സമര്ത്ഥഞനായ എഞ്ചിനീയറായിരുന്നു ഷെല്ലി, കോടിക്കണക്കിന്‌ രൂപയുടെ ആസ്‌തിയുള്ള കമ്പനിയിലാണ്‌ താന്‍ പ്രവര്ത്തികച്ചിരുന്നത്‌. മനോഹരമായ പ്ലാനുകള്‍ വരച്ച്‌ വ്യത്യസ്‌തമായ വീടുകള്‍ നിര്മ്മി ക്കുന്ന ഷെല്ലിയോട്‌ കമ്പനിയുടമയ്‌ക്ക്‌ ഏറെ താത്‌പര്യമുണ്ട്.

          ഒരിക്കല്‍ കമ്പനിയുടമ ഷെല്ലിയോട്‌ മനോഹരമായ

ഒരു ഭവനം പണിയാന്‍ പ്രത്യേകമായി ആവശ്യപ്പെട്ടു; ഒപ്പം കുറെ നിര്ദ്ദേുശങ്ങളും നല്കിൂ. ''തനിക്ക്‌ വളരെ സ്‌നേഹമുള്ള ഒരു വ്യക്തിയ്‌ക്ക്‌ സമ്മാനമായി നല്കാനനുള്ളതാണ്‌ പണിയേണ്ട വീട്‌. പണം എത്ര വേണമെങ്കിലും ചിലവഴിക്കാം, ഏത്‌ തരം മെറ്റീരിയല്സും് ഉപയോഗിക്കാം, ആവശ്യത്തിന്‌ സമയവും ഇഷ്‌ടപ്പെട്ട സ്ഥലവും തിരഞ്ഞെടുക്കാം. കൂടാതെ പണിയുടെ ഒരു മേഖലയിലും താന്‍ ഇടപെടുകയില്ല. പണി പൂര്ത്തി യാക്കി വീടിന്റെ താക്കോല്‍ തന്നെ ഏല്പ്പിതച്ചാല്‍ മാത്രം മതി.'' അങ്ങനെ വീട്‌ പണിയുന്നതിന്റെ പരിപൂര്ണ്ണ് സ്വാതന്ത്ര്യം ഷെല്ലിയ്‌ക്ക്‌ നല്കിം.

            തനിക്ക്‌ നല്ലതെന്ന്‌ തോന്നിയ ഒരു പ്ലാനില്‍ ഷെല്ലി വീട്‌ പണിയാരംഭിച്ചു. പണി പുരോഗമിക്കുന്നതിനിടയില്‍ ഷെല്ലിയുടെ ശ്രദ്ധ വീടു പണിയില്‍ കുറഞ്ഞുവന്നു. ധാരാളം പണം ഉണ്ടായതുകൊണ്ട് കൂട്ടൂകാരോടൊപ്പം അനാവശ്യമായി സമയം ചിലവഴിച്ചു. ആര്ക്കോയ സൗജന്യമായി നല്കു ന്നതല്ലേ എന്നു കരുതി പലതിലും സൂക്ഷമമായ ശ്രദ്ധ നല്കി്യില്ല. കൃത്രിമമായ പല മെറ്റീരിയലും ഇടയ്‌ക്ക്‌ ഉപയോഗിച്ചു. പണി ഇടയ്‌ക്കിട്‌ക്ക്‌ മുടങ്ങിക്കിടന്നു. പറഞ്ഞൊത്ത സമയത്ത്‌ തീര്ക്കേ ണ്ടതുകൊണ്ട് അനാവശ്യമായ തിടുക്കം കാട്ടി. പ്ലാനുകള്‍ ഇടയ്‌ക്കിടയ്‌ക്ക്‌ മാറ്റി വരച്ചു. ചുരുക്കത്തില്‍ പുറമേ നിന്ന്‌ നോക്കിയാല്‍ ഭംഗിയുള്ളതെന്ന്‌ തോന്നിക്കുന്ന ഒരു വീട്‌ പണിതുയര്ത്തി  താക്കോല്‍ ബോസിനു കൈമാറി.

