല്കപ്പെട്ടിരുന്നത്. കാരണം ഇത് അസുദ്ധി വരുത്തി വയ്ക്കുന്ന യാഗമായിരുന്നു. ഒരു മഹാപുരോഹിതനും അങ്ങനെ അശുദ്ധനാകാന്‍ പാടില്ലായിരുന്നു. ചുവന്ന് പശുക്കിടാവ് കൊല്ലപ്പെട്ടത് പാളയത്തിന് പുറത്ത് വച്ചാണ്. ഇത് ക്രിസ്തുവിനെ കാണിക്കുന്നു എബ്രായ ലേഖന കര്‍ത്താവ് 13:12-ല്‍ അത് വ്യക്തമായി പറയുന്നു."അങ്ങനെ യേശുവും സ്വന്തരക്തത്താല്‍ ജനത്തെ വിശുദ്ധീകരിക്കേണ്ടതിന്നു നഗരവാതിലിന്നു പുറത്തുവെച്ചു കഷ്ടം അനുഭവിച്ചു''. അതിന്റെ രക്തം ഏഴു പ്രാവശ്യം തിരുനിവാസത്തിനു മുവ്പില്‍ തളിക്കപ്പെടണമായിരുന്നു. ഇത് യാഗം ദൈവത്താല്‍ അംഗീകരിക്കപ്പെടുന്നതിനെ സൂചിപ്പിച്ചിരുന്നു. തുര്‍ന്ന് ശുദ്ധീകരണ ജലത്തിനായി ഇതിനെ സൂക്ഷിക്കുന്നു.മലിനപ്പെട്ടവരുടെമേല്‍ തളിക്കുന്ന പശുഭസ്മം (എബ്രാ.9:13) എന്നു കാണുന്നു അശുദ്ധനായവനെ ശുദ്ധികരിക്കുവാന്‍ രണ്ട് തളിപ്പും ഏഴ് ദിവസവും വേണമായിരുന്നു. യിസ്രയേലിന്റെ ആലയത്തിലെ യാഗത്തില്‍ ചുമന്ന പശുവിനെ കൂടാതെയുള്ള പാപയാഗമില്ലെങ്കില്‍ ദൈവാലയ കര്‍മ്മങ്ങള്‍ അപൂര്‍ണ്ണമായിത്തിരുമെന്നതിനാലാണ് വളരെ പ്രയാസപ്പെട്ട് ചുമന്ന പശുക്കിടാവിനെ ഉദ്പാദിപ്പിച്ചതെന്ന് ടെമ്പിള്‍ മൌണ്ട് ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നു.

യഹൂദാ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നു മശിഹായുടെ മടങ്ങി വരവിനെ

