കത്തിയമര്‍ന്നൂ പൂത്തിരികള്‍ 

പൊട്ടിയൊരായിരം ഗുണ്ടു പടക്കങ്ങള്‍ 

ആസ്വദിച്ചെല്ലാരുമെത്രയോ കേയ്ക്കുകള്‍ 

ലഹരി പകര്‍ന്നൂ സിരകളില്‍ വീഞ്ഞുകള്‍ 

പങ്കിട്ടുതീര്‍ന്നൂ സമ്മാനപ്പൊതികള്‍ 

കണ്ണുകള്‍ ചിമ്മീ നക്ഷത്ര വിളക്കുകള്‍ .

 

എങ്കിലും ,

തുടങ്ങിവെച്ചോരാ ക്രിസ്തുമസ് ഗാഥകള്‍ 

അഗതികള്‍ക്കാശ്വാസം , വിശക്കുന്നോര്‍ക്കാഹാരം 

ആണ്‍പെണ്‍ സമത്വവും , സ്ത്രീതന്‍ സുരക്ഷയും 

ആഭ്യന്തര ഐക്യവും, രാജ്യങ്ങള്‍ തമ്മിലും 

ആണവ യുദ്ധഭീതികള്‍ ഇല്ലാതെയാവണം 

അഹിംസയും സ്‌നേഹവും നിറയേണമെങ്ങുമെ .

 

എങ്കിലും ,

വ്യഥയൊന്നുമാത്രമെന്‍ ക്രെഡിറ്റ് കാര്‍ഡ് തന്‍ 

പേമെന്റ് തീരുമോ നവവത്സരത്തിലെന്നെങ്കിലും .

Go to top