പള്ളിപണിയുവാനും സ്ഥലംവാങ്ങുവാനും ശുശ്രൂഷകരുടെ

ശമ്പളവും കുടുംബത്തിന്റെ ചിലവും എല്ലാം നിര്‍വ്വഹിക്കുന്നത് വിശ്വാസികള്‍. വിവിധ രീതിയില്‍ സുവിശേഷീകരണത്തിനായ് പണം മുടക്കുന്നവര്‍ വിശ്വാസികള്‍. ജോലിചെയ്യാതെ പാസ്റ്റര്‍ എങ്ങനെ പണം മുടക്കും? വിശ്വാസികള്‍ പണം മുടക്കുകയാണെങ്കില്‍ അത് എങ്ങിനെ ചിലവാക്കണമെന്ന് പറയുവാനുള്ള അവകാശവും അവര്‍ക്കുണ്ട്. പിന്നെ എന്തുകൊണ്ട് ഭരണതലത്തില്‍ പങ്കാളിത്യം അനുവദിക്കുന്നില്ല? 

പ്രധാനകാരണം വിശ്വാസികളെ ശുശ്രൂഷകര്‍ ഒരിക്കലും രാജകീയ പുരോഹിത വര്‍ഗ്ഗമായി കാണുന്നില്ല.  

 

ഈ വിഷയത്തില്‍ പ്രതികരിച്ച അനുവാചകര്‍ക്ക് എന്റെ സ്നേഹ വന്ദനം

“എന്തിനാണ് ഭരണം” എന്ന ചോദ്യത്തിന് മറുപടി എഴുതിക്കൊണ്ട് വിഷയത്തിലേക്ക് കടക്കുന്നു. സഭ എന്ന പദത്തിന് (എക്ളിസിയ എന്നാണ് ഗ്രീക്ക് പദം). വിളിച്ചുചേര്‍ക്കപ്പെട്ടവരുടെ കൂട്ടം എന്നാണ് അര്‍ത്ഥമാക്കുന്നത്. ദൈവസഭയ്ക്ക് രണ്ട് തലങ്ങള്‍ ഉണ്ട്. (1)പ്രാദേശികസഭ, (2)സാര്‍വത്രികസഭ. എന്നാല്‍ സാര്‍വത്രികസഭ ലോകവ്യാപകവും അദൃശ്യവുമാണ്. ക്രിസ്തുവാണ് സാര്‍വത്രികസഭയുടെ തലവന്‍. പ്രാദേശികസഭ സംഘടനയാണ്. ഏതുരാജ്യത്തായാലും നിയമാനുസൃതമായിട്ടാണ് ഇതിന്റെ പ്രവര്‍ത്തനശൈലി. പ്രാദേശികസഭകളില്‍ ഭരണസമിതിയുണ്ട്. ഭരണസമിതിയില്‍ വിശ്വാസികളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവിടെ നാം ചിന്തിക്കുന്നവിഷയം കേന്ദ്രഭരണസമിതിയില്‍ അഥവാ സഭാകൌണ്‍സിലില്‍ വിശ്വാസികള്‍ക്ക് പങ്കാളിത്തം ആവശ്യമാണെന്നാണ്. 

സഭാഭരണസമിതിയിലും ആത്മീയ ശുശ്രൂഷകളിലും വിശ്വാസികളെ സഭാശുശ്രൂഷകര്‍ പുരോഹിതവര്‍ഗ്ഗമായി അംഗീകരിച്ചിട്ടില്ല. പഴയനിയമകാലഘട്ടത്തില്‍ 12 ഗോത്രങ്ങളില്‍ നിന്ന് ലോവിഗോത്രത്തിന് മാത്രം അര്‍ഹതപ്പെട്ടതായിരുന്നു പുരോഹിതശുശ്രൂഷ. അതിന് പ്രത്യേക കാരണങ്ങളുമുണ്ട്. സമയപരിമിതിമൂലം അതിന്റെ വിശകലനത്തിവലേക്ക് കടക്കുന്നില്ല. പുതിയനിയമ കാലഘട്ടത്തില്‍ യാഗവും പുരോഹിതശുശ്രൂഷയും അവസാനിച്ചിരിക്കുകയാണ്. ഇപ്പോള്‍ കര്‍ത്താവാണ് നമ്മുടെ ശ്രേഷ്ഠപുരോഹിതന്‍. തന്റെ മക്കളായവരായ നാം രാജകീയ പുരോഹിതവര്‍ഗ്ഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഇത് അംഗീകരിക്കുവാന്‍ ഇന്നുള്ള സഭാശുശ്രൂഷകര്‍ തയ്യാറല്ല. സഭാശുശ്രൂഷകരില്‍ത്തന്നെ രണ്ട് വിഭാഗക്കാരുണ്ട്. (1) ദൈവവിളി ലഭിച്ച ഇടയ•ാരും ദൈവം വിളിച്ചെന്ന് അവകാശപ്പെട്ട് സഭാപരിപാലനത്തിന് ഇറങ്ങിയവര്‍. ഇന്നുള്ള സഭാശുശ്രൂഷകരില്‍ ബഹുഭൂരിപക്ഷവും ദൈവീക നിയോഗം ഇല്ലാതെ അധികാരത്തിനും ധനസമ്പാദനത്തിനും മാത്രം ജീവിക്കുന്നവരാണ്. ഒരു വിശ്വാസിയും പാസ്റ്ററും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്? ബൈബിള്‍കോളേജിലെ പഠിത്തംമാത്രം മതിയോ ഏതുവ്യക്തിക്കും പാസ്റ്റര്‍ ആകുവാനുള്ള യോഗ്യത? 