           കമ്പനിയുടമ ചില ദിവസങ്ങള്ക്കു ള്ളില്‍ ഒരു ഗംഭീരന്‍ പാര്ട്ടി  ഷെല്ലി പണിത വീട്ടില്‍ സംഘടിപ്പിച്ചു. തന്റെ കമ്പനിയിലെ മുന്നി്ര സ്റ്റാഫംഗങ്ങള്‍, ബിസിനസ്സ്‌ ബന്ധമുള്ള ഇതര സ്ഥാപനം ഉടമകള്‍, രാഷ്‌ട്രീയക്കാര്‍ തുടങ്ങി സമൂഹത്തിലെ ഉന്നതന്മാ രെയെല്ലാം താന്‍ വിരുന്നിന്‌ ക്ഷണിച്ചു. വിരുന്നിടയില്‍ തന്റെ ക്ഷണം സ്വീകരിച്ചെത്തിയവരോട്‌ വിരുന്നിന്റെ ഉദ്ദേശം താന്‍ അറിയിച്ചു."എന്റെ സ്ഥാപനത്തിലെ ഏറ്റവും മികച്ച എഞ്ചിനീയറായ ഷെല്ലി പണിത വീട്‌ ഞാന്‍ ഏറെ സ്‌നേഹിക്കുന്ന ഒരാള്ക്ക് ‌ കൈമാറുകയാണ്‌". അദ്ദേഹം പ്രസ്താവിച്ചു.'ആരാണാ ഭാഗ്യവാന്‍' എന്നറിയാന്‍ എല്ലാവരും ആകാക്ഷയോടെ കാത്തിരുന്നു. കമ്പനിയുടമ ഷെല്ലിയെ അരികിലേക്ക്‌ വിളിച്ചിട്ട്‌ പറഞ്ഞു:'' മിസ്റ്റര്‍ ഷെല്ലി, താങ്കള്‍ പണിത അനേക രമ്യഹര്മ്മ ങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അതിന്റെ പ്രതിഫലമെന്നവണ്ണം ഉചിതമായ ഒരു സമ്മാനം താങ്കള്ക്ക്ട‌ നല്കിണമെന്ന ഉദ്ദേശത്തോടെയാണ്‌ ഈ ഭവനത്തിന്റെ പണി പൂര്ണ്ണന സ്വാതന്ത്ര്യത്തോടെ താങ്കളെ എല്പ്പി്ച്ചത്‌. ഇതാ, ഈ വീട്‌ നിങ്ങള്ക്ക്ന‌ സ്വന്തമാണ്‌''. അതും പറഞ്ഞ്‌ താക്കോല്‍ കൈമാറുമ്പോള്‍, എങ്ങും കരഘോഷങ്ങളും അഭിനന്ദനങ്ങളും ഉയരുമ്പോള്‍ സന്തോഷിക്കേണ്ടതിന്‌ പകരം ഷെല്ലിയുടെ ഉള്ളില്‍ നിരാശ പതഞ്ഞു പൊങ്ങി. ഉള്ളില്‍ അയാള്‍ വിലപിക്കാന്‍ തുടങ്ങി.''അയ്യോ, ഞാനറിഞ്ഞില്ലല്ലോ, ഈ വീട്‌ എനിക്കാണെന്ന്‌! എങ്കില്‍ ഏറ്റവും മെച്ചപ്പെട്ട പ്ലാന്‍ ഞാന്‍ വരയ്‌ക്കുമായിരുന്നു; ഗുണമുള്ള മെറ്റീരിയല്സ്്‌ മാത്രമേ ഉപയോഗിക്കുമായിരുന്നുള്ളൂ; കൂടുതല്‍ സമയം വീടിനടുത്ത്‌ ചിലവഴിച്ചേനേ; വീട്‌ കൂടുതല്‍ ഭംഗിയാക്കിയേനെ. ഒരു അവസരം കൂടെ ലഭിച്ചിരുന്നെങ്കില്‍!'' അയാള്‍ നെടുവീര്പ്പെ ട്ടു.