യഹൂദാ റബ്ബിമാരിലൊരാളായ യല്‍ക്കുത് ശിമോനി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അദ്ദേഹം സമര്‍ത്ഥിക്കുന്നു മശിഹായുടെ മടങ്ങി വരവ് എത്രയും വേഗം സംഭവിക്കുമെന്ന്. യെശയ്യ പ്രവാചകന്റെയും മറ്റിതര പ്രവാചക പുസ്തകങ്ങളെയും അടിസ്ഥാനപ്പെടുത്തി അദ്ദേഹം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ഇങ്ങനെ പറയുന്നു. യഹൂദനെ സംബന്ധിച്ചും ലോകരാഷ്ട്രങ്ങളുടെ ഭാവി സംബന്ധമായും അനേകം കാര്യങ്ങള്‍ അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ ഉണ്ട്. മശിഹ പ്രത്യക്ഷപ്പെടുന്ന നാളില്‍, ലോകരാജ്യങ്ങള്‍ പരസ്പരം വെല്ലുവിളിക്കുകയും പ്രകോപ്പിക്കുകയും ചെയ്യും. പേര്‍ഷ്യന്‍ രാജാവ് അറബ് രാജ്യങ്ങളെ പ്രകോപ്പിക്കുന്നതിനാല്‍ അറബ് രാജ്യം അരാമിനോട് ആലോചന ചോദിക്കും. അതിനെ തുടര്‍ന്ന് പേര്‍ഷ്യന്‍ രാജാവ് മടങ്ങിപ്പോകുകയും ലോകരാജ്യങ്ങളെ വിശേഷാല്‍ യിസ്രയേലിനെ നശിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്യും. ഇതു നിമിത്തം ലോകരാജ്യങ്ങള്‍ അകാരണമായ അങ്കലാപ്പിലാകുകയും അവര്‍ മുഖം കുനിച്ച് ഒരു സ്ത്രീ പ്രസവ വേദനപ്പെടുന്നതുപോലെ വേദയെടുക്കുകയും ചെയ്യും. ഈ സംഭവം റബ്ബിയുടെ ഭാഷയില്‍ ഇറാന്റെ ആണവ നിര്‍മ്മാണത്തെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. ഈ പറയുന്ന രാജ്യങ്ങള്‍ പേര്‍ഷ്യ ഇറാനും, അറബ് രാജ്യം സൌദി അറേബ്യയയും, അരാം യൂറോപ്യന്‍ യൂണിയനുമാണെന്ന് റബ്ബി സമര്‍ത്ഥിക്കുന്നു. ഇറാന്റെ ആണവായുധ നിര്‍മ്മാണം പ്രധാനമായും ലക്ഷ്യമാക്കുന്നത് യിസ്രയേലിനേയും അമേരിക്കയേയും ആണ്. ഇറാന്‍ പറയുന്നത് ലോകരാജ്യങ്ങളില്‍ ആരും വിശേഷാല്‍ റഷ്യ പോലും പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ ആണവായുധം പ്രയോഗിക്കുന്നതില്‍ വിമുഖത പ്രകടിപ്പിക്കുന്നതില്‍ ഒരു ലോക ഭരണാധികാരിയുടെ വരവിനായി ഞങ്ങള്‍ ആണവായുധം ഉപയോഗിക്കും എന്നാണ് ഇറാന്‍ പ്രസിഡന്റ് പറഞ്ഞത്. ഇന്റര്‍ നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സി അതിനെ സ്ഥിതികരിക്കുന്നു. മെസിയാനിസം പ്രകാരം അല്‍മെഹ്ദി എന്ന അദൃശ്യനായ ഇമാം ഡോം ഓഫ് ദി റോക്ക് ആസ്ഥാനമാക്കി ലോകത്തെ ഏഴ് വര്‍ഷം ഭരിക്കും. ഇറാനിലെ ഖൊറൈസന്‍ പ്രവശ്യയില്‍  നിന്ന് കറുത്ത് കൊടി പിടിച്ച് മഹതി വരും. അങ്ങനെ യിസ്രയേലിനെ ആസ്ഥാനമാക്കി യഹൂദന്റെ ആലയത്തില്‍ ഇരുന്ന് ഭരിക്കുവാന്‍ എത്തുന്ന ലോകഭരണാധികാരിയെ കണ്ട് ഭയപ്പെടുമെന്നും