മരത്തെ അതിന്റെ ഫലംകൊണ്ടാണ് തിരിച്ചറിയുന്നത്. സഭാശുശ്രൂഷകരെ അവരുടെ ശുശ്രൂഷയില്‍ നിന്നാണ് ജനങ്ങള്‍ വിലയിരുത്തുന്നത്. ഇന്നുള്ള ഭൂരിപക്ഷം ഇയ•ാര്‍ക്കും പ്രസംഗവും പ്രവൃത്തിയുമായി ഒരു ബന്ധവും ഉണ്ടായിരിക്കുന്നില്ല. സഭാപരിപാലത്തില്‍ ഇടയന്‍ യജമാനനും, വിശ്വാസി ദാസനുമായിട്ടാണ് ഇവര്‍ പരിഗണിക്കുന്നത്. ഇടയ•ാരുടെ മനോഭാവത്തിന് വ്യത്യാസം അവശ്യമാണ്. ദൈവികനിയോഗം സിദ്ധിച്ച ദൈവദാസ•ാരെ മാത്രം നാം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യണം. അല്ലാത്തവരെ അവഗണിക്കണം.

 

പ്രതികരണം എഴുതിയവര്‍ക്ക് എന്റെ സ്നേഹവന്ദനം. 

സഭാ ഭരണം എന്ന പദം അര്‍ത്ഥമാക്കുന്നത് സഭാ പരിപാലനം എന്നാണ്. ഭരിക്കുക എന്നാല്‍ മേല്‍നോട്ടംവഹിക്കുക (1 തിമൊ:3ന്റെ5), 1 കൊരി 12ന്റെ28. പെന്തെക്കോസ്ത് സഭാവിശ്വാസികള്‍ക്ക് സുപരിചിതമായ മറ്റൊരുപദമാണ് “ശുശ്രൂഷ”, സഭാശുശ്രൂഷകര്‍.

ശുശ്രൂഷ ഒരിക്കലും അധികാരമല്ല. പ്രസ്തുത അത് സേവനമാണ്. ശുശ്രൂഷ എന്ന പദത്തിന് വ്യത്യസ്ത അര്‍ത്ഥങ്ങളുണ്ട്. 1) ഭൃത്യന്‍ അഥവാ പരിചാരകന്‍, 2) മറ്റുള്ളവര്‍ക്ക് വേണ്ടി ചെയ്യുന്ന പ്രവൃത്തിയേയും ശുശ്രൂഷ എന്നാണ് അര്‍ത്ഥമാക്കുന്നത്. ഉദാ: ആസ്പത്രികളില്‍ നേഴ്സ് രോഗികളെ പരിചരിക്കുന്നതിന് ശുശ്രൂഷ എന്ന് പറയും. സഭയില്‍ ശുശ്രൂഷ ദൈവത്തിന് വേണ്ടി ദൈവത്താല്‍ നിയോഗിക്കപ്പെട്ടവര്‍ ചെയ്യുന്നവരെയാണ് സഭാശുശ്രൂഷകര്‍ എന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നത്. 

