എന്തെ, അവന്റെ സംസാരം ഇങ്ങനെ ? എന്താണ് അവൻ ഇങ്ങനെ പ്രതികരിക്കുന്നത് ?

പലപ്പോഴും ഇത്തരം അനുഭവങ്ങൾ നാം അഭിമുഖികരിക്കുമ്പോൾ ആ വ്യക്തിയെ ഒഴിവാക്കി പോകാനാണ് നാം ശ്രമിക്കാറുള്ളത് . അയാളുടെ വസ്ത്രധാരണം വിചിത്രമായിരിയ്ക്കുന്നു , ശരിയായ നടപ്പും ചേഷ്ടകളുമല്ല അവൻ കാട്ടുന്നത് തുടങ്ങി നിരവധി അസാധാരണത്വം പ്രകടിപ്പിക്കുന്ന ആളുകൾ നമ്മുടെ ചുറ്റിലും പലപ്പോഴും കാണാറുണ്ട്.

അമേരിക്കയിൽ ജനസംഘ്യയുടെ 18 ശതമാനത്തിലേറെ ഇത്തരം മാനസീക അസുഖം ബാധിച്ചവരാണ്. ഏതാണ്ട് അഞ്ചിൽ ഒരാൾ വീതം മാനസീക വൈകല്യം ബാധിച്ച കുട്ടികളാണ് ഇന്നുള്ളത്. സാമൂഹികമായി ഇടപെടുവാനും വികാരപരമായി ബന്ധങ്ങൾ നിലനിർത്താനും കഴിയാതെ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി സ്വയം നിർമിച്ച തടവു പാളയത്തിൽ, ഇരുണ്ട ലോകത്തു ഒറ്റപ്പെട്ട ഒരു വലിയകൂട്ടം ജീവിതങ്ങൾ നമ്മുടെ ശ്രദ്ധയിൽ പെടാതെ ജീവിക്കുന്നുണ്ട്. 12 നും 17 നും ഇടയിലുള്ള കുട്ടികളുടെ മരണ കാരണം, അപകടമരണം കഴിഞ്ഞാൽ ആല്മഹത്യ തന്നെ എന്നാണ് അറിയുന്നത്.  മലയാളി സമൂഹത്തിലും അപവാദമല്ല  ഈ കണക്കുകൾ. അതുകൊണ്ടുതന്നെ നമ്മെ ബാധിക്കാത്ത വിഷയമാണെന്ന് എന്ന്  ധരിച്ചു പുറം തിരിഞ്ഞു പോകേണ്ട വിഷയവുമല്ല. സത്യത്തെ നേരിടാനുള്ള ഭയം, നമ്മെ ഉൾവലിവുകളുടെ നീരാളി കൈകളിൽ അമർത്തുകയാണ്.

ഭയമെന്ന വികാരമാണ് ഇന്ന് ലോകത്തെയും വ്യക്തികളെയും പിടിച്ചുനിർത്തുന്നത്. എന്തിനെ എങ്കിലും ഭയക്കാതെ നമുക്ക് ഒരുദിവസം മുന്നോട്ടു പോകാനൊക്കില്ല. അഭയത്തിലേക്കു നയിക്കേണ്ട വിശ്വാസ ഗോപുരങ്ങൾ നമുക്ക് ചുറ്റും നിലയുറപ്പിച്ചത് നാം അറിയാതെ പോകരുത്.

ശൈശവത്തിലെ  ചെറു വീഴ്ചകളാണ് നമ്മെ നടക്കാൻ പഠിപ്പിച്ചതെങ്കിൽ, പിന്നീട് ജീവിതത്തിലുടനീളം നേരിട്ട വീഴ്ചകളും പരാജയങ്ങളും ആണ് നമുക്ക് വ്യക്തിപരമായ ഒരു സ്വഭാവം ഉണ്ടാക്കിത്തന്നത്. ഇത്തരം ഒരു ഉൾവിളി ഉണർത്തുന്ന പുസ്തകമാണ് "Shaken." അമേരിക്കൻ പ്രൊഫഷണൽ ബേസ്ബോൾ താരവും, നാഷണൽ ഫുട്ബോൾ ലീഗിൽ  (NFL.) മൂന്നു തവണ  തിരഞ്ഞെടുക്കപ്പെട്ട  അമേരിക്കയുടെ ഹ്ര്യദയം കവർന്ന കായിക താരമായ ടിംടീബോ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന തിമോത്തി റിച്ചാർഡ് ടീബോ ആണ് "ഷെയ്ക്കണ് " എന്ന പുസ്തകം രