ഒരിക്കല്‍ ഒരു യാത്രക്കാരന്‍ വനത്തിലെ കാഴ്‌ചകളൊക്കെ

കണ്ട് നടക്കുന്നതിനിടയില്‍ വഴിതെറ്റിപ്പോയി. കുറെ മണിക്കൂറുകള്‍ അലഞ്ഞതിന്റെ ഫലമായി ദാഹവും വിശപ്പും കൊണ്ട് താന്‍ ഏറെ ക്ഷീണിതനായി. എന്തെങ്കിലും ഭക്ഷിക്കുവാന്‍ അയാള്‍ആഗ്രഹിച്ചു. പക്ഷേ കാട്ടിലെവിടെ ഭക്ഷണം കിട്ടാനാണ്‌? എന്നാല്‍ഒരു മരത്തിന്റെ മുകളില്‍ കയറി ചുറ്റുംനോക്കിയപ്പോള്‍ ദൂരത്തായി ഒരു വീട്‌ അയാള്‍ കാണാനിടയായി.

                        ഒരു വിധത്തില്‍ ഏറെ ക്ലേശം സഹിച്ച്‌ വീടിന്റെമുമ്പിലെത്തിയപ്പോള്‍ കുറെയധികം ബോര്ഡു കള്‍ തൂങ്ങിക്കിടക്കുന്നത്‌ തന്റെദൃഷ്‌ടിയില്പ്പെ്ട്ടു. വലിയ ബോര്ഡുാകളില്‍ വളരെ ചന്തമായി എഴുതിയത്‌ താന്‍ വായിച്ചുനോക്കി. 'ഹോട്ടല്‍ അന്നപൂര്ണ്ണപ'!

സന്തോഷം കൊണ്ട് അയാള്ക്ക്  ‌ തുള്ളിച്ചാടണമെന്ന്‌ തോന്നി. ഇനിതനിക്ക്വേണ്ടുവോളം ഭക്ഷിക്കാമല്ലോ! 

ഭിത്തിയില്‍ പിന്നെയും കുറെ ചെറിയ ബോര്ഡു്കളും തൂങ്ങിക്കിടപ്പുണ്ട്. അതില്‍ 'ഊണ്‌ റെഡി', 'ഇന്നത്തെ സ്‌പെഷ്യല്‍!,ബിരിയാണി റെഡി', 'കപ്പയും ഇറച്ചിയും ഇവിടെ കിട്ടും' എന്നൊക്കെ എഴുതിയിരിക്കുന്നു.അയാള്‍ വേഗം വാതില്‍ തള്ളി തുറന്ന്‌ അകത്ത്‌ പ്രവേശിച്ചു. അവിടെ പഴയ ഒരു ബെഞ്ചുംമേശയുമാണ്‌ കിടക്കുന്നത്‌. കുറെ പെയിന്റ്‌ ബ്രഷുകളും പഴന്തുണികളുമൊക്കെഅവിടവിടെചിതറിക്കിടപ്പുണ്ട്. കടയില്‍ പെയിന്റിംഗു നടക്കുകയാണെന്നാണ്‌ അപ്പോള്‍യാത്രക്കാരന്‍ കരുതിയത്‌.

                       സമയം കളയാതെ മേശപ്പുറത്ത്‌ അടിച്ച്‌ അയാള്‍ ഭക്ഷണം ഓര്ഡ ര്‍ചെയ്‌തു. രണ്ട് മൂന്ന്‌ തവണ ഉറക്കെ ആവശ്യപ്പെട്ടപ്പോള്‍ അകത്ത്‌ നിന്നും ഒരാള്‍ ഇറങ്ങി വന്നു.

“നിങ്ങള്‍ ആരാ? ഇവിടെ എന്തുകാര്യം?” വീട്ടിലുള്ളയാള്‍ ചോദിച്ചപ്പോള്‍ യാത്രക്കാരന് അതിശയം!

“നിങ്ങളെന്താ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്‌? പുറത്ത് ഹോട്ടലിന്റെ ബോര്ഡ്ങ കണ്ട് അകത്ത്‌ കയറിയപ്പോള്‍ ഇങ്ങനെയാണോ പെരുമാറുന്നത്‌? സമയം കളയാതെ ഭക്ഷണമെടുക്ക്‌. ഞാന്‍ വിശപ്പുകൊണ്ട്പൊരിഞ്ഞിരിക്കുകയാണ്‌.”