അവന്‍ ചിലരെ അപ്പൊസ്തല•ാരായും, ചിലരെ പ്രവാചക•ാരായും, സുവിശേഷക•ാരായും, ഇടയ•ാരായും, ഉപദേഷ്ടക•ാരായും നിയമിച്ചിരിക്കുന്നു (എഫെ.4 ന്റെ 11). ഇതില്‍നിന്ന് വ്യക്തമാകുന്നത് നിയമനം ലഭിക്കുന്നത് ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാത്രമാണ്.  പെന്തെക്കോസ്ത് സമൂഹം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം ദൈവവിളിയില്ലാതെ സഭാപരിപാലനത്തിനിറങ്ങിയ ശുശ്രൂഷകരാല്‍ വിശ്വാസികള്‍ ഭരിക്കപ്പെടുന്നു എന്നതാണ്. 

കഴിഞ്ഞലക്കത്തില്‍ ഒരു ചോദ്യം ബ്രദര്‍ ബേബി ചാണ്ടി ഉന്നയിച്ചിരുന്നു. ദൈവവിളി ലഭിച്ചവരെയും വിളിയില്ലാതെ ശുശ്രൂഷയ്ക്ക് ഇറങ്ങിയവരെയും എങ്ങിനെ തിരിച്ചറിയുവാന്‍ സാധിക്കും? വളരെ ചുരുങ്ങിയ വാചകങ്ങളില്‍ ലഘുവായ മറുപടി ഇവിടെ കുറിക്കുന്നു. 

ദൈവത്തിന്റെ ഭക്ത•ാരെന്ന് ജനത്തിന് ബോധ്യമാക്കിക്കൊടുത്ത ഏലിയാവ് ഒരു യാഗത്തില്‍കൂടി യഹോവ തന്നെ ദൈവമെന്നും താന്‍ ദൈവത്തിന്റെ ദാസനെന്നും തെളിയിച്ചുകൊടുത്തു (1 രാജാ 18:36-40). പുതിയ നിയമത്തില്‍ ധാരാളം ഉദാഹരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കര്‍ത്താവിന്റെ ശിഷ്യനായ പത്രോസും യോഹന്നാനും മുടന്തനെ സൌഖ്യമാക്കുന്ന വിഷയം അപ്പൊ.3:1-10 ശ്രദ്ധിക്കുക. ദൈവം വിളിച്ചവരില്‍ ശുശ്രൂഷയും വെളിപ്പെടുമെന്നര്‍ത്ഥം. പരിശുദ്ധാത്മാവാണ് ദൈവപ്രവൃത്തി ശുശ്രൂഷകരില്‍ക്കൂടി ചെയ്ത് എടുക്കുന്നത്. 

 

വചനശുശ്രൂഷയില്‍ വിടുതല്‍ ഉണ്ട്. ഇവരുടെ പ്രാര്‍ത്ഥനയില്‍ വിടുതലുണ്ട്. യാതൊരു ദൈവീകപ്രവൃത്തിയും സഭാശുശ്രൂഷകരില്‍ വെളിപ്പെടുന്നില്ലെങ്കില്‍ നിശ്ചയമായും ഇവര്‍ കപടവേലക്കാരാണ്. വീണ്ടും വിഷയത്തിലേക്ക് മടങ്ങിവരാം. സഭാശുശ്രൂഷകര്‍ പ്രാര്‍ത്ഥനയ്ക്കും വചനശുശ്രൂഷയ്ക്കും പ്രാധാന്യം കൊടുക്കുക. സഭാഭരണം വിശ്വാസികള്‍ നിര്‍വ്വഹിക്കട്ടെയെന്നാണ് അപ്പൊ: പ്രവൃ.  6 ന്റെ 4 ല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അവരുടെ യോഗ്യതകൂടി ശ്രദ്ധിക്കുക. ആത്മാവും, ജ്ഞാനവും നിറഞ്ഞ നല്ല സാക്ഷ്യമുള്ള ഏഴു പുരുഷ•ാരെ നിങ്ങള്‍തന്നെ തിരഞ്ഞെടുത്തുകൊള്‍ക (അപ്പ.6:3). പ്രാദേശികസഭാതലത്തില്‍ ഈ യോഗ്യതയുള്ള സഹോദര•ാരെ സഭാശുശ്രൂഷകര്‍ കേന്ദ്രഭരണസമിതില്‍നിന്ന് എന്തുകൊണ്ടാണ് ഒഴിവാക്കിയിരിക്കുന്നത്? ലേഖനത്തിന്റെ പ്രാരംഭത്തില്‍ ഇതിന് മറുപടി എഴുതിയതുകൊണ്ട് വീണ്ടും ആവര്‍ത്തിക്കുന്നില്ല. 

