"സ്വതന്ത്രനായവനെ സ്ഥിരചിത്തനാക്കുക''

വിശ്വാസ ജീവിതത്തില്‍ നിന്നു വഴുതിമാറി പിന്‍മാറ്റക്കക്കാരനായി നശിച്ചു പോകുന്ന ആത്മാക്കളെ വീണ്ടെടുക്കാനായി നമ്മുടെ മദ്ധ്യസ്ഥപ്രാര്‍ത്ഥനയ്ക്ക് കഴിയുമെന്ന് നാം ചിന്തിച്ചുവരികയായിരുന്നു. ഈ പിന്‍മാറ്റക്കാരന്‍ മരിക്കയും നിത്യനരകത്തിലേക്കു വീഴുകയും ചെയ്യുന്നതിനു മുമ്പായി വിശ്വാസികള്‍ വിശ്വാസപൂര്‍വ്വം അവനുവേണ്ടി പ്രാര്‍ത്ഥിച്ചാല്‍, അവന്‍ രക്ഷപ്രാപിക്കും. അവനെ രക്ഷിക്കുകയെന്നുള്ളത് ഓരോ വിശ്വാസിക്കും ലഭിച്ചിരിക്കുന്ന  ദൈവീക  അവസരമാണ്, കടമയാണെന്ന പരമമായ സത്യം നമ്മുടെ ഹൃദയങ്ങളില്‍ ആഴമായി  ഉത്തേജിപ്പിക്കുമ്പോള്‍ നാം ദൈവത്തിന്റെ വെറും ഉപകരണമായി മാറിയാല്‍ മാത്രം മതി. ക്രിസ്തു എല്ലാവരുടെയും പാപങ്ങള്‍ക്കു വേണ്ടി സ്വന്ത ജീവനെ നല്‍കിയതിനാല്‍, ദൈവശാസ്ത്ര പരമായി എല്ലാവരുടെയും ആത്മാക്കള്‍ ക്രിസ്തുവിന് അവകാശപ്പെട്ടതാണ്. എങ്കിലും പിശാച് ലൌകിക സുഖങ്ങളും സാത്താന്യ ശക്തികളും ഉപയോഗിച്ച്, പിന്‍മാറ്റക്കാരെ വിടാതെ അവന്റെ ബന്ദികളാക്കിവച്ചിരിക്കയാണ്.

ക്രിസ്തു ചൊരിഞ്ഞ രക്തത്തിന്റെ അധികാരത്തില്‍ നാം അവരെ വിട്ടുകിട്ടാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുമ്പോള്‍ മാത്രമെ, പിന്‍മാറ്റക്കാരുടെ ബന്ധനങ്ങള്‍ പൊട്ടിച്ചെറിയപ്പെടുകയുള്ളു. ഇതിനായുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥനകള്‍ വിശാസികള്‍ ഒറ്റയായും കൂട്ടമായും ചെയ്യാത്തിടത്തോളം കാലം, അവനെ വിട്ടുകിട്ടുകയില്ല. നാം ശക്തമായി പ്രാര്‍ത്ഥിക്കുന്തോറും സാത്താന്‍ കൂടുതല്‍ ദുര്‍ഘടമായ സാഹചര്യങ്ങള്‍ പിന്‍മാറ്റക്കാരനിലും പ്രാര്‍ത്ഥിക്കുന്നവരിലും സൃഷ്ടിച്ചുകൊണ്ടിരിക്കും. നമ്മുടെ ഉള്ളില്‍ നിരാശ സൃഷ്ടിച്ച്, ബന്ധനങ്ങള്‍ മുറുക്കിക്കൊണ്ട് നമ്മളെ പ്രാര്‍ത്ഥനയില്‍ നിന്നും പിന്തിരിപ്പാനും ശ്രമിച്ചേക്കാം. 

