Raju Tharakan

ജങ്ങളെ അടിച്ചമര്‍ത്തി ഏകാധിപത്യ ഭരണം നിര്‍വഹിച്ചിരുന്ന ഒരു കാലഘട്ടം പ്രപഞ്ചോല്പത്തി മുതല്‍ നിലവിലുണ്ടായിരുന്നു. ചിന്താശീലരായ ജനങ്ങള്‍ സംഘടിച്ച് ശക്തിയാര്‍ജിച്ച്് ചെറുത്തുനില്‍പിലൂടെ ഏകാധിപത്യ ഭരണത്തെ പരാജയപെടുത്തി ജനാധിപത്യ ഭരണം നിലവില്‍വന്നു. അഴിമതിയുടെ കറപുരളാത്ത ഭരണകര്‍ത്താക്കള്‍  ചരിത്രത്തിന്റെ ഭാഗമാണ്.

വര്‍ത്തമാനകാലഘട്ടത്തില്‍ സ്ഥിതിക്ക വ്യതിയാനം സംഭവിച്ചിരിക്കുകയാണ്. അധികാരമോഹം മനുഷ്യനെ അടിമപ്പെടുത്തി.അധികാരത്തിന്റെ ഇരിപ്പടങ്ങള്‍ കരസ്ഥമാക്കുവാന്‍ ധനം കൊണ്ടും കായിക ബലത്തിലും മനുഷ്യര്‍ പരസ്പരം പോരാടുകയാണ്. തത്വസംഹിതകള്‍ക്ക്  ഇവിടെ പ്രസക്തിയില്ല. ഭരണാധിപക്ഷാരുടെ പട്ടികയി ല്‍ ജയിവല്‍ാസം നയിച്ചവരും ക്രിമിനല്‍ കേസിലെ പ്രതികളുമെല്ലാം മഹതല്‍ത്വവല്‍ക്കരിക്ക പെട്ടിരിക്കുകയാണ്്. ഇന്നു ഭാഗികമായ് പെന്തക്കോസ്ത് സഭാ നേതൃത്വത്തിനും ഇതുപോലെ മൂല്യശോഷണം സംഭവിച്ചിരിക്കുകയാണ്.

 

