എന്റെ വല്യമ്മച്ചി

പഠിപ്പിച്ച ഒരു നിയമം നിങ്ങള്ക്കും ഒരു പക്ഷെ പ്രയോജനപ്പെടാന്‍ സാദ്ധ്യതയുണ്ട്. വായിച്ചിട്ട് നിങ്ങള്‍ തീരുമാനിക്കുക. 

എനിക്കന്ന് പത്തു-പന്ത്രണ്ട് വയസ്സ് പ്രായം കാണും. ഞങ്ങളുടെ കുടുംബവീടാണ് രംഗം. അമ്മച്ചി ഞങ്ങള്‍ കൊച്ചുമക്കളുമായി വീടിന്റെ മുന്വബശത്ത്‌ ഇരിക്കുമ്പോഴാണ്‌ പെട്ടെന്ന് ഒരു പുരോഹിതന്‍ വീട്ടിലേക്ക് വരുന്നത്. അദ്ദേഹത്തെ കണ്ടപ്പോള്‍ ഞങ്ങള്‍ വലിയ ബഹുമാനത്തോടെ എഴുന്നേറ്റ് വന്ദിച്ചു. നല്ല പ്രായമുള്ള ഒരു വൈദികനാണ് അദ്ദേഹം.(ഒരു സംഭവകഥയായതുകൊണ്ട്‌ മാത്രമാണ് പുരോഹിതന്‍ എന്ന് തന്നെ ഇവിടെ സൂചിപ്പിച്ചത്. ഈ വ്യക്തി നമ്മുടെ സഭകളില്‍ ബഹുമാനിക്കപ്പെടുന്ന പദവിയില്‍ ഇരിക്കുന്ന എല്ലാവരുടെയും പ്രതിനിധിയാണ് എന്ന് കരുതിയാല്‍ മതി.)

അദ്ദേഹം ഞങ്ങള്‍ കുട്ടികളോട് ഓരോരുത്തരോടും കുശലാന്വേഷണം നടത്തി. കൂട്ടത്തില്‍ ചിണുങ്ങി സംസാരിക്കുന്ന ഒരു കൊച്ചുമകളോട് കൂടുതല്‍ വാത്സല്യം താന്‍ കാട്ടി. അവള്ക്ക്  അന്ന് ഏഴോ-എട്ടോ വയസ്സ് ഉണ്ട് . അവളെ മടിയിലുരുത്തി അദ്ദേഹം മുഖത്ത് കിള്ളിക്കൊണ്ട് കുറെ ചോദ്യങ്ങള്‍ ചോദിച്ചു, അവള്‍ അതിനൊക്കെ ആവേശത്തോടെ ഉത്തരം പറയുകയും ചെയ്യുന്നുണ്ട്.

അപ്പോള്‍ സാവകാശം അമ്മച്ചി അവളോട്‌ പറഞ്ഞു;”മോളെ, ദേ നിന്നെ അടുക്കളയിലേക്ക് വിളിക്കുന്നു”. പക്ഷെ അപ്പോള്‍ ആരും വിളിക്കുന്നത്‌ ഞങ്ങള്‍ ആരും കേട്ടില്ല. അവളും പറഞ്ഞു:”അമ്മച്ചി,ഞാന്‍ കേട്ടില്ലല്ലോ?!” അപ്പോള്‍ അമ്മച്ചി അല്പം ശബ്ദം ഉയര്ത്തി തന്നെ പറഞ്ഞു: “ഞാനല്ലേ പറഞ്ഞത്, നിന്നെ വിളിച്ചെന്ന്!, എളുപ്പം അകത്തേക്ക് ചെല്ല്!” അമ്മച്ചിയുടെ മുഖഭാവവും നന്നായി മാറിയിട്ടുണ്ട്. അവള്‍ മനസ്സില്ലാമനസ്സോടെ അച്ചന്റെ മടിയില്നിടന്നിറങ്ങി എഴുന്നേറ്റ് അടുക്കളഭാഗത്തെക്ക് പോയി.

കുറച്ചുകഴിഞ്ഞ് അച്ചനും അവിടെ നിന്നും പോയി. അദ്ദേഹം പോയിക്കഴിഞ്ഞപ്പോള്‍ അമ്മച്ചി ഞങ്ങള്‍ എല്ലാവരെയും അടുത്തേക്ക്‌ വിളിച്ചു, എന്നിട്ട് നേരത്തെ അച്ചനോട് കുശലം പറഞ്ഞുകൊണ്ടിരുന്ന മകളെ അടുത്തുവിളിച്ചിട്ട് പറഞ്ഞു: “ഒരു കാര്യം ഞാന്‍ പറഞ്ഞേക്കാം, ഇനി മുതല്‍ അഞ്ചു വയസ്സിനു മുകളില്‍ പ്രായമുള്ള അന്യആണുങ്ങളുടെ അടുത്ത്, അഞ്ചടി മാറിനിന്ന്, അഞ്ചു നിമിഷം കൊണ്ട് ഉത്തരം പറയുക!” പ്രസ്തുത വൈദികന്‍ എന്തെങ്കിലും വേണ്ടാതീനം കാട്ടിയെന്ന് ഇത് എഴുതിയതുകൊണ്ട് അര്ത്ഥഞമില്ല.പക്ഷെ അമ്മച്ചി വരച്ച സുരക്ഷിതവൃത്തത്തിന്റെ അളവും അന്തരവും ഇന്നും എന്നെ അതിശയിപ്പിക്കാറുണ്ട്.

അമ്മച്ചി അന്ന് പറഞ്ഞത് അവള്‍ ഓര്ത്തിനരിപ്പുണ്ടോ എന്നെനിക്കറിയില്ല, പക്ഷെ എനിക്ക് രണ്ടു പെണ്മക്കള്‍ ഉള്ളതുകൊണ്ട് എനിക്ക് അത് വളരെ പ്രയോജനമായി. ‘Grandma's Five Foot Rule’ അവര്ക്ക്  അറിയാം.

അമ്മച്ചിയുടെ നിയമത്തിന്റെ മറുവശം ഞാനും സ്വീകരിച്ചു. എന്റെ് സ്വന്തം കുടുംബത്തിലെ പെണ്കുീഞ്ഞുങ്ങള്‍ അല്ലാത്തവരോട് ഒരു 'അഞ്ചടി അകലം' ഞാനും സൂക്ഷിച്ചു. ഇതര ഭവനത്തിലെ പെണ്കു്ഞ്ഞുങ്ങള്‍ ഏതു പ്രായത്തിലുള്ളതാണെങ്കിലും ഒരു shake hand-ലോ പുഞ്ചിരിയിലോ ഒന്ന് രണ്ടു അടിസ്ഥാന ചോദ്യങ്ങളിലോ പരിചയം ഒതുക്കാന്‍ ശ്രമിക്കും. അതില്‍ കുറച്ചുള്ള സ്നേഹം മതിയെന്നു വച്ചു. അത് സുവിശേഷവേലയില്‍ എനിക്ക് വളരെ ഗുണം ചെയ്തു.

എന്റെ അഭിപ്രായത്തില്‍, പ്രത്യേകാല്‍ സുവിശേഷവേലയില്‍ നില്ക്കുന്നവര്‍ അഞ്ചടി മാറ്റി അകലം എന്നത്  പത്താക്കണമെന്നാണ് എന്റെ അഭിപ്രായം. സാത്താന്‍ ഇപ്പോഴും പുറത്തു സ്വതന്ത്രനായി വിഹരിക്കുന്നു എന്നത് തന്നെ കാരണം. എന്നെ വായിക്കുന്ന പെണ്മക്കളുള്ള അമ്മമാരും, “അമ്മച്ചിയുടെ അഞ്ചടി നിയമം” മക്കളെ പഠിപ്പിച്ചാല്‍ പിന്നീട് ദുഖിക്കേണ്ടി വരില്ല. കാണുന്ന എല്ലാ അങ്കിള്മാചര്ക്കും  ഉമ്മ കൊടുക്കാനും ഇടപഴകാനും പെണ്മക്കളെ ഉത്സാഹിപ്പിക്കെണ്ടതില്ല എന്ന് ചുരുക്കം .

അമ്മച്ചിയുടെ അഞ്ചടി നിയമം ഒന്ന് കൂടി എഴുതാം. “അഞ്ചു വയസ്സിനു മുകളില്‍ പ്രായമുള്ള അന്യആണുങ്ങളുടെ അടുത്ത്, അഞ്ചടി മാറിനിന്ന്, അഞ്ചു നിമിഷം കൊണ്ട് ഉത്തരം പറയുക!

 

Thomas Mullackal

 

Go to top