ലൂക്കോസിന്റെ സുവിശേഷത്തില്

 ഒരു നന്ദി പറച്ചിലിന്റെ കഥ വിവരിക്കുന്നുണ്ട്. Gospel of Luke 17:11-19

            ശമര്യയ്ക്കും ഗലീലയ്ക്കും ഇടയിലുള്ള ഒരു പ്രദേശത്തുകൂടി യേശുക്രിസ്തു യെരുശലെമിലേക്ക് പോകുമ്പോള്‍ പത്തു കുഷ്ഠരോഗികള്‍ അകലെനിന്നുകൊണ്ട് തങ്ങളുടെ രോഗം സൌഖ്യമാകുവാന്‍ യേശുവിനോട് അപേക്ഷിച്ചു.

            ഏറ്റവും ശാപകാരവും നിന്ദ്യവുമായിട്ടായിരുന്നു കുഷ്ഠരോഗത്തെ അക്കാലത്ത് ജനങ്ങള്‍ കണ്ടിരുന്നത്‌. ജനവാസകേന്ദ്രത്തില്നികന്നൊക്കെ അകന്നുമാറി, ശരീരഭാഗങ്ങള്‍ അഴുകിമുറിഞ്ഞു, ഏതു നേരത്തും മരണം കാത്തുകിടക്കുന്ന ഹതഭാഗ്യരാണവര്‍. അതേകാരണത്താലാണ് കുഷ്ടരോഗികള്‍ അകലെനിന്ന് യേശുവിനോട് നിലവിളിക്കുന്നത്.

            സാധാരണ അത്ഭുതങ്ങളില്നിണന്നു വ്യത്യസ്തമായി യേശു ഒരു ചോദ്യവും അവരോട് ചോദിക്കാതെ, “പുരോഹിതന്മാര്ക്ക്  നിങ്ങളെത്തന്നെ കാണിക്കുക” എന്ന് മാത്രമാണ് യേശു പറയുന്നത്. കുഷ്ഠരോഗം മാറിയെന്നു പുരോഹിതന്മാര്‍ സര്ട്ടിുഫിക്കറ്റ് നല്കിയെങ്കിലെ അവര്ക്ക്  സമൂഹത്തില്‍ തിരികെ പ്രവേശിക്കാന്‍ പാടുള്ളൂ...

           യേശുക്രിസ്തു പറഞ്ഞതുകേട്ട് കുഷ്ഠരോഗികള്‍ വിശ്വാസത്തോടെ പോകുന്ന മാത്രയില്ത്തതന്നെ അവര്‍ സൌഖ്യമുള്ളവരായിത്തീര്ന്നു . അഴുകി വീഴാറായ വിരലുകള്‍ പിഞ്ചുകുഞ്ഞിന്റെ്തുപോലെ കോമളമായിത്തീര്ന്നുീ. ശരീരത്തിന്റെച ഉള്ളിലേക്ക് കുഴിഞ്ഞിറങ്ങി പഴുത്തു നാറുന്ന വ്രണങ്ങളെല്ലാം മാറി പുതിയ ചര്മ്മംഖ പ്രത്യക്ഷപ്പെട്ടു. യാതൊരു സ്പര്ശെന ശേഷിയുമില്ലാതെയിരുന്ന ശരീര അവയവങ്ങളില്‍ ഇപ്പോള്‍ തൊട്ടാല്‍ തിരിച്ചറിയുന്നുണ്ട്!

           സൌഖ്യമായവര്‍ ആനന്ദംകൊണ്ട്‌ തുള്ളിച്ചാടി. കുഷ്ഠം മാറിയ സര്ട്ടി ഫിക്കറ്റ് വാങ്ങാന്‍ എല്ലാവരും പുരോഹിതന്റൊ അടുക്കലേക്ക്‌ ഓടി. എന്നാല്‍ കൂട്ടത്തില്  ഒരുവന്‍ ഒരു നിമിഷം നിന്നു. ‘ഞാന്‍ ഈ ചെയ്യുന്നത് ശരിയല്ല! പുരോഹിതനും സര്ട്ടിടഫിക്കറ്റുമൊക്കെ അവിടെ നില്ക്ക്ട്ടെ, ആദ്യം സൌഖ്യമാക്കിയ യേശുക്രിസ്തുവിനോട്‌ ഒരു നന്ദി പറഞ്ഞിട്ടു മതി ബാക്കിയെല്ലാം എന്നവന്‍ തീരുമാനിച്ചു. വംശീയമായി യേശുവിന്റെ  ശത്രുവായ ശമര്യജാതിക്കാരനാണ് അയാള്‍.

‘യേശുവേ നന്ദി’ എന്ന് പറഞ്ഞു അയാള്‍ ഓടാന്‍ തുടങ്ങി. കൂടെ ‘ബാക്കി ഒന്പയതു പേര് ഉണ്ടോ’ എന്നൊന്നും അയാള്‍ നോക്കിയില്ല. യേശുവിനെ ചുറ്റി നില്ക്കു ന്ന ആള്ക്കൂറട്ടത്തെയും താന്‍ കണ്ടില്ല, കര്ത്താെവിന്റെ് കാലി ല്‍ വീണു അയാള്‍ നന്ദികൊണ്ട്‌ പൊതിയുകയാണ്.

            അപ്പോ ള്‍ യേശു ചോദിക്കുന്ന ചോദ്യമാണ്, “പത്തുപേര്‍ ശുദ്ധരായിത്തീര്ന്നിപല്ലയോ? ഒമ്പത് പേര്‍ എവിടെ?” എന്ന്!