ഓരോ പിന്‍മാറ്റക്കാരന്റെയും പിന്നിലുള്ള ഏറ്റവും ശക്തമായ ബന്ധനം അവ നിലെ അവിശ്വാസമാണ്. അഥവാ തന്നില്‍ കുടിയിരിക്കന്ന  ദൈവവിശ്വാസത്തിന്റെ കുറവാണ്. വിശ്വാസിയെയും അവിശ്വാസിയെയും, രക്ഷിക്കപ്പെട്ടവനെയും പിന്‍മാറ്റ ക്കാരനുെം ഈ ബദ്ധനത്തിന്റെ ഏറ്റകുറച്ചിലുകള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു. ഈ അവിശ്വാസമാകുന്ന പാപം ഒരുവനെ നിത്യനരകത്തിലേക്കു നയിക്കുമെന്നതിനാല്‍, സാത്താനെ സംബന്ധിച്ചിടത്തോളം അവിശ്രമായി നിലനിര്‍ത്തുന്നത് അവന്റെ പ്രധാന ആയുധമാണ്. ദൈവത്തിനെതിരായുളള മാനസികാവസ്ഥയോ, വാക്കുകളോ പി•ാറ്റക്കാരുടെ അതിന്റെ ബഹിര്‍സ്ഫുരണമായിരിക്കും. നിത്യജീവന്‍ അവകാശമാ ക്കുവാന്‍ എന്തുചെയ്യണമെന്ന് സമ്പന്നനായി ഒരുയുവാവ് യേശുവിനോട് ചോദിച്ച പ്പോള്‍, എങ്ങിനെ രക്ഷിക്കപ്പെടാമെന്നല്ല യേശു മറുപടി പറഞ്ഞത്. പിന്നെയോ അവ ന്നുളള തൊക്കെയും വിറ്റ് പാവപ്പെട്ടവര്‍ക്ക് ദാനമായി നല്കുവാനായിരുന്നു. അവന് അതിന് തയ്യാറല്ലാതിരുന്നതിനാന്‍, വന്നതു പോലെ മടങ്ങിപ്പോയി-നഷ്ടപ്പെട്ട ആത്മാവുമായി. ആ യുവാവിന്റെ അത്യാഗ്രഹവും ലോകമോഹങ്ങളുമായിരുന്നു അവ നെ ബന്ധിച്ചിരുന്നതെന്ന്, അവനതൊക്കെയും പൊട്ടിച്ചെറിയാതെ യാതൊരു സുവിശേഷ പ്രഘോഷണത്തിനും അവനെ രക്ഷിക്കാനാവില്ലെന്നുളളതും, യേശുവിന് അറിയാമായിരുന്നു.(മര്‍ക്കോസ്10)

  അതേപോലെ അഞ്ചുഭര്‍ത്താക്ക•ാരുമായി തന്റെ കാമസംത്യപ്തിയില്‍ സുഖ ലോലുപയായിരുന്ന ശമയ്യക്കാരിയോടും, അവളുടെ രഹസ്യം വെളിവാക്കി യേശു താ ന്‍ തന്നെയാണ് ദൈവാത്മാവായ മശിഹാ എന്നു വെളിപ്പെടുത്തിയപ്പോള്‍ അവള്‍ സ്വ യം മനസിലാക്കി, പാപബന്ധനവിമുക്തയായി രക്ഷയുടെ മാര്‍ഗ്ഗത്തിലേയ്ക്ക് വന്നു യെന്ന് യോഹന്നാന്‍ നാലാം അദ്ധ്യായത്തില്‍ വിവരിക്കുന്നു. ഇന്ന് ലോകത്തില്‍ വ്യാ പകമായി, യുവാക്കളില്‍ പടര്‍ന്നു പന്തലിക്കുന്ന ന്യൂജെനറേഷന്‍ സംസ്കാരത്തില്‍ സ്വല്പം മദ്യവും, മയക്കുമരുന്നുകളും, സ്വവര്‍ഗ്ഗഭോഗവുമൊക്കെ  ജീവിതത്തിന്റെ ഭാഗങ്ങളായിക്കൊണ്ടിരിക്കുന്നു.  ഇവരെയൊക്കെ മനംമാറ്റി ക്രിസ്തുവിലേക്ക് നയിക്കുന്നതും അത്ര എളുപ്പമുളള സംഗതിയല്ല. മദ്ധ്യസ്ഥപ്രാര്‍ത്ഥനയില്‍ ഉറച്ച വിശ്വാസത്തോടെ, ഉപവാസത്തോടെയും കൂട്ട പ്രാര്‍ത്ഥനയോടെയും  ഈ ബന്ധനങ്ങളില്‍ നിന്നും  ഓരോ പി•ാറ്റക്കാരനെയും തിരിച്ചു വരുത്തുവാന്‍ സാധിക്കുമെന്ന് ക്രിസ്തുവില്‍ ധൈര്യയ്യപ്പെടുക.  

