ചെറിയ ക്ലാസ്സില്‍

പഠിച്ച ചൈത്രന്റെയും മൈത്രന്റെയും കഥ ഇന്നും ഓര്മ്മ യില്‍ തങ്ങി നില്പ്പുിണ്ട്. ഇവര്‍ രണ്ടു പേരും ഒരു ഗുരുവിന്റെ രണ്ടു ശിഷ്യന്മാരാണ്. പഠനത്തിലും ഇതര കായിക അദ്ധ്വാനങ്ങളിലും ഇരുവരും സമര്ത്ഥമരായിരുന്നു.

            കാലം കുറെ ചെന്നപ്പോള്‍ വയസ്സ് ചെന്ന് വൃദ്ധനായ ഗുരു തനിക്കൊരു പിന്ഗാ മിയെ ഇവരില്‍ നിന്നും തിരഞ്ഞെടുക്കുവാന്‍ തീരുമാനിച്ചു. ജ്ഞാനം മാത്രമല്ല പരിജ്ഞാനവും ഇവരില്‍ എത്രത്തോളമുണ്ടെന്ന് കണ്ടെത്തി അവരില്നിലന്നും ഉത്തമനായ ഒരു ശിഷ്യനെ പുതിയ നിയൊഗമേല്പ്പി ക്കാമെന്നു കരുതി ഗുരു ഒരു പരീക്ഷണം നടത്തുവാന്‍ തീരുമാനിച്ചു.

            ഒരു ദിവസം രണ്ടു ശിഷ്യന്മാരെയും അരികില്‍ വിളിച്ച് അവര്ക്ക്  രണ്ടുപേര്ക്കും  ഓരോ പണക്കിഴി നല്കിാ.തുടര്ന്ന്  രണ്ടു ഭാഗത്തായി വളരെ അകലത്തില്‍ ഓരോ വീടുകളും അനുവദിച്ചു. തുടര്ന്ന്  ഗുരു പറഞ്ഞു:"ഈ പണം ഉപയോഗിച്ച് നിങ്ങള്‍ രണ്ടുപേരും നിങ്ങള്ക്ക്ട അനുവദിക്കപ്പെട്ട വീടുകള്‍ നിറയ്ക്കണം. ലഭ്യമായ ഏതു തരം വസ്തുക്കളും നിങ്ങള്ക്ക്ര തിരഞ്ഞെടുക്കാം" അതിനു വേണ്ടി മൂന്നു ദിവസത്തെ സമയവും ഗുരു അനുവദിച്ചു.

ഉടന്‍ തന്നെ ശിഷ്യന്മാര്‍ ഇരുവരും അദ്ധ്വാനം തുടങ്ങി.

             മൈത്രന്‍ കിട്ടിയ പണവുമായി വേഗം മാര്ക്ക്റ്റില്‍ ചെന്ന് കൂലിക്കാരെ വിളിച്ച്‌, കിട്ടിയ വസ്തുക്കളെക്കൊണ്ടു വീട് നിറയ്ക്കുവാന്‍ തുടങ്ങി. പണം തികയാത്തതുകൊണ്ട് മാലിന്യങ്ങള്‍ വരെ വീട്ടില്‍ കൊണ്ടിട്ടു.തന്റെ കയ്യിലുള്ള സമ്പാദ്യവും കൂടി ചിലവഴിച്ച് ഒരു ഈച്ചയ്ക്ക് കടക്കാന്‍ പോലും സ്ഥലമില്ലാതവണ്ണം വീട് പൂര്ണ്ണരമായും നിറച്ചു!ഒരു ദിവസം കൊണ്ട് തന്നെ ഏല്പ്പി്ച്ച പണി പൂര്ത്തി യാക്കി മിത്രന്‍ വളരെ അഭിമാനത്തോടെ ഗുരുവിന്റെ അടുക്കല്‍ മടങ്ങി വന്നു. ഉദ്ദേശിച്ചതിലും വേഗം ദൌത്യം പൂര്ത്തീ കരിച്ച മൈത്രനെ ഗുരു അഭിനന്ദിച്ചു. തന്റെ ശിഷ്യന്റെ പ്രവൃത്തി കാണാന്‍ സന്തോഷത്തോടെയെത്തിയ ഗുരുവിനു പക്ഷേ വീടിന്റെ അടുത്തുപോലും ചെല്ലാന്‍ കഴിഞ്ഞില്ല.ദുര്ഗടന്ധം വമിക്കുന്ന അന്തരീക്ഷത്തില്‍ നിന്നും ഗുരു ഓടി രക്ഷപെട്ടു. ശിഷ്യന്റെ പ്രവൃത്തിയോര്ത്തുപ ഗുരുവിന്കടുത്ത നിരാശയാണ് ഉണ്ടായത്.

               അതെ സമയം ചൈത്രന്‍ തനിക്കു ഗുരു അനുവദിച്ച മൂന്നു ദിവസവും ഉപയോഗിച്ച് വീട് നിറച്ചിട്ട്‌ ഗുരുവിനെ തന്റെി വീട്ടിലേക്ക് ക്ഷണിച്ചു. ചൈത്രന്റെ വീടിന്റെറ അകലെവച്ച് തന്നെ വശ്യമായ സുഗന്ധം അന്തരീക്ഷത്തില്‍ അലയടിക്കുന്നത് ഗുരുവിന് അനുഭവവേദ്യമായി.വീടിനോട് അടുക്കുംതോറും വശ്യമായ ഒരാകര്ഷഗണം തന്നെ വീട്ടിലേക്ക് വലിച്ചടുപ്പിച്ചു. വീടിന്റെ ഉള്ളിലും ആരെയും കീഴടക്കുന്ന പരിമളം തങ്ങി നിന്നു.

