ഡാന്‍ ബ്രൌണിന്റെ 'ഡാവിഞ്ചി കോഡ്' പുറത്തിറങ്ങിയ സമയത്ത് അതില്‍ ലേഖകന്‍ രേഖപ്പെടുത്തിയ ചില ഭാവനാവിലാസങ്ങള്‍ പാശ്ചാത്യ രാജ്യങ്ങളില്‍ പലരെയും സ്വാധീനിച്ചു. പല ക്രൈസ്തവരെയും അവരുടെ വിശ്വാസം ചോദ്യം ചെയ്യത്തക്ക നിലയിലേക്ക് അത് നയിക്കുകയുണ്ടായി.. ആ സമയത്ത്‌ ടെലിവിഷന്‍ ചാനലുകളിലും പ്രസ്തുത ഗ്രന്ഥം വലിയ

ചര്ച്ച യായി മാറി.ഒരു പ്രമുഖ ചാനലിന്റെ റിപ്പോര്ട്ട ര്‍ ഒരു ക്രിസ്ത്യന്‍ പ്രൊഫസ്സറിനോട് ഇതുമായി ബന്ധപ്പെട്ടു കുറെ കുഴയ്ക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചത് ഞാന്‍ ശ്രദ്ധിച്ചു. അപ്പോള്‍ പ്രൊഫസ്സര്‍ പറഞ്ഞ ഒരു പ്രസ്താവന എന്നെ ഏറെ ചിന്തിപ്പിക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞതിതാണ്.

           എന്റെത മകള്‍ എന്നോട് കഴിഞ്ഞ ദിവസം ഇങ്ങനെ ചോദിച്ചു, " ഇത്ര ദുര്ബ്ബ്ലമായ ഒരു അടിസ്ഥാനത്തിന്മേലാണോ ക്രിസ്ത്യാനിറ്റി എന്ന ലോകമതം കെട്ടിപ്പെടുത്തിരിക്കുന്നത്, ഈ വിശ്വാസം ഓര്ത്ത്്‌ എനിക്ക് ലജ്ജ തോന്നുന്നു!"എന്ന്.

           അപ്പോള്‍ ഞാന്‍ മകളോട് പറഞ്ഞു, " നീ ഒരു ബിബ്ലിക്കല്‍ നിഗമനത്തില്‍ യേശുവിനെ നോക്കാതെ, ഭൂമിയില്‍ ജീവിച്ചിരുന്ന ഒരു സാധാരണ വ്യക്തി എന്ന നിലയില്‍ യേശുക്രിസ്തുവിനെ ഒന്നു വിലയിരുത്തി നോക്കുക. 'രണ്ടായിരം വര്ഷിങ്ങള്ക്ക്ശ മുന്പ്് പലസ്തീനില്‍ ജീവിച്ച ഒരു സാധാരണ ആശാരി യുവാവ്. ഒരു രാജാവോ, മന്ത്രിയോ, ഭരണാധികാരിയോ, യുദ്ധവീരനോ ഒന്നുമായിരുന്നില്ല താന്‍. കേവലം മൂന്നര വര്ഷം് മാത്രം അദ്ദേഹം പ്രസംഗിച്ചതായേ അറിവുള്ളൂ. അദ്ദേഹം ഒരു പുസ്തകവും എഴുതിയിട്ടില്ല, സ്വന്തം നാടിനു പുറത്തേക്ക് അദ്ദേഹം സഞ്ചരിച്ചിട്ടില്ല, സ്വന്തമായി തനിക്ക് ഒന്നും ഉണ്ടായിരുന്നില്ല, ഒരു വിപ്ലവവും നയിച്ചിട്ടില്ല, അദ്ദേഹം പറഞ്ഞ വാക്കുകള്‍ എല്ലാം കൂടി ഒരുമിച്ചു വച്ചാലും ഒരു ശരാശരി പുസ്തകത്തിനുള്ള വകയുണ്ടാവില്ല. 

 

എന്നാല്‍ .... 

             എന്തുകൊണ്ട് യേശു എന്ന ആ യുവാവിന് വേണ്ടി സ്വജീവന്‍ പോലും നല്കാലന്‍ ഇന്നും ലോകത്ത് കോടാനുകോടി ജനങ്ങള്‍ തയ്യാറാകുന്നു? 

           എന്തുകൊണ്ട് യേശുവിന്റെത സന്ദേശത്തെയും ഉപദേശങ്ങളെയും ശക്തമായ സാമ്രാജ്യങ്ങള്‍ വരെ ഭയക്കുന്നു? 

           ആഫ്രിക്കയില്‍ ഉണ്ടായിരുന്ന നരഭോജികള്‍ വരെ യേശുവിന്റെവ സന്ദേശം കേട്ട് എന്തുകൊണ്ട് നരസ്നേഹികള്‍ ആകുന്നു? 

            അങ്ങ് ഇന്ത്യയില്‍ മഹാത്മ ഗാന്ധി മുതല്‍ ഇങ്ങ് അമേരിക്കയില്‍ മാര്ട്ടി ന്‍ ലൂഥര്‍ കിംഗ്‌ ജൂണിയര്‍ വരെ എന്തുകൊണ്ട് യേശുവിന്റെ് ഉപദേശത്തിന്റെ സ്വാധീനത്താല്‍ ആയുധം താഴെ വയ്ക്കുന്നു? 

           എന്തുകൊണ്ട് യേശുവിന്റെ  നാമം പറയുമ്പോള്‍ രോഗികള്‍ സൌഖ്യം പ്രാപിക്കുന്നു, ഭൂതങ്ങള്‍ അലറിയോടുന്നു, ആത്മഹത്യയില്‍ നിന്ന് ജനം പിന്മാറുന്നു? 

            എന്തുകൊണ്ട് ലോകം മുഴുവന്‍ ക്രിസ്തുവിന്റെ നാമം ഏറെ ആദരിക്കപ്പെടുന്നു? ...

  ഒന്നു കൂടി എന്റെ മകളോട് ചോദിക്കട്ടെ, 

            'രണ്ടായിരം വര്ഷദങ്ങള്ക്കുറ മുന്പ്ന ജീവിച്ചിരുന്ന ഒരു വ്യക്തി ഇന്ന് നമ്മുടെ ചര്ച്ചകയില്‍ എന്തുകൊണ്ട് സജീവമായി കടന്നുവരുന്നു? "ഇത്രയും പറഞ്ഞിട്ട് ഉത്തരത്തിനായി ഞാന്‍ മകളുടെ മുഖത്തേക്ക് നോക്കി. അവള്‍ തല കുനിച്ചുകൊണ്ട് പറഞ്ഞു."സോറി, ഡാഡ്‌ !" 

           പ്രൊഫസ്സര്‍ ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോള്‍, അതുവരെയും സ്കോര്‍ ചെയ്തുകൊണ്ടിരുന്ന റിപ്പോര്ട്ട ര്‍ അടുത്ത ചോദ്യം ചോദിയ്ക്കാന്‍ പോലും അറിയാതെ പ്രൊഫസ്സറുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു പോയി.-വാല്ക്ക ഷണം: യേശുക്രിസ്തുവിനെ അനുഭവിച്ചറിഞ്ഞ ഓരോ വ്യക്തിക്കും, പ്രൊഫസ്സര്‍ മകളോട് ചോദിച്ച ചോദ്യത്തിന്,തീര്ച്ച യായും ഉത്തരമുണ്ടാകും എന്നതിന് സംശയമില്ല.

 

 

Go to top