ഏതു കാരണങ്ങളാലാണോ ഒരാള്‍ മറ്റു ദുഷ്പ്രവണതകള്‍ക്ക് അടിമയായി, പി•ാറിപ്പോയതെന്ന് മനസിലാക്കേണ്ടത് അത്യാവശ്യമാണ്. മറ്റ് പല പ്രധാന കാരണങ്ങളെ മറച്ചുവെയ്ക്കുവാനാണ് പലരും ലഹരിക്ക് അടിമയാകുന്നതും അവയില്‍ സുഖം തേടുന്നതും. എന്തൊക്കെയോ കാരണങ്ങളാല്‍ ഇവരുടെ മാനത്തിനും അഹന്തയ്ക്കും ക്ഷതം സംഭവിച്ചിരിക്കാം. മറ്റുളളവരാല്‍ വെറുക്കപ്പെട്ടതിനാലോ, ആരെങ്കില്ലും കളങ്കപ്പെടുത്തിയതിനാലോ അല്ലെങ്കില്‍ ജീവിതത്തിലെ എന്തെങ്കിലും പരാജയമോ ആയിരിക്കാം, ഇവരിലുണ്ടായിരുന്ന നേരിയ ദൈവ വിശ്വാസംപോലും നഷ്ടപെടുത്തി പി•ാറിപ്പോകാനിടയാക്കിയത.് എന്നാല്‍ അവന്‍ ഇപ്പോള്‍ തേടിയിരിക്കുന്ന സുഖദായകമായ അടിമത്തങ്ങള്‍ അവനെ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍നിന്നും, അഗാധമായ നാശത്തിലേക്കാണ് വലിച്ചുകൊണ്ടു പോയിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് പിന്‍മാറ്റക്കാര്‍ക്കു വേണ്ടി മദ്ധ്യസ്ഥ പ്രാര്‍ത്ഥന ചെയ്യുമ്പോള്‍, അവരുടെ ജീവിതത്തിലെ സാക്ഷാല്‍ പ്രശ്ന ങ്ങളെന്തെന്ന് വെളിവാക്കിത്തരുവാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും, അവന് മോചനം നല്കുവാന്‍ യാചിക്കുകയും ചെയ്യണം.

ആയതിനാല്‍ സഹോദരാ ഒരുകാര്യം ഓര്‍മ്മയിലിരിക്കട്ടെ... “എന്റെ നീതിമാന്‍ വിശ്വാസത്താല്‍ ജീവക്കും ,പിന്‍മാറുന്നു എങ്കില്‍ എന്റെ ഉള്ളത്തിന് അവനില്‍ പ്രസാ ദമില്ല. നാമോ നാശത്തിലേക്കു പിന്‍മാറുന്നവരുടെ കൂട്ടത്തിലല്ല വിശസിച്ചു ജീവരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലത്രെ ആകുന്നു.” (എബ്രായര്‍ 10:38-39). “ആകയാല്‍ തളര്‍ന്ന കയ്യും കുഴഞ്ഞമുഴങ്കാലും നിവര്‍ത്തുവീന്‍, മുടന്തുള്ളത് ഉളുക്കിപ്പോകാതെ ഭേദമാകേണ്ടതിന് നിങ്ങളുടെ കാലിന് പാതനിരത്തുവീന്‍.” ഇനിയുള്ള യാത്ര ക്രിസ്തുവിനോട് ഒപ്പമായിക്കട്ടെ. ക്രിസ്തുവിന്റെ അനുയായി ആയരിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അവന്റെ സാക്ഷ്യം വഹിച്ച് ക്രൂശും ഏന്തി പിന്‍ചെല്ലുന്നതും നിസ്സാരമല്ല. രഹസ്യവും പരസ്യവുമായി പാപം നിറഞ്ഞ ജീവിതചര്യകളെ എന്നേക്കുമായി ഉപേക്ഷിച്ച് സഹിഷ്ണതയോടെ ഒരു പുതുവ്യക്തിയായിത്തീരുവാന്‍ ഉറച്ച തീരുമാനം ക്രിസ്തുവിന്‍ മുമ്പാകെ കൈക്കൊള്ളുക.

കഴിഞ്ഞകാലത്തെ കയ്പും മ്ളേച്ഛതയും ദു:ഖവും ഇനിയോര്‍ത്ത് പിന്തിരിഞ്ഞ് നേക്കാതിരിക്കുക. മറ്റുള്ളവര്‍ എന്തു ചിന്തിക്കുന്നു, അവരുടെ നേട്ടങ്ങളും താല്കാലിക വിജയങ്ങളുമായി താരതമ്യപ്പെടുത്തുവാന്‍ ഇരുവശ ങ്ങളിലേക്കും നോക്കാതിരിക്കുക. മുമ്പോട്ടു മാത്രം പ്രത്യാശയോടെ നോക്കി ഓടുക. ജീവിതാവസാനം വരെ ഇനി വീഴാതെ, പിന്‍മാറാതെ ഓടുന്നതിനുള്ള പാതയൊരു ക്കിക്കൊണ്ട്, നമ്മുടെ രക്ഷകനായ യേശുനാഥന്‍ നമുക്ക് മുമ്പായി ഓടിക്കൊണ്ടിരി ക്കുന്നു. അവനോടുചേരുവാന്‍ അവനില്‍മാത്രം നോട്ടം കേന്ദ്രീകരിച്ച് ഓടുവാന്‍ ദൈ വം നമ്മെ സഹായിക്കട്ടെ. അതിനായി വിശ്വാസികള്‍ മദ്ധ്യസ്ഥരായി മറ്റുള്ളവരെ ഓ ര്‍ത്ത് പ്രാര്‍ത്ഥിപ്പിന്‍. ദൈവം നമ്മോടുകൂടെ..

Dr. Mathew Joys 

 

email : This email address is being protected from spambots. You need JavaScript enabled to view it.

 

 

Go to top