ഒരു തുണിമില്‍ ഫാക്ടറിയില്‍ പുതുതായി ജോലിയില്‍

പ്രവേശിക്കുന്നവരോട്ഫാക്ടറിയുടെ ഉടമസ്ഥന്‍ ആവര്‍ത്തിച്ച് പറയുന്ന ഒരു നിര്‍ദ്ദേശമുണ്ട്. “ഏതെങ്കിലും കാരണവശാല്‍ നൂല്‍നൂല്‍ക്കുന്നയന്ത്രത്തില്‍ നൂല്‍ കുരുങ്ങാന്‍ ഇടയായാല്‍ നിങ്ങള്‍മറ്റൊന്നും ചെയ്യരുത്, ഉടന്‍തന്നെഉത്തരവാദിത്വപ്പെട്ടഫോര്‍മാനെ വിളിക്കുക!”.

അതെ വാചകം ഭിത്തിയില്‍ വലിയ അക്ഷരത്തില്‍ എഴുതിയും വച്ചിട്ടുണ്ട്.

അങ്ങനെയിരിക്കെ, ഒരിക്കല്‍ പുതുതായി ഫാക്ടറിയില്‍ ജോലിക്ക് എത്തിയ ഒരു തൊഴിലാളിക്ക് തന്റെ തറിയില്‍ നൂല്‍ കുരുങ്ങുന്ന ഒരു അവസ്ഥയെ നേരിടേണ്ടി വന്നു.

അപ്പോള്‍ അയാള്‍ ചിന്തിച്ചു, “ഓ, കുഴപ്പമില്ല എനിക്ക് ഇത് ശരിയാക്കാവുന്നതേയുള്ളൂ!.” അയാള്‍ സ്വയംപരിശ്രമം തുടങ്ങി. എന്നാല്‍ സാഹചര്യം കൂടുതല്‍ വഷളായതേയുള്ളൂ!

ഒടുവില്‍ ഒരു രക്ഷയും ഇല്ലാതെയായപ്പോള്‍ അയാള്‍ ഫോര്‍മാനെ വിളിച്ചു.

ഫോര്‍മാനോട് താന്‍ പറഞ്ഞു, “എനിക്ക്ചെയ്യാവുന്ന എല്ലാം ചെയ്തു; ഏറ്റവും നന്നായും ഞാന്‍ചെയ്തു, പക്ഷെ എനിക്ക് ഇത് ശരിയാക്കാന്‍ കഴിഞ്ഞില്ല”

അപ്പോള്‍ ഫോര്‍മാന്‍ തൊഴിലാളിയോടു പറഞ്ഞു, “ഇല്ല, നിങ്ങള്‍ പറഞ്ഞതു ശരിയല്ല. നിങ്ങള്‍നന്നായിട്ടല്ല കാര്യങ്ങള്‍ ചെയ്തത്. കാരണം നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത് ആദ്യം ചെയ്തില്ല.”

അതിശയത്തോടെ തൊഴിലാളി ഫോര്‍മാന്റെ മുഖത്തേക്ക് നോക്കുമ്പോള്‍ ഫോര്‍മാന്‍ പറഞ്ഞു:

“നിങ്ങള്‍ക്ക് ചെയ്യാമായിരുന്ന ഏറ്റവും നല്ല കാര്യം,കുഴപ്പമുണ്ടായ സമയത്ത് ആദ്യം തന്നെ എന്നെ വിളിക്കുക എന്നതായിരുന്നു. അത്മാത്രമായിരുന്നു നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത്!”

 മുകളില്‍ പരാമര്‍ശിച്ച സാഹചര്യം നമ്മെ മറ്റൊരു ആത്മീയചിന്തയിലേക്ക് നയിക്കുന്നില്ലേ?! നമ്മള്‍ ആദ്യം തന്നെ ദൈവത്തെ നമ്മുടെ ജീവിതത്തില്‍ എല്ലായിടത്തും ഉള്‍പ്പെടുത്താതെ, പലപ്പോഴും പലതും ചെയ്തു കുളമാക്കിക്കഴിയുമ്പോഴല്ലേ ദൈവത്തെ വിളിച്ചു കരയുന്നത്. അപ്പോഴേക്കും ഒത്തിരിയൊത്തിരി വൈകിക്കഴിഞ്ഞിരിക്കും.

ഇനിയെങ്കിലും നമ്മുടെ സ്വയപരിശ്രമങ്ങളൊക്കെ ഒന്ന് മാറ്റിവയ്ക്കാം... എന്നിട്ട് കര്‍ത്താവിനെ വിളിച്ചപേക്ഷിക്കാം ഒടുക്കമല്ല, ആദ്യം തന്നെ; കുരുക്ക് മുറുകിക്കഴിഞ്ഞല്ല, കുരുക്ക് തുടങ്ങുമ്പോള്‍ തന്നേ യേശുക്രിസ്തുവിനെ എല്ലാറ്റിലുംഉള്‍പ്പെടുത്താം!

Go to top