              ഷെല്ലി എത്ര മണ്ടനായിപ്പോയി എന്ന്‌ നിങ്ങള്‍ അയാളെ പഴിക്കുന്നുണ്ടാുകും. ലഭിച്ച അവസരം നന്നായി ഉപയോഗിക്കാന്‍ കഴിയാതെ പോയ അയാളോട്‌ സഹതപിക്കുന്നുണ്ടാവും. എന്നാല്‍ കുറ്റപ്പെടുത്തല്‍ നിര്ത്തി  ഒരു നിമിഷം സ്വയപരിശോധന നടത്തുക; സത്യത്തില്‍ ആ ഷെല്ലി നമ്മളൊക്കെത്തന്നെയല്ലേ?ദൈവം പണിയാന്‍ ഏല്പ്പിനച്ച വീട്‌ നമ്മുടെ ജീവിതം തന്നെയല്ലേ? ഗുണമേറിയ വസ്‌തുക്കളെ കൊണ്ടാ്ണോ നാം പണിയുന്നത്‌? നല്ലൊരു പദ്ധതി നമ്മുടെ ജീവിതത്തെക്കുറിച്ചുണ്ടോള? കൂടുതല്‍ സമയം ജീവിതം കെട്ടിപ്പൊക്കാന്‍ ചിലവഴിക്കാറുണ്ടോു? വീടു പണി എങ്ങനെ ഇരിക്കുന്നു?

വിദേശങ്ങളില്‍ താമസിക്കുന്നവര്ക്കടറിയാം, നാട്ടില്‍ കുടില്‍ നിര്മ്മി ക്കാന്‍ പണം അയച്ചുകൊടുത്തിട്ട്‌ ആരും കൊട്ടാരം പ്രതീക്ഷിക്കാറില്ല. അയയ്‌ക്കുന്ന പണത്തിനനുസരിച്ചേ വീടും മെച്ചമാകുകയുള്ളൂ. ഇവിടെ നാം ദൈവനാമത്തില്‍ ചെയ്യുന്ന ഏത്‌ നിസ്സാര പ്രവര്ത്തടനവും നിത്യതയില്‍ നമ്മുടെ വീട് പണിയുന്നതിനുള്ള മെറ്റീരിയലുകളാണ്‌. മറ്റുള്ളവര്‍ കാണാനുള്ള പണികളാണെങ്കില്‍ അതിന്റെ പ്രശംസ ഇവിടെ വച്ചുതന്നെ കിട്ടിയിരിക്കും; മുകളിലെത്തുകയില്ല.

               മഹാകവി ഉള്ളൂര്‍, 'പ്രേമഗീതം' എന്ന തന്റെ കവിതയില്‍ കുറിച്ചിട്ട രണ്ട് വരികള്‍ ശ്രദ്ധേയമാണ്‌.

''നമുക്ക്‌ നാമേ പണിവത്‌ നാകംനരകവുമതുപോലെ''

             നമ്മുടെ സ്വര്ഗ്ഗ വും നരകവും നാം തന്നെയാണ്‌ നിര്മ്മി ക്കുന്നത്‌. ഇനി  ഒരവസരവും കൂടി ലഭിച്ചിരുന്നെങ്കില്‍ എന്ന്‌ ഷെല്ലി വിലപിച്ചതുപോലെ വിലപിക്കാന്‍ നമുക്കും ഇടവരാതിരിക്കട്ടെ.നല്ല പദ്ധതികള്‍ തയ്യാറാക്കി, നല്ല ഗുണമുള്ള മൂല്യമേറിയ വസ്‌തുക്കളെക്കൊണ്ട് , അടുത്തിരുന്ന്‌ ഏറെ ശ്രദ്ധ നല്കി,, സുന്ദര സൗധങ്ങള്‍ പണിയാന്‍ ദൈവം നമ്മെ സഹായിക്കട്ടെ.

 

വായനയ്‌ക്ക്‌: 1 കൊരി. 3: 8-15; മത്തായി. 7: 24-28

 

 

Go to top