യേശുവിന്റെ് ചോദ്യത്തിന് മറുപടിയൊന്നും അവിടെ കാണുന്നില്ല, എന്നാല്‍ അതിന്റെ് ഉത്തരം ഭാവനയില്‍ കാണാന്‍ ശ്രമിച്ചാല്‍ ലഭിക്കുന്ന പ്രതികരണം ഇങ്ങനെയായിരിക്കും!

ഒന്നാമന്റെര പ്രതികരണം: “ആദ്യം ഭാര്യയേയും മക്കളേയുമൊക്കെ കാണട്ടെ, പിന്നെ നന്ദി പറയാം”

രണ്ടാമന്‍: “നന്ദി പറച്ചിലിലോന്നും വലിയ കാര്യമില്ലെന്നേ? അതൊക്കെ വെറും ചടങ്ങ് മാത്രമാണ്”

മൂന്നാമന്‍: “പുരോഹിതന്മാരെ പോയിക്കാണിക്ക് എന്ന് മാത്രമല്ലേ യേശു പറഞ്ഞുള്ളൂ... യേശുവാണ് സൌഖ്യമാക്കിയത് എന്ന് എന്താണ് തെളിവ്?”

നാലാമന്‍: “ഇനി ഞങ്ങളുടെ നാട്ടില്‍ യേശു വരുമ്പോ ള്‍ അപ്പോ ള്‍ നന്ദി പറയാം”

അഞ്ചാമന്‍: “ബാക്കി ഒമ്പത് പെരുടെയത്രയും രോഗമൊന്നും എനിക്കില്ലായിരുന്നു”

ആറാമന്‍: “യേശു തന്ന സൌഖ്യമാണെന്ന് അങ്ങനെ തീര്ത്തുഎ പറയാനോന്നുമാകില്ല. ചിലപ്പോള്‍ ഞാന്‍ കഴിച്ച മരുന്നിന്റെോ ഗുണമാകും”

ഏഴാമന്‍: “സൌഖ്യം കിട്ടിയതൊക്കെ നേരാ, പക്ഷെ ഇത് എത്ര നാള്‍ നില്ക്കു മെന്ന് ഞാനൊന്ന്‍ നോക്കട്ടെ”

എട്ടാമന്‍: “നന്ദി മനസ്സില്‍ ഉണ്ടായാല്‍ പോരെ?”

ഒമ്പതാമന്‍: “രോഗം മാറിയെന്നു സര്ട്ടിടഫിക്കറ്റ് നല്കു ന്ന പുരോഹിതനോടല്ലേ ശരിക്കും നന്ദി പറയേണ്ടത്?”

            യേശു ചെയ്ത വലിയൊരു അത്ഭുതത്തിന് നന്ദി പറയുന്നതിന് പകരം അത് ചെയ്യാതിരിക്കാന്‍ അനേകം കാരണങ്ങള്‍ കണ്ടെത്തി പിന്മാറിയവരാണ് ഒന്പരതു പേരും! എന്നാല്‍ ഒരാള്‍ മാത്രം മടങ്ങിവന്നു കര്ത്താവവിന്റൊ പാദത്തില്  വീണപ്പോഴാണ് യേശുകര്ത്താ്വ് ആശ്ചര്യത്തോടും ദുഖത്തോടും കൂടി ചോദിക്കുന്നത്, “ഒമ്പത് പേര് എവിടെ എന്ന്?”

            പലപ്പോഴും നമ്മളില് നല്ലൊരു പങ്കും ഒമ്പതുപേരുടെ കൂട്ടത്തിലാണ്. പക്ഷെ മടങ്ങി വന്ന കുഷ്ടരോഗിക്ക് കൊടുക്കാന്‍ മറ്റുള്ളവര്ക്ക്ദ ലഭിക്കാത്ത ഒന്നു കര്ത്താ വിന്റെക പക്കല്  ഉണ്ടായിരുന്നു.

വാക്യം 19  “നിന്റെഭ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു” എന്ന ഉറപ്പ്!

‘അതിലെന്താണ് ഇത്ര പ്രത്യേകത’ എന്ന് ചിന്തിക്കുന്നുണ്ടാവും? സൌഖ്യം ശരീരത്തിന് മാത്രമുള്ളതും ഈ ലോകത്തില്‍ അത് അവസാനിക്കുന്നതുമാണ്. വീണ്ടും അയാളെ രോഗം ബാധിച്ചുകൂടാ എന്നില്ല. ലാസറിനെ കര്ത്താ്വ് ഉയര്പ്പിചച്ചു, എന്നാല്‍ പിന്നീട് അയാള്‍ മരിച്ചു. എന്നാല്‍ യേശുക്രിസ്തു നല്കുുന്ന രക്ഷ മരണത്തിനുമപ്പുറം നിത്യതയിലും തുടരുന്നതാണ്. ആ വലിയ അനുഗ്രഹമാണ് മടങ്ങി വന്ന് നന്ദിപറയാന്‍ വന്നയാള്ക്ക്  കിട്ടിയത്.

            യേശുവില്  നിന്ന് രോഗസൌഖ്യം പ്രാപിച്ച വ്യക്തിയാണെങ്കില്പ്പോ ലും  അയാള്‍ നിത്യരാജ്യത്തില്‍ കാണുമെന്നു ഒരു ഉറപ്പുമില്ല, കാരണം ഇന്നത്തെ രോഗസൌഖ്യക്കാരില്തജന്നെ പലരും അവിടെക്കാണില്ല.(വായിച്ചുനോക്കുക Gospel of Matthew 7:21-22.) എന്നാല്‍ യേശുക്രിസ്തു നല്കുശന്ന രക്ഷ ലഭിച്ചവര്ക്ക്  ഈ ലോകത്തില്  മാത്രമല്ല, വരുവാനിരിക്കുന്ന യേശുക്രിസ്തുവിന്റെ രാജ്യത്തിലും ആനന്ദമുണ്ടാകും.-

 

Go to top