പതിവുപോലെ ഈ വര്‍ഷവും ക്രിസ്മസ് ദിനം സമാഗതമാവുകയാണ്. ക്രിസ്മസ് ആഘോഷങ്ങള്‍ക്കുളള ഒരുക്കങ്ങള്‍ ലോകമെമ്പാടും ആരംഭിച്ചു കഴിഞ്ഞു.

സന്ധ്യാസമയം പുറത്തു മഴ കോരി ചൊരിയുകയാണ്. പകലിലെ കഠിനമായ ചൂടില്‍ വരണ്ടുണങ്ങിയ ഭൂമി, താഴേക്ക് പതിക്കുന്ന മഴ തുള്ളികളെ ആര്‍ത്തിയോടെ

‘കേസരി’ ദിനപ്പത്രത്തിലെ കേസരി എ. ബാലകൃഷ്ണപിള്ളയും ‘മാതൃഭൂമി’യിലെ കെ. പി. കേശവമേനോനും ‘മലയാള മനോരമ’യിലെ കണ്ടത്തില്‍ വര്‍ഗീസ് മാപ്പിളയും

മണലാരണ്യത്തില്‍ സ്വച്ഛന്ദം വിഹരിക്കുന്ന ഒന്നാണ് ഒട്ടകപക്ഷി. ശത്രുക്കള്‍ ആരെങ്കിലും പിന്തുടരുന്നു എന്ന് ബോദ്ധ്യപ്പെട്ടാല്‍ അല്പം ദൂരം അതിവേഗം

പട്ടിന്റെ തട്ടമിട്ട് പാറിപ്പറന്ന് വരും
പഞ്ചവര്‍ണ്ണക്കിളി പെണ്ണാളെ നിന്റെ
പുന്നാരകവിളത്ത് വിരിയുന്നപുഞ്ചിരി
പൂമൊട്ട് ഞാനൊന്ന് എടുത്തോട്ടേ

ചേലെഞ്ചും മിഴിരണ്ടില്‍ മിന്നിത്തിളങ്ങും
പ്രേമത്തിന്‍പാലാഴി കണ്ടെന്‍കരളിന്റെ
മണിവീണ പ്രേമഗീതങ്ങള്‍ പാടുന്നു
മനസാകെ കുളിര്‍മഴ പൊഴിയുന്നു

ചിറകുള്ള കുതിരകള്‍ തെളിക്കുന്നതേരില്‍
കടലേഴും കടന്നൊരു സുല്‍ത്താനായ്
കരളേ നിന്നരികത്ത് അണയുവാന്‍
കാത്ത്കാത്തിരിക്കുമൊരു വേഴാമ്പല്‍ഞാന്‍

കഠിനമാം ചൂടിന്റെ പൊരിമണല്‍ക്കാട്ടില്‍
കഴിയുമെന്‍ കുളരല്ലേ നിന്‍ ഓര്‍മ്മകള്‍
കരിമിഴിയാളേ നിന്‍ മണിമാറിലൊരുചെറു
കരിവണ്ടായ് ഞാന്‍മെല്ലേപറന്നിറങ്ങിടട്ടെ

മധുരമായ് പാടൂ മധുരമൊഴിയാളേ നീ
മയങ്ങട്ടേ ഞാനാസ്വരരാഗ സാഗരത്തില്‍
മനസിന്റെ വേദന മറക്കുവാന്‍ വേറൊരു
മാര്‍ഗവും തെളിയുന്നില്ലെന്‍ മാനസത്തില്‍

സമയത്തിന്‍ മണിനാദം ഉച്ചത്തിലുയരവേ
സ്വയം ഞാനുണര്‍ത്തുപോയെന്‍സ്വപ്നവും
സുവര്‍ണ്ണ നിമിഷങ്ങള്‍ നഷ്ടമായെങ്കിലും
സംതൃപ്തി കളിയാടുന്നുണ്ടെന്നിലിപ്പോഴും

 

ജോസ് ഓച്ചാലില്‍

ഒരു കഥ പറഞ്ഞു തുടങ്ങാം. അമേരിക്കയില്‍ വന്ന ത്രേസ്യയുടെ കഥ. കുഞ്ഞുന്നാള്‍ തൊട്ട് അമേരിക്കയെന്നു കേള്‍ക്കുമ്പോള്‍ തന്നെ ത്രേസ്യയ്ക്ക് പ്രത്യേക

'പ്രതികരണശേഷി' എന്നുള്ളത് മനുഷ്യര്‍ക്ക് ലഭിച്ചിട്ടുള്ള അമൂല്യ വരദാനമാണ്. ചുറ്റും നടക്കുന്ന ദൈനംദിന സംഭവങ്ങളില്‍ അനുകൂലമായോ,

മുപ്പതു വര്‍ഷങ്ങള്‍ക്കുശേഷം പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തില്‍ വച്ച് കലാലയ സുഹൃത്തുക്കള്‍ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ ഉല്ലാസ പൂത്തിരികള്‍ കണ്ണില്‍

എന്റെ പ്രവാസ ജീവിതത്തിനിടയ്ക്ക്
അവള് എനിക്ക് വിളിച്ചത് വിരളമായി..

ആദ്യ തവണ...അന്നവള് സംസാരിച്ചത്
എന്റെ ആദ്യ ശമ്പളംകൊണ്ട് നേര്ച്ച നടത്തിയതും
അന്ന് വിളമ്പിയ സദ്യയുടെ സ്വാദും....

അപ്പോള് ഞാന്.....
രണ്ടു നാള് ശീതികരിച്ച പരിപ്പുകറിയില്
ഇലാസ്തികതയുള്ള *പച്ചറൊട്ടി മുക്കി കഴിക്കുകയായിരുന്നു.

രണ്ടാം തവണ..അന്നവള്ക്ക് പറയാനുണ്ടായിരുന്നത്..
പുതുതായി വാങ്ങിച്ച അലക്ക്യന്ത്രത്തിന്റെ മഹിമകള്..

അപ്പോള് ഞാന്....
വക്ക് പൊട്ടിയ പ്ലാസ്റ്റിക് ബക്കറ്റില് നനച്ചിട്ടിരുന്ന തുണിയലക്കാന്
കുളിമുറിയുടെ വാതില്ക്കല് എന്റെ ഊഴവും കാത്ത് നില്ക്കുകയായിരുന്നു...

മൂന്നാമത്...അന്നത്തെ വിഷയം...
വീടിനോട് ചേര്ന്ന് പുതുതായെടുത്ത മുറിയും
അതിലെ സജ്ജീകരണങ്ങളും...

അപ്പോള് ഞാന്...
കട്ടിലിന്റെ അടിയിലെ തട്ടിലെ ആളെ ഉണര്ത്താതെ
രണ്ടാം തട്ടിലെ എന്റെ കിടപ്പു സ്ഥലത്തേക്
കയറിപ്പറ്റാന് ശ്രമിക്കുകയായിരുന്നു..

അവസാനമായി അവള് വിളിച്ചതും ..പറഞ്ഞതും
വീട്ടിലെ പശുവിന്റെ കറവവറ്റി..അതിനെ അറവുകാരന് വിറ്റു..

അപ്പോള് ഞാന്....
സാമ്പത്തിക മാന്ദ്യത്തിന്റെ ഇരയായി..ജോലി നഷ്ടപ്പെട്ട്
ഒരു ചോദ്യചിഹ്നമായി ഇരിക്കുകയായിരുന്നു..

(*പച്ചറൊട്ടി = പാകിസ്ഥാന് റൊട്ടി)

 

ബിനോയ് ചാക്കോ

പോടികാറ്റ് വന്നു പൊടി വിതറി

ഓടി മറിഞ്ഞ ഈന്തപ്പന ചുവട്ടില്‍

കറുത്ത താടി രോമങ്ങളിടയില്‍

നുയഞ്ഞു കയറിയ വെളുത്ത

രോമങ്ങളില്‍ മൈലാഞ്ചി ചായംതേച്ച്‌

രണ്ടു വിരലുകല്കിടയിലെ ബീഡി

കറുത്ത ചുണ്ടില്‍ വെച്ചവന്‍

തന്‍ ദുഃഖത്തിന്‍ ച്ചുരളയിച്ചു.

 

കബര്‍ പോലെ ഇടുങ്ങിയ

മുറിയില്‍ പഴകിയ ഭക്ഷണ

ദുര്ഗിന്ധം നിറഞ്ഞു കവിഞ്ഞു

സങ്കടം മറന്നുള്ള ഉറക്കിനെ

അറബി പെണ്ണു ഇരുമ്പ്

വാതിലില്‍ തട്ടിയുണര്ത്തി

മാളിലേക്ക് കൊണ്ടുപോയി

രോഗം കട്ടിലില്‍ കിടത്തിയ

ജന്മം നല്കിയ അമ്മയെ

ഇനിയും കാണാത്ത തന്‍

കുഞ്ഞിനെ ഒന്നും കാണാതെ,

ഒരു തുറന്ന തടവുകാരനായി.

 

വിതുമ്പിയ ചുണ്ടുകളില്‍ നിന്നും

അടര്ന്നു വീഴുന്ന ദുഃഖ ബീജം

തന്‍ നിഴലില്‍ വീഴുമ്പോള്‍

ഒരു തുള്ളി വെള്ളത്തിനായി

തേടിയ തന്‍ കണ്ണുകളില്‍ നിന്നും

രണ്ടു തുള്ളി മിഴിനീര്‍ വീണുടഞ്ഞു

 

Kavitha By Binoy Chacko

(നാടകീയച്ചുവടുകളും ആലാപന രീതികളും ശബ്ദ-വെളിച്ച-രംഗ- ക്രമീകരണങ്ങളും വേഷവും സംവിധായകന്റെ മനോധര്‍മ്മമനുസരിച്ച് ഭാവനോചിതമായി)

അന്ന് ,

അമ്മ അന്നൊരുപാട് ചോദിച്ചു

എന്താണീ ലിവിംഗ് ടുഗെതെർ എന്ന്

യഔവനത്തിന്റെ തിരക്കിൽ മുങ്ങിനിന്നിട്ടും

അവൾ വാതോരാതെ ഒരുപാടു പറഞ്ഞു

എന്നിട്ടും മനസിലാകാതെ പോയ

അമ്മയുടെ അറിവില്ലായ്മയെ

നടിപ്പിന്റെ ചെറു ചിരികൊണ്ട്

തോല്പ്പിച്ചിട്ടു അവളാ പടിയിറങ്ങി

പിന്നിലപ്പോൾ തളർന്നുവീണ സ്വപ്നങ്ങളെ

ആരെങ്കിലും താങ്ങിയിട്ടുണ്ടാവുമോ ? .

ഇന്ന് ,

ഈ റയിൽവേ പ്ലാറ്റ്ഫോമിലെ

തണുത്തു മരവിച്ച സിമൻറ് ബഞ്ചിൽ

പണ്ടേ മരവിച്ച മനസുമായി എങ്ങോട്ടെന്നറിയാതെ

ഇരിക്കുമ്പോൾ അവളോരുപാട് ആലോചിച്ചു

എന്തായിരുന്നാ ലിവിംഗ് ടുഗേതെർ എന്ന്

അതിനുള്ള ഉത്തരം കൊണ്ടവളുടെ

കവിളുകൾ വീണ്ടും കുതിർന്നു ,,,,,,,,,

 

Kavitha By Binoy Chacko

Go to top