സ്ഥാനമാനങ്ങള്‍ക്കായി  നേതാക്കള്‍ കാട്ടികൂട്ടിയ ഹീനകൃത്യങ്ങള്‍ പരിശോധിച്ചാല്‍ അവരുടെ  അവരുടെ ഉദ്ദേശ ശുദ്ദിബോധ്യപ്പെടുന്നതാണ്.ആദിമസഭാ രൂപീകരണത്തില്‍ മുഖ്യപങ്കാളിത്തം വഹിച്ചവര്‍ക്കുണ്ടായ യോഗ്യതകള്‍,ആത്മാവും,ജ്ഞാനവും,നല്ല സാക്ഷ്യം പ്രാപിച്ചവര്‍ ആയിരുന്നു എന്നാണ് രേഖപെടുത്തിയിരിക്കുന്നത്. (അപ്പോ പ്രവൃ. 6:3). സ്വാര്‍ത്ഥ താല്പര്യത്തിനും നിഘൂഡപദ്ധതികളുടെ ആവിഷ്ക്കരണത്തിനുമായിട്ടാണ് അയോഗ്യയരായ സ്ഥാനാര്‍ത്ഥികള്‍ ഇലക്ഷന്‍ പ്രചരണ തന്ത്രങങളിലൂടെ ധനത്തിന്റെ പിന്‍ബലത്തില്‍ അധികാര കസേര ഉറപ്പിക്കുന്നത്.വിശ്വാസ സമൂഹത്തിന് ഇവരുടെ സ്ഥാനവത്കരണം ഒരു തടങ്കല്‍ പാറയായ് അവശേഷിക്കുകയാണ്. പണംകൊടുത്ത് അധികാരം വിലയ്ക്കു വാങ്ങുവാന്‍ കഴിയുമെങ്കിലും ആത്മീയ ശുശ്രൂഷകള്‍ ആത്മനിറവില്‍ നിര്‍വഹിക്കുന്നത് അസാദ്ധ്യമാണ്. കാരണം പരിശുദ്ധാത്മാവ് ഇവരില്‍ നിന്നും വിദൂരതയിലാണ്. സഹിക്കുവാനും ക്ഷമിക്കുവാനും കഴിവില്ലാത്തവര്‍  ഭരണം ഏറ്റെടുത്താലും കോടതിയുടെ പിന്‍ബലമില്ലാതെ ഭരണചക്രം തിരിക്കുവാനും അസാദ്ധ്യമാണ്.
പെന്തക്കോസ്തു സഭളിലെ സഭാശുശ്രൂഷകരില്‍ ഒരു വിഭാഗം ആത്മീയതയെ ധന സമ്പാദനത്തിന്റെ മാര്‍ഗമായിട്ടാണ് അവലം ബിച്ചിരിക്കുകയാണ്്. ജനങ്ങള്‍ അവരെ തിരിച്ചറിയണം. സുവിശേഷീകരണത്തില്‍ പ്രാണത്യാഗത്തോളം സഹിച്ചുനിന്ന പൌലോസ് പറയുന്നു നിങ്ങള്‍ എന്നെ അനുകരിപ്പിന്‍. ഒരു നാണയത്തിന്റെ രണ്ടു വശംപോലെ പൌലോസിന്റെ ജീവിതത്തില്‍ പ്രസംഗവും പ്രവൃത്തിയും ഒരുപോലെയായിരുന്നു.
കര്‍ത്താവിന്റെ ശിഷ്യനായിരുന്ന പത്രോസും യോഹന്നാനും പറയുകയാണ് ഞളൈ നോക്കൂ, വെള്ളിയും പൊന്നും ഞങ്ങള്‍ക്ക് ഇല്ല (അപ്പോ.പ്ര. 3:6). ഇന്നത്തെ ശിഷ്യന്മാര്‍ക്ക് ്് ഇങ്ങനെ പ്രസ്താവിക്കുവാന്‍ കഴിയുമോ? അവര്‍ പറയും ഞളൈ നോക്കണ്ച യേശുവിനെ നോക്കുക. ആദിമ ശിഷ്യന്മാരില്‍ ദൈവപ്രവര്‍ത്തനം വെളിപ്പെട്ടിരുന്നു. രോഗികള്‍ സൌഖ്യം പ്രാപിച്ചിരുന്നു. സഭയില്‍ വിടുതല്‍ സംഭവിക്കുന്നില്ലെങ്കില്‍ സഭ ആദിമ സഭ യുടെ അനുഭവത്തിലേക്ക് മടങ്ങിവരണം.
കര്‍ത്താവിന്റെ വരവിന്റെ ലക്ഷണങ്ങള്‍ ആണ് നാം ഇവിടെ ദര്‍ശിക്കുന്നത്.അനേകര്‍ നിര്‍ജ്ജീവ വിശ്വാസികളായ്ത്തീരും.അവസാനത്തേളം സഹിച്ചു നില്‍ക്കുന്നവര്‍ രക്ഷപ്പെടും.ദൈവനാമ മഹത്വത്തിനായ് കഷ്ടങള്‍ സഹിക്കുന്ന ഒരു ന്യൂനപക്ഷം സഭാനേതാക്കന്മാരും,ശുശ്രൂഷന്മാരും വിശ്വാസികളും ഉണ്ടെന്നുള്ള വസ്തുത ഇവിടെ നിഷേധിക്കുന്നില്ല. നമ്മെ ഏല്‍പിച്ച ദൌത്യം വിശ്വസ്തതയോടെ നിര്‍വ്വഹിക്കുവാന്‍ ഇടയാകട്ടെ

Raju Tharakan

Go to top