പ്രപഞ്ചമാം പുസ്തക പാഠങ്ങളോരോന്നും

 

പ്രബുദ്ധതയോടെ തുറന്നു പഠിക്കുകില്‍

പ്രാപ്തരായ് തീരുന്നു നേര്‍വഴി കാണുവാന്‍

പ്രബുദ്ധരായ് തീരും പഡു വിഡ്ഢികള്‍ പോലും

 

ബുദ്ധി, വിവേകം, വകതിരിവ് ഒക്കെയും

വര്‍ദ്ധിച്ചതായുള്ള മാനവ ജാതികള്‍

ബുദ്ധിക്ക് ചേരാത്ത എത്രയോ വിക്രിയ

ബുദ്ധി ഭ്രമത്തോടെ കാട്ടും ചില ജനം.

 

മാനവന്‍ ആണവന്‍ രൂപത്തില്‍ ഭാവത്തില്‍

ദാനവന്‍ ആയങ്ങു താഴും പ്രവര്‍ത്തിയില്‍

ഹീന കൃത്യങ്ങളോ ചെയ്യാന്‍ മടിക്കില്ല

മാനഭയമോ അശേഷം അവര്‍ക്കില്ല.

 

മധുവും, മണവും മനം കവര്‍ന്നീടുന്ന

മഡുമലര്‍ മാത്രം മധ്യപന് കൗതുകം

മണ്ടുന്നു വണ്ടുകള്‍ പ്രേമവായ്‌­പോടെയായ്

മണ്ണു വിണ്ണാക്കുവാന്‍ ഇണ്ടലകറ്റുവാന്‍.

 

കരിവണ്ട്, ചിത്രശലഭങ്ങള്‍, പ്രാണികള്‍

കുരുന്ന് പൂമൊട്ടിനെ പുല്‍കില്ലൊരിക്കലും

അരുയോട് അവകള്‍തന്‍ ചാരെ താരാട്ടുപോല്‍

മുരളുന്നു,മൂളുന്നു വാത്സല്ല്യവായ്‌­പ്പോടെ.

 

കുക്കുട വീരന്മാര്‍ പിടകള്‍ പോരായ്കിലും

കുക്കുടം തന്‍ പ്ിഞ്ചു കുഞ്ഞോമനകളെ

കാകന്‍ പരുന്തിവ റാഞ്ചാതെ എപ്പോഴും

കരുതലായ് കാവലായ് കാക്കുന്നതില്ലയോ?

 

അഞ്ചലും കൊഞ്ചലും മാറാ കിടാങ്ങളെ

വഞ്ചന എന്തെന്ന് അറിയാത്ത കുഞ്ഞിനെ

കിഞ്ചന വാത്സല്ല്യം കാട്ടാത്ത കാട്ടാളര്‍

വഞ്ചനയാലെ കുരുതി കഴിക്കുന്നു.

 

പെണ്ണ് ഗര്‍ഭത്തില്‍ഉരുവായത് അറിയുകില്‍

പെണ്‍ ഭ്രൂണഹത്യ നടത്തുന്നിതു ചിലര്‍

പെണ്ണായി മണ്ണില്‍ പിറക്കുകിലും പിന്നെ

പെണ്ണിന് പീഡനം! പീഡനം! പിന്നെയും.

 

അവശയായ് തീര്‍ന്നൊരടക്കോഴിയോടുമേ

ആര്‍ത്തി കാട്ടാറില്ല പൂങ്കോഴികള്‍ പോലും

എട്ടു പതിറ്റാണ്ടു പിന്നിട്ട മുത്തശ്ശിക്ക്

ഒട്ടും സുരക്ഷ കൊടുക്കാത്ത കശ്മലര്‍.

 

പത്തു് തൊണ്ണൂറ് വയസ്സ് കഴിഞ്ഞുള്ള

മൂത്ത മുതുക്കന്മാര്‍ പീഡിപ്പത് എത്രയോ?

പത്തു വയസ്സ് കഴിയാത്ത കുഞ്ഞിനോടും

ഇത്ര കാട്ടായങ്ങള്‍ കണ്ടാല്‍ പൊറുക്കുമൊ?

 

ഒറ്റക്ക് പെണ്ണിന് ഒരു വഴി പോകാമോ?

'ഒറ്റക്കയ്യന്മാരാം ചാമി' മാരുണ്ടേറെ

ഒത്ത തരം വന്നാല്‍ ഒറ്റയ്ക്കും കൂട്ടമായ്

ഒത്തു ചേര്‍ന്നു കൊല ചെയ്യുന്നു നീചന്മാര്‍.

 

പരസ്പര പൂരകം സ്ത്രീയും­ പുരുഷനും

പെണ്ണില്ലാതില്ല പുരുഷന് നിലനില്‍പ്പ്

പെണ്ണിനെ ഈ വിധം കൊന്നു മുടിക്കുകില്‍

പാരിന്‍ ഗതി എന്ത് നാളെ എന്ന് ഓര്‍ത്തുപോം.

 

പെണ്ണിനെ മാന്യപദവിയാല്‍ പൂജിച്ച്

മണ്ണിനും വിണ്ണിനും ദേവീ പദവിയും

അക്ഷര ദേവിയും ഐശ്വര്യ ദേവിയും

യുദ്ധ­ സമാധാന നീതിയാം ദേവിയും.

 

അമ്മയായ്, ആരാധ്യ, രാജ്ഞിയായ് കണ്ടനാള്‍

അന്യമായ് തീരുന്നു ഭാരത മണ്ണിലും

അക്കാലമൊക്കെ കഴിഞ്ഞു പോയ് പോയല്ലൊ

ഈക്കാലമെത്രയും കഷ്ടം! മഹാകഷ്ടം! ഈ പീഡനം!!!

Related News

Go to top