ഞങ്ങള്‍ എന്തു ചെയ്യും എവിടെ നിന്ന് രക്ഷവരും എന്ന് വിലപിക്കുന്ന യഹൂദരോട് റബ്ബി അവര്‍ത്തിച്ച് പറയുന്നു ഭയപ്പെടേണ്ട നിങ്ങള്‍ വീണ്ടെടുപ്പ് അടുത്തിരിക്കുന്നുഅങ്ങനെ എതിര്‍ ക്രിസ്തു ആണ് അവരുടെ മശിഹാ എന്നു തെറ്റിധരിപ്പിച്ച് 7 വര്‍ഷക്കാലം അവരെ ഭരിക്കും. ദൈവാലയത്തില്‍ എതിര്‍ക്രിസ്തു തന്റെ പ്രതിമ സ്ഥാപിക്കും. അതോടെ യഹൂദന്മാരുടെ കഷ്ടകാലം തുടങ്ങും. പക്ഷേ ഇതിനൊക്കെ മുമ്പായി ലോകത്ത് ഇന്നുവരെ നടക്കാത്ത ഒരു മഹാ സംഭവം നടന്നിരിക്കും. ഭൂമിയിലെ സകല വിശുദ്ധന്മാരും കര്‍ത്താവിന്റെ വരവിങ്കല്‍ എടുക്കപ്പെട്ടിരിക്കും. (മത്തായി 24:15, 2 തെസ്സ. 2:37). അതേ! യിസ്രായേലിലെ ഇത്തരം വാര്‍ത്തകള്‍ നമ്മുടെ കര്‍ത്താവിന്റെ വേഗത്തിലുള്ള വരവിനെക്കുറിച്ച് നമ്മെ ഓര്‍പ്പിക്കുന്നു. യരുശശലേം ഭൂമിയുടെ തലവേദനയായി മാറുന്ന ശ്രേഷ്ട പ്രവാചകന്മാരുടെ കാലടികള്‍ പതിഞ്ഞ മണ്ണ്. യഹൂദനും ക്രെെസ്തവനും ഇസ്ളാമീയരും ഒരു പോലെ പുണ്യമായി കരുതുന്ന മണ്ണ്. ഈ മണ്ണിലേക്ക് യഹൂദര്‍ ഇപ്പോഴും പ്രതീക്ഷിച്ചിരിക്കുന്ന മിശിഹായുടെ സ്ഥാനത്തേക്ക് അവരെ കബളിപ്പിച്ചുകൊണ്ട് ക്രൂരനായ എതിര്‍ക്രിസ്തു  അവരോധിക്കപ്പെടും. യഹൂദരുമായി ഏഴു വര്‍ഷത്തെ ഉടമ്പടി ഉണ്ടാക്കി യരുശലേം ദേവാലയം പണിഞ്ഞ് അതിനുള്ളില്‍ തന്റെ പ്രതിമ സ്ഥാപിച്ചു  ആരാധിക്കുവാന്‍ കല്‍പ്പിക്കുമ്പോള്‍ മാത്രമാകും അവര്‍ തങ്ങളുടെ യഥാര്‍ത്ഥ മിശിഹയായ ക്രിസ്തുവിനെ തിരിച്ചറിയുക. അന്തിക്രിസ്തുവിന്‍റെ മഹാപീഡനത്തിലൂടെ കടന്നുപോകുമ്പോള്‍ തങ്ങളുടെ പൂര്‍വീകര്‍ സൃഷ്ടിച്ച തിരുമുറിവുകളിലേക്ക് നോക്കുകയും രക്ഷിക്കപ്പെടുകയും ചെയ്യും. യഹൂദ റബ്ബി യഹൂദ ഗ്ളിക്കിനെ (48) കഴിഞ്ഞ ദിവസം വെടിവെച്ച പലസ്തീന്‍ യുവാവ് മെതാസ് ഹെജാസിനെ (32) ഇസ്രായേല്‍ സൈന്യം വീട്ടില്‍ക്കയറി വെടിവെച്ചു കൊന്നിരുന്നു. ഇതിനെ തുടര്‍ന്ന് ടെമ്പിള്‍ മൌണ്ട് അടച്ചിടുകയും മൂവായിരത്തോളും പോലിസുകാരെ ഇവിടെ വിന്യസിക്കുകയും ചെയ്തു. പ്രശ്നത്തില്‍ അമേരിക്കയും ഇടപെട്ടിരുന്നു. ഈ പരിസരത്തായിരുന്നു ഇസ്രായേലിന്റെ വിശുദ്ധ യരുശലേം ദേവാലയം സ്ഥിതി ചെയ്തിരുന്നത്. മൂന്നാം യെരുശലേം ദേവാലയം പണിയുവാന്‍ ഇസ്രായേല്‍ പദ്ധതി ഇടുന്നതായി വാര്‍ത്ത വരുന്ന സമയത്താണ് യരുശലേമില്‍ വീണ്ടും സംഘര്‍ഷാവസ്ഥയുണ്ടായത്. ലോകത്തിന്റെ ശ്രദ്ധ യരുശലേമിലേക്കു തിരിഞ്ഞ പശ്ചാത്തലത്തില്‍ വീണ്ടും ആരാധനാലയം തുറന്നുകൊടുക്കുകയായിരുന്നു.