പെന്തെക്കോസ്തു സഭകളുടെ പ്രാരംഭകാലഘട്ടത്തില്‍ ബൈബിള്‍ പഠനം പൂര്‍ത്തിയാക്കിയാലും പരിശുദ്ധാത്മാഭിഷേകം പ്രാപിക്കാത്തവരെ സഭാശുശ്രൂഷ ഏല്‍പ്പിക്കില്ലായിരുന്നു. ഇന്ന് ഈ സ്ഥിതിക്കും മാറ്റം വന്നിരിക്കുന്നു. പരിശുദ്ധാത്മാഭിഷേകം പ്രാപിക്കാത്തവരുടെ ശുശ്രൂഷ ജഡത്തിന്റെയും ബുദ്ധിയുടെതും മാത്രമാണ്. ദൈവവിളിയില്ലാതെ സഭാശുശ്രൂഷയ്ക്ക് ഇറങ്ങിയവരാണ് പ്രാദാശിക തലങ്ങളില്‍ സഭയെ പിളര്‍ത്തുന്നത്. ശുശ്രൂഷകരുടെ ആമാശയത്തിന്റെ പ്രശ്നമാണ് സഭാപിളര്‍പ്പിന്റെ അടിസ്ഥാനകാരണം. ഒരു വിശ്വാസിതെറ്റ്ചെയ്താല്‍ ഉടനെ നടപടിയെടുക്കുന്ന ഭരണ നേതൃത്വം ശുശ്രൂഷകര്‍ തെറ്റ്ചെയ്താല്‍, സഭ പിളര്‍ത്തി ഭരണം ഏറ്റെടുത്ത് ശുശ്രൂഷകരായാലും, മഹാപാപം ചെയ്താലും ശിക്ഷണ നടപടി അപൂര്‍വ്വമായിട്ടാണ് സംഭവിക്കുന്നത്. ഇത്തരം വിഷയങ്ങളില്‍ വിശ്വാസികള്‍ ഭരണതലത്തില്‍ വന്നാല്‍ ഭരണം സുതാര്യമാകാന്‍ ഇടനല്‍കും.  കേന്ദ്രഭരണതലത്തില്‍ എല്ലാവ്യത്യസ്ത പെന്തെക്കോസ്ത് സഭകളില്‍നിന്നുള്ള വിശ്വാസികള്‍ക്കും പൂര്‍ണ്ണ പങ്കാളിത്തം ലഭ്യമാകുവാന്‍ പ്രാദേശിക സഭകളില്‍ നിന്നുള്ള സഭാപ്രതിനിധികളെ ഏകോപിപ്പിച്ച് ചര്‍ച്ചചെയ്ത് തീരുമാനം എടുക്കുക. നിങ്ങളുടെ തീരുമാനം സഭാകൌണ്‍സില്‍ അറിയിച്ച് എല്ലാ പെന്തെക്കോസ്ത് സഭകളുടെയും നിയമാവലിയില്‍ ആവശ്യാനുസരണം മാറ്റം വരുത്തണം. കാരണം പള്ളി പണിയുവാനും സ്ഥലംവാങ്ങാനും സുവിശേഷീകരണത്തിനുള്ള എല്ലാ മുതല്‍മുടക്കും വിശ്വാസികളാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. സഭാശുശ്രൂഷകര്‍ക്ക് ധനവിനയോഗത്തില്‍ പങ്കില്ല. അതിനുകാരണം സഭാശുശ്രൂഷകര്‍ 95% ജോലിചെയ്യാത്തവരാണ്. 

ദൈവസഭയുടെ ഭരണം ഏകാധിപത്യവും ജനാധിപത്യവുമായിരിക്കരുത്. പ്രത്യുത ഭരണം ദൈവാദീപത്യത്തിലായിരിക്കണം. സഭാശുശ്രൂഷകരുടെയും സഭാവിശ്വാസികളുടെയും ആത്യന്തികലക്ഷ്യം നിത്യത ആയിരിക്കട്ടെ. ദൈവവിളിയുള്ള സഭാശുശ്രൂഷകരെ വിശ്വാസികള്‍ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുണം. എല്ലാ സഭകളുടെയും ദൌത്യം സുവിശേഷീകരണമായിരിക്കട്ടെ. 

 

 

Go to top