              ഗുരു മുറികളെല്ലാം നടന്നുനോക്കി.എത്ര വൃത്തിയുള്ള മുറികള്‍. ഭംഗിയായി സൂക്ഷിച്ചിരിക്കുന്ന വീട്ടുപകരണങ്ങള്‍. ചെമ്പകത്തിന്റെയും മുല്ലയുടെയും പൂക്കള്കൊ ണ്ട് അലങ്കരിച്ച മനോഹരമായ പൂമുഖം. കല്ച്ചയട്ടിയ്ക്കുള്ളില്‍ കനല്ക്ക്ട്ടയില്‍ എരിയുന്ന സുഗന്ധക്കൂട്ടുകള്‍ ഉയര്ത്തു ന്ന വെണ്നിയറമുള്ള പുക പുറത്തു കൊണ്ടുവരുന്ന സുഗന്ധം പരിസരമൊക്കെ സൌരഭ്യസുന്ദരമാക്കുന്നു.

                  സര്വ്വംു മറന്നു നില്ക്കു്ന്ന ഗുരുവിന്റെ് കയ്യില്‍ പണക്കിഴി നല്കി ക്കൊണ്ട് ചൈത്രന്‍ പറഞ്ഞു:"ഗുരോ, അങ്ങ് തന്ന പണത്തില്‍ നിന്നും അല്പമേ ചിലവഴിക്കേണ്ടി വന്നുള്ളൂ.ബാക്കിയുള്ളത് അങ്ങ് ദയവായി സ്വീകരിക്കണം". സന്തുഷ്ടനായ ഗുരു ശിഷ്യനെ സ്നേഹത്തോടെ ആലിംഗനം ചെയ്തുകൊണ്ട് പറഞ്ഞു, "വീട് നിറയ്ക്കാനല്ലേ നിന്നോട് ഞാന്‍ പറഞ്ഞത്, എന്നിട്ട് നീ എന്തിനാണ് നാട് മുഴുവന്‍ നിറച്ചത്?" ഗുരുവിന്റെര വാക്കുകളില്‍ നിറഞ്ഞുനില്ക്കു്ന്ന അംഗീകാരം തിരിച്ചറിഞ്ഞ ചൈത്രന്‍ അഭിമാനത്തോടെ പുഞ്ചിരിക്കുമ്പോള്‍, ചൈത്രനെ ആശ്രമത്തിന്റെന ചുമതലകള്‍ ഏല്പ്പിിച്ച് ഗുരു സംതൃപ്തിയോട് യാത്രയായി.

             വലിയ ഒരു ആത്മീയ സത്യമാണ് ഈ കഥയില്‍ ഒളിഞ്ഞുകിടക്കുന്നത്‌. ദൈവം നമ്മെ ഓരോ ദൌത്യം എല്പ്പിച്ചാണ് ഈ ഭൂമുഖത്തെക്ക് അയച്ചിരിക്കുന്നത്. ചിലര്‍ രാപ്പകല്‍ അദ്ധ്വാനിക്കുന്നു, പക്ഷെ                     പിറുപിറുപ്പിന്റെയും പകയുടെയും കുറ്റപ്പെടുത്തലിന്റെയും മാലിന്യങ്ങള്‍ കൊണ്ട് അവര്ക്ക്െ ചുറ്റും ദുര്ഗെന്ധം നിറയപ്പെടുകയാണ്. എന്നാല്‍ മറ്റു ചിലര്‍ തങ്ങളുടെ പ്രവൃത്തികള്‍ ചെയ്യുന്നത് സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ത്യാഗത്തിന്റെൃയും കരുണയുടെയും സുഗന്ധങ്ങള്‍ കൊണ്ടാണ്. അത് ചുറ്റും സുരഭിലമാക്കി മാറ്റും.

           " നിങ്ങള്‍ ചെയ്യുന്നത് ഒക്കെയും മനുഷ്യര്ക്കെ ന്നല്ല, കര്ത്താ വിന് എന്ന പോലെ മനസ്സോടെ ചെയ്വിറന്‍!" (കൊലൊസ്സ്യര്‍:3:23)

           യേശുകര്ത്താ്വ് മാര്ത്തലയോട് പറയുന്നത് കൂടി വായിക്കുക. (ലുക്കോസ്: 10:41-42)"മാര്ത്തതയെ, മാര്ത്ത്യെ, നീ പലതിനെ ചൊല്ലി വിചാരപ്പെട്ടും മനം കലങ്ങിയുമിരിക്കുന്നു. എന്നാല്‍ അല്പമേ വേണ്ടൂ; അല്ല, ഒന്ന് മതി. മറിയ നല്ല അംശം തിരഞ്ഞെടുത്തിരിക്കുന്നു.അത് ആരും അവളോട്‌ അപഹരിക്കയുമില്ല."

അടിക്കുറിപ്പ്: ഫെയ്സുബുക്കും ദൈവം നമ്മെ ഏല്പി്ച്ച ഒരു മുറിയാണ്. അത് എങ്ങനെ നാം അലങ്കരിക്കുന്നു എന്ന് കാണാന്‍ ദൈവത്തിനും തീര്ച്ചലയായും താല്പ്പനര്യമുണ്ട്. നമ്മുടെ സ്ഥാനം എവിടെയാണ്? നാം ഗുരുവിന്റെച മനസ്സ് നിറച്ച ചൈത്രന്റെ സ്ഥാനത്തോ അതോ ഗുരുവിന്റെക പ്രതീക്ഷ തകര്ത്ത് മൈത്രന്റെ സ്ഥാനത്തോ?!

 

Go to top