മദ്ധ്യപൂര്‍വ്വദേശത്ത് സംജാതമായിരിക്കുന്ന നിലവിലുത്തെ സ്ഥിതി വിശേഷം അപഗ്രഥനം ചെയ്ത് പഠിച്ചതിന്റെ അടിസ്ഥാനത്തില്‍. യഹൂദാ റബ്ബിമാരിലൊരാളായ യല്‍ക്കുത് ശിമോനി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അദ്ദേഹം സമര്‍ത്ഥിക്കുന്നു മശിഹായുടെ മടങ്ങി വരവ് എത്രയും വേഗം സംഭവിക്കുമെന്ന്. യെശയ്യ പ്രവാചകന്റെയും മറ്റിതര പ്രവാചക പുസ്തകങ്ങളെയും അടിസ്ഥാനപ്പെടുത്തി അദ്ദേഹം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ഇങ്ങനെ പറയുന്നു. യഹൂദനെ സംബന്ധിച്ചും ലോകരാഷ്ട്രങ്ങളുടെ ഭാവി സംബന്ധമായും അനേകം കാര്യങ്ങള്‍ അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ ഉണ്ട്. മശിഹ പ്രത്യക്ഷപ്പെടുന്ന നാളില്‍, ലോകരാജ്യങ്ങള്‍ പരസ്പരം വെല്ലുവിളിക്കുകയും പ്രകോപ്പിക്കുകയും ചെയ്യും. പേര്‍ഷ്യന്‍ രാജാവ് അറബ് രാജ്യങ്ങളെ പ്രകോപ്പിക്കുന്നതിനാല്‍ അറബ് രാജ്യം അരാമിനോട് ആലോചന ചോദിക്കും. അതിനെ തുടര്‍ന്ന് പേര്‍ഷ്യന്‍ രാജാവ് മടങ്ങിപ്പോകുകയും ലോകരാജ്യങ്ങളെ വിശേഷാല്‍ യിസ്രയേലിനെ നശിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്യും. ഇതു നിമിത്തം ലോകരാജ്യങ്ങള്‍ അകാരണമായ അങ്കലാപ്പിലാകുകയും അവര്‍ മുഖം കുനിച്ച് ഒരു സ്ത്രീ പ്രസവ വേദനപ്പെടുന്നതുപോലെ വേദയെടുക്കുകയും ചെയ്യും. ഈ സംഭവം റബ്ബിയുടെ ഭാഷയില്‍ ഇറാന്റെ ആണവ നിര്‍മ്മാണത്തെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. ഈ പറയുന്ന രാജ്യങ്ങള്‍ പേര്‍ഷ്യ ഇറാനും, അറബ് രാജ്യം സൌദി അറേബ്യയയും, അരാം യൂറോപ്യന്‍ യൂണിയനുമാണെന്ന് റബ്ബി സമര്‍ത്ഥിക്കുന്നു. ഇറാന്റെ ആണവായുധ നിര്‍മ്മാണം പ്രധാനമായും ലക്ഷ്യമാക്കുന്നത് യിസ്രയേലിനേയും അമേരിക്കയേയും ആണ്. ഇറാന്‍ പറയുന്നത് ലോകരാജ്യങ്ങളില്‍ ആരും വിശേഷാല്‍ റഷ്യ പോലും പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ ആണവായുധം പ്രയോഗിക്കുന്നതില്‍ വിമുഖത പ്രകടിപ്പിക്കുന്നതില്‍ ഒരു ലോക ഭരണാധികാരിയുടെ വരവിനായി ഞങ്ങള്‍ ആണവായുധം ഉപയോഗിക്കും എന്നാണ് ഇറാന്‍ പ്രസിഡന്റ് പറഞ്ഞത്. ഇന്റര്‍ നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സി അതിനെ സ്ഥിതികരിക്കുന്നു. മെസിയാനിസം പ്രകാരം അല്‍മെഹ്ദി എന്ന അദൃശ്യനായ ഇമാം ഡോം ഓഫ് ദി റോക്ക് ആസ്ഥാനമാക്കി ലോകത്തെ ഏഴ് വര്‍ഷം ഭരിക്കും. ഇറാനിലെ ഖൊറൈസന്‍ പ്രവശ്യയില്‍  നിന്ന് കറുത്ത് കൊടി പിടിച്ച് മഹതി വരും. അങ്ങനെ യിസ്രയേലിനെ ആസ്ഥാനമാക്കി യഹൂദന്റെ ആലയത്തില്‍ ഇരുന്ന് ഭരിക്കുവാന്‍ എത്തുന്ന ലോകഭരണാധികാരിയെ കണ്ട് ഭയപ്പെടുമെന്നും ഞങ്ങള്‍ എന്തു ചെയ്യും എവിടെ നിന്ന് രക്ഷവരും എന്ന് വിലപിക്കുന്ന യഹൂദരോട് റബ്ബി അവര്‍ത്തിച്ച് പറയുന്നു ഭയപ്പെടേണ്ട നിങ്ങള്‍ വീണ്ടെടുപ്പ് അടുത്തിരിക്കുന്നു. ഈ കലക്കത്തിനിടയില്‍ നമ്മുടെ മശിഹ വരും എന്ന്. ഇതിന് സമാനമായ സംഭവങ്ങള്‍ ആണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനെ റബ്ബി ശമാര്യാഹു യോസഫ് ചെയിം കാനിവ്സകി ശരി വെയ്ക്കുന്നു.

 

(കണ്‍വന്‍ഷന്‍ പ്രഭാഷകനും വേദാദ്ധ്യാപകനും സഭാശുശ്രൂഷകനുമാണ് ലേഖകന്‍)

 

 

Go to top