                         വീട്ടിലുള്ളയാള്ക്ക്് അപ്പോഴാണ്‌ കാര്യം മനസ്സിലായത്‌. ''സുഹൃത്തെ, നിങ്ങള്‍ കരുതുന്നതുപോലെ ഇത്‌ ഹോട്ടലോന്നുമല്ല. ബോര്ഡെപഴുത്താണ്എന്റെ പ്രധാന പണി. വനത്തിലാകുമ്പോള്‍ ആരുടെയും ശല്യമില്ലാതെഎഴുതാമല്ലോ എന്നു കരുതി ഇവിടെ എത്തിയതാണ്‌. ഇപ്പോള്‍ ഒരു പുതിയ ഹോട്ടലിനുവേണ്ടി അവരുടെ സകല ബോര്ഡുുകളും എഴുതിക്കൊണ്ടിരിക്കുകയാണ്‌. അത്‌ പുറത്ത്‌ ഉണക്കാനിട്ടിരിക്കുന്നത്‌ കണ്ട് ‌ നിങ്ങള്‍ തെറ്റിദ്ധരിച്ചിരിക്കുകയാണ്‌.''

ഇത്‌ കേട്ടപ്പോഴെക്കും വിശന്നിരിക്കുന്ന യാത്രക്കാരന്‍ ബോധം കെട്ട്‌ നിലത്തു വീണു.

                      വളരെ ആത്മാര്ഥിമായി ഒരു ചോദ്യം ചോദിക്കട്ടെ? (This question is only for the so-called born-again Christians). നമ്മുടെ സഭകളില്‍ ഒരു വ്യക്തി സമാധാനമില്ലാത്ത അവസ്ഥയില്‍ എത്തിയിട്ട് അവര്‍ മടങ്ങിപ്പോകുമ്പോള്‍ സമാധാനംലഭിച്ചവരായിട്ടാണോപോകുന്നത്‌? അവര്ക്ക്  ‌ ക്രിസ്‌തുനല്കുന്ന ആനന്ദം പകര്ന്നു  നല്കാാന്‍  നമ്മുടെആരാധനായോഗങ്ങള്ക്ക്ക കഴിയുന്നുണ്ടോ? നാളുകളായി അലട്ടുന്ന രോഗത്തിന്‌ ഒരു വിടുതല്‍ ലഭിക്കുന്നുണ്ടോ‍? ഒരിക്കല്ക്കൂ ടി വരാനുള്ള ആകര്ഷടകത്വംനല്കാരന്‍‍ നമ്മുടെ ആരാധനകള്ക്ക്  ‌ കഴിയുന്നുണ്ടോ?

                       എന്തിനേറെപ്പറയുന്നു?,നമ്മുടെ കുടുംബങ്ങളില്‍ ദൈവീകസമാധാനം കൊണ്ട് നിറയപ്പെടുന്നുണ്ടോ?

 'കള്ള്‌ ഷാപ്പ്‌ ' എന്ന ബോര്ഡ്് ‌ കണ്ട് അകത്ത്‌ ചെന്നാല്‍ കള്ള്‌ കിട്ടും. 'അങ്ങാടിക്കട' എന്ന ബോര്ഡ്ള കണ്ട് ഉള്ളില്‍ എത്തിയാല്‍ അങ്ങാടി മരുന്നുകള്‍ കിട്ടും. ഇനി തുണിക്കടയോ, ഷൂ ഷോറൂമോ, ആഭരണക്കടയോ അങ്ങനെ ഏത്‌ സ്ഥാപനമായാലും പുറത്തെ പേരു സൂചിപ്പിക്കുന്ന സാധനം അവിടെ വാങ്ങാന്‍ കിട്ടും. ഇല്ലെങ്കില്‍ അവര്‍ കടയടച്ചിടും. അല്ലാതെ ജനത്തെ വഞ്ചിക്കാറില്ല.

               എന്നാല്‍ 'ക്രിസ്‌ത്യാനി' എന്നുള്ള ബോര്ഡും  തൂക്കി നടന്നിട്ട്‌ അന്വേഷിചെത്തുന്നവര്ക്ക്േ നമ്മില്‍ ക്രിസ്‌തുവിനെ കണ്ടെത്താനാകുമോ?

വരിക സഹോദരങ്ങളെ, അന്നം നല്കു്ന്ന അന്നപൂര്ണ്ണനയായി നമുക്ക് മാറാം.

 

Thomas Mullackal

 

Go to top