സ്വ അഭിമാനത്തില്‍

മുന്‍പന്തിയില്‍ നില്‍ക്കുന്ന മലയാളികള്‍ ആഢംഭരത്തിലും മുന്‍പന്തിയിലാണ്.ആഭരണങ്ങള്‍ ധരിക്കുന്നതിലും,വിവാഹ സല്‍ക്കാരങ്ങള്‍,ആഖോഷങ്ങള്‍,ബര്‍ത്തഡേ പാര്‍ട്ടികള്‍ ഇങ്ങനെ തുടരുന്നു ആഢംഭരത്തിന്റെ ബഹുവര്‍ണ സ്തൂപങ്ങള്‍.പ്രവാസ ജീവിതത്തില്‍ ആഢംഭരംമൂലം നഷ്ടപ്പെടുന്ന ആരാധനയാണ് ഈ ലേഖനത്തിന്റെചിന്താവിഷയം.വലിയ വീടും വിലകൂടിയ കാറും മറ്റനവധി ആഢംഭര വസ്തുക്കളും സ്വായത്തമാക്കി ഒരു വലിയ ലോകം പണിതുര്‍ത്തുന്നതിനായി കഠിനപ്രയത്നം ചെയ്യുന്ന അനവധി ദൈവമക്കള്‍ എന്നഭിമാനിക്കുന്നവര്‍. ഈ കാലഘട്ടത്ത് അനുദിനം വര്‍ദ്ദിച്ച്് വരുകയാണ്. ബാങ്കില്‍ നിന്നും ലോണ്‍ വാങ്ങി സ്വരൂപിക്കുന്ന സമ്പത്തിന് പ്രതിമാസം അടച്ചു തീര്‍ക്കുവാനുള്ള തുകയ്ക്ക് എട്ടു മണിക്കൂറിലധികം ആഴ്ചയില്‍ ഏഴ് ദിവസവും വിശ്രമം കൂടാതെ ജോലി ചെയ്യുന്നവരുണ്ട്. . ദുരഭിമാനത്തിന്റെ തിക്ത അനഭവത്തിന് വിധിക്കപ്പെട്ടവര്‍ അതിമനോഹരവും ആഡംബരവുമായ കോണ്‍ക്രീറ്റ് സൌഥങ്ങള്‍ സ്വന്തമാക്കുവാന്‍ കഠിന പ്രയത്നം ചെയ്യുകയും ആ ഭവനത്തില്‍ അല്‍പസമയം വിശ്രമിക്കുവാന്‍ സമയം ലഭിക്കുന്നില്ലങ്കില്‍ എന്ത് പ്രയോജനം? ഉണ്ണാനും ഉടുക്കാനും ഉണ്ടെങ്കില്‍ അതില്‍ സംതൃപ്തി അടയുന്ന തല്ലേ നല്ലത്? വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിക്കുമ്പോള്‍ ഉണ്ടാകുന്ന വിപത്തുകള്‍ അനവധിയാണ്. ജീവിതത്തിന്റെ അടിസ്ഥാന ഘടകമായ ആരാധന നഷ്ടമാകുമ്പോള്‍ ജീവിതം തന്നെ അര്‍ത്ഥ ശൂന്യമായി പരിണമിക്കുന്നു.കുടുംബ ജീവിതത്തില്‍ അപസ്വരങ്ങള്‍ ഉയരുകയും അവസാനം ഡൈവേഴ്സില്‍ അവസാനിക്കുകയും ചെയ്തിട്ടുള്ള സംഭവങ്ങള്‍ ഉണ്ട്. ഭാര്യയും ഭര്‍ത്താവും വ്യത്യസ്ഥ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതു മൂലം കുട്ടികളെ ഡേകെയര്‍ സെന്ററുകളില്‍ ഏല്‍പിക്കേണ്ടതായി വരുന്നു. മാതാപിതാക്കളുടെ സ്നേഹം എന്താണന്ന് അനുഭവിച്ചറിയാതെ വളരുന്ന കുട്ടികള്‍ വ്യത്യസ്ഥ സ്വഭാവ വൈകല്യങ്ങള്‍ക്ക് അടിമപ്പെടും. കുട്ടികളുടെ കൂട്ടുകാര്‍ കമ്പ്യൂട്ടര്‍, വീഡിയോ ഗെയിംസും, ദൈവമില്ലാത്ത സഹപാടികളുമായി തീരും.മാതാപിതാക്കളുടെ സമ്പത്ത് കൊണ്ട് ഇത്തരത്തില്‍ വളരുന്ന കുട്ടികള്‍ക്ക എന്ത് പ്രയോജനം ?.വിശ്വാസികളുടെ പിതാവ് അബ്രഹാം സമ്പന്നനായിരുന്നു. അബ്രഹാമിന്റെ മരുഭു യാത്രയില്‍ ആരാധാനയ്ക്കാണ് പ്രാധാന്യം നല്‍കിയിരുന്നത്. അബ്രഹാം കൂടാരവാസിയായിരുന്നു.എന്നാല്‍ സഹോദരപുത്രനായ ലോത്ത്് തന്നോടൊപ്പം യാത്ര തിരിച്ചെങ്കിലും ലക്ഷ്യ സ്ഥാനത്ത് എത്തിയില്ല.അതിന് കാരണം തന്റൈ തെറ്റായ തെരഞ്ഞെടുപ്പും, സോദോമിലും വാസവും, പട്ടണവാതില്‍ ക്കലിലെ ഇരുപ്പും സന്ധ്യാ സമയത്തുള്ള മദ്യപാനവും എല്ലാറ്റിനും ഉപരി തന്നില്‍ വ്യാപിച്ചിരുന്ന സമ്പത്തിനോടുള്ള വളീകരണ ശക്തിയുമായി രുന്നു.നമ്മുടെ വിളിയെക്കുറിച്ചും തെരഞ്ഞെടുപ്പിനെക്കുരിച്ചും നല്ല ആരാധനയില്‍ തീക്ഷണതയുള്ളവരാണ്.

