എന്റെ സ്നേഹിതനും ഡാളസ് സ്കൂള്‍ ഓഫ് തിയോളജിയിലെ

എന്റെ വിദ്യാര്ത്ഥി യുമായ ജോണ്സന്‍ എബ്രഹാം കഴിഞ്ഞ ദിവസം തന്റെ  പ്രസംഗ മദ്ധ്യേ പറഞ്ഞ ഒരു അനുഭവമാണ് ഈ കുറിപ്പിനാധാരം. “ക്രിസ്തുവിന്റെ  സ്നേഹം എന്നെ നിര്ബഞന്ധിക്കുന്നു”എന്നതായിരുന്നു തന്റെ് പ്രസംഗത്തിന്റെ  ചിന്താവിഷയം. 

അനുഭവം ഇതാണ്.

ജോണ്സന്റെ  ചെറുപ്പകാലത്ത് തന്റെ വീടിന്റെ  സമീപ പ്രദേശത്ത് ഒരു വ്യക്തി പേപ്പട്ടിയുടെ കടിയേറ്റ്ഇരുട്ടുമുറിയില്‍ തളയ്ക്കപ്പെട്ടു കിടക്കുന്ന സമയം. ആരും തന്നെ കാര്യമായിതിരിഞ്ഞുനോക്കുന്നില്ല; അതിന് ആരെയും കുറ്റപ്പെടുത്താനാവില്ല.ഇന്ന്പെവിഷബാധയ്ക്ക് ധാരാളം കുത്തിവയ്പ്പുകള്‍ ലഭ്യമാണെങ്കിലും  അതൊന്നും വ്യപകമല്ലാതിരുന്ന ആകാലത്ത്  പേവിഷബാധയേറ്റ വ്യക്തികളെ ഒറ്റപ്പെടുത്തുകയായിരുന്നു ഏക പോംവഴി. അങ്ങനെ അത് മറ്റുള്ളവരിലേക്കും പകരാതെ സൂക്ഷിക്കാന്‍ കഴിയും.

ഒരു സ്കൂള്‍ അദ്ധ്യാപകന്‍ കൂടിയായിരുന്നു പേവിഷബാധയേറ്റ  വ്യക്തി. നേരത്തെ ജോണ്സന്റെ  പിതാവ് അദ്ദേഹത്തെ കാണുമ്പോള്‍ ക്രിസ്തുവിനെപ്പറ്റിയും ക്രിസ്തു നല്കു്ന്ന നിത്യജീവനെപ്പറ്റിയും പറയാന്‍ ശ്രമിക്കുമായിരുന്നു. എന്നാല്‍അന്യമതസ്ഥനായിരുന്ന അദ്ദേഹം പക്ഷെ സുവിശേഷം കേള്ക്കാ ന്‍ പ്രത്യേക താല്പ്പതര്യമൊന്നും അപ്പോള്‍കാണിച്ചിരുന്നില്ല.(പാസ്ടര്‍എന്‍. സി. ഏബ്രഹാം എന്നാണ്ജോണ്സ്ന്റെ പിതാവിന്റെ  പേര്. അവറാച്ചന്‍ എന്നാണ് നാട്ടുകാര്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്‌.)

പിന്നീട്ചില നാളുകള്‍ കഴിഞ്ഞപ്പോഴാണ് അദ്ധ്യാപകന് പേപ്പട്ടിയുടെ ദംശനം ഏല്ക്കുകന്നത്. തന്റെ ഭയാനക അവസ്ഥയറിഞ്ഞ പാസ്ടര് ഏ‍ബ്രഹാം അദ്ദേഹത്തിന്റെട  ഭവനത്തിലെത്തി. കാഴ്ചക്കാരായിവരുന്നവരില്‍ഒരാളായിട്ടെഭവനക്കാര്‍ തന്നെയുംകരുതിയുള്ളൂ. എന്നാല്‍താന്‍ പറഞ്ഞു “എനിക്ക് അദ്ദേഹത്തിന്റെു അടുത്തേയ്ക്ക് പോകണം” എന്ന്.“അത്സാദ്ധ്യമല്ലെന്ന്”വീട്ടുകാര്‍ വിലക്കി. പക്ഷെ അദ്ദേഹം പറഞ്ഞു “ഞാന്‍ അദ്ദേഹത്തിന്റെല  അടുത്ത് പോയാലും ദൈവം തനിക്ക്ഒന്നും വരുത്തുകയില്ല” എന്ന് ഉറപ്പായി പറഞ്ഞു! ഒടുവില്‍തുടര്ച്ച യായ തന്റെ നിര്ബറന്ധത്തിനു വഴങ്ങി പാസ്ടര്‍ ഏബ്രഹാമിനെ അകത്തു കടക്കാന്‍ അവര്‍ അനുവദിച്ചു.

പാസ്ടര് ഏബ്രഹാം അകത്തുകടക്കുമ്പോള്‍ കാണുന്ന കാഴ്ച ഹൃദയം നുറുക്കുന്നതായിരുന്നു. ഇരുട്ടിന്റെോ മറവില്‍ അര്ദ്ധ പ്രാണനായി കിടക്കുന്ന ഒരു മനുഷ്യരൂപം. പൊതുവേആക്രമാസക്തനായി കാണാറുള്ള അദ്ദേഹം വളരെ ശാന്തനായിഅപ്പോള്‍ കാണപ്പെട്ടു.പറയുന്നതും ചോദിക്കുന്നതുമെല്ലാം അദ്ദേഹത്തിന്മനസ്സിലാകുന്നുണ്ട്. അല്പ്പെസമയം അദ്ദേഹത്തോട് താന്‍ സുവിശേഷം പറഞ്ഞു. ശ്രദ്ധയോടെ അതുമുഴുവന്‍കേട്ടു. മരണത്തെ  ഭയക്കേണ്ട എന്നും മരണത്തിന് അപ്പുറം ഒരു നിത്യത ഉണ്ട് എന്നും ക്രിസ്തുവിനെ ഹൃദയം കൊണ്ട് വിശ്വസിക്കുവാനും താന്‍ പറഞ്ഞു. കണ്ണുനീരോടെ അദ്ദേഹം തല കുലുക്കി. തുടര്ന്നു  അദ്ദേഹത്തിന്റെീ ശിരസ്സില്‍ കൈ വച്ച് പാസ്ടര്  ഏ്ബ്രഹാംപ്രാര്ഥിഞച്ചു. അപ്പോള്‍ അദ്ദേഹം വളരെ ശാന്തനായി കാണപ്പെട്ടു.

ഒരു കുഴപ്പവുമില്ലാതെ പാസ്ടര് ഏരബ്രഹാംപുറത്തുവന്നപ്പോള്‍ എല്ലാവര്ക്കും  അതിശയം. തുടര്ന്ന് ‍താന്‍ ഭവനത്തിലേക്കും പോയി.എന്നാല്‍അവിടെച്ചെന്ന് അരമണിക്കൂര്‍ കഴിയുന്നതിനു മുമ്പ് ഒരാള്‍ വീട്ടിലെത്തി. പേവിഷബാധയേറ്റ അദ്ധ്യാപകന്‍ മരിച്ച വാര്ത്ത  അറിയിക്കാനാണ് അയാള്‍ വന്നത്. വിവരം പറയുക മാത്രമല്ല,ജോണ്സറന്റെ  പിതാവിനോട് പ്രസ്തുത ഭവനത്തിലെത്തി പ്രാര്ഥിരക്കാനും അയാള്‍ അപേക്ഷിച്ചു.

ചിലനാളുകളായി അദ്ധ്യാപകനെ വരിഞ്ഞുമുറുക്കിയ പേവിഷബാധയുടെ ക്രൂരമായ കരത്തില്നി ന്നും തന്റെ പ്രാണനെ മോചിപ്പിച്ച പാസ്ടര് ഏയബ്രഹാമിനെ അവര്‍ സ്നേഹത്തോടെ സ്വീകരിച്ചു. ബഹുമാനത്തോടെ പ്രാര്ഥിക്കാന്‍ അനുവദിച്ചു. സര്‍ലോകത്തെക്കാള്‍ വിലയേറിയ ആത്മാവിനെ നിത്യതയിലേക്ക് കൈ പിടിച്ചുയര്തിിയ   ചാരിതാര്ത്ഥ്യ ത്തോടെ ആ സുവിശേഷകന്‍ ദൈവത്തിന്റെല മുമ്പാകെ നമ്രശിരസ്കനായി നിന്നു.

ജോണ്സേന്‍ ഈ അനുഭവം പറഞ്ഞുകഴിഞ്ഞപ്പോള്‍, അത്, വീണ്ടുംവീണ്ടും  നിര്ബ ന്ധിക്കുന്നക്രിസ്തുസ്നേഹത്തിന്റെ  മറ്റൊരുസാക്ഷ്യമായി കേള്‍വിക്കാരില്‍ നിറയുന്നത് കണ്ണുനീരോടെമാത്രമേഎനിക്ക് കാണാന്‍ കഴിഞ്ഞുള്ളൂ.

 

Go to top