ബുദ്ധിമാനായ ശലോമോന്റെ മുന്നറിയപ്പുകള്‍ ഇത്തരത്തില്‍ പ്രത്യേകം ശ്രദ്ധേയമാണ്. ബഹുനിക്ഷേപവും അതിനോട് കൂടെ കഷ്ടതയും ഉള്ളതിനേക്കാള്‍ യഹോവഭക്ത്യോട് കൂടെ അല്പധനം ഉള്ളത് നല്ലത്(സദൃശ്യ 9:8).
ജീവിതകാലം എല്ലാം കഠിന പ്രയത്നം ചെയ്ത് ധാരാളം പണം സ്വരൂപിച്ചിട്ട്്, രുചികരമായ ഭക്ഷണം കഴിക്കുവാന്‍ അര്‍ഹതയില്ലാത്തവര്‍ വ്യത്യസ്ഥ രോഗങ്ങള്‍ക്ക് അടിമപ്പെട്ട്് ജീവിതം തള്ളി നീക്കുന്നവര്‍ അനവധിയാണ് നമ്മള്‍ക്ക് ചുറ്റും കഴിയന്നത്.ദൈവം തരുന്ന ദാനങ്ങളാണ് സമ്പത്തും, ആരോഗ്യവും, കുടുംബജീവിതവും. ലഭ്യമായ സീമ്പത്തിനെയെല്ലാ നാം ആരാധിക്കേണ്ടത് പ്രത്യുത സമ്പത്ത് നല്‍കിയ ദൈവത്തെയാണ്. നിത്യതയെക്കുറിച്ചുഒരു അപബോധം നമ്മെഭരിക്കുമ്പോഴാകുന്നു ഈ ലോകം നല്‍കുന്ന നൈമിഷിക സുഖ സൌകര്യങ്ങള്‍ ത്യജിക്കുവാന്‍ പ്രാപ്തരാകുന്നത്. സമര്‍പ്പണത്തില്‍ നിന്നും ഉരുവാകുന്ന ക്രിസ്തീയ ജീവിതത്തിലാണ് യഥാര്‍ത്തമായ ആരാധന ഉളവാകുന്നത്. ഒരു മനുഷ്യന്‍ സര്‍വലോകവും നേടിയാലും തന്റെ ആത്മാവിനെ നഷ്ടമാക്കിയാല്‍ എന്തു പ്രയോജനം?

 

Raju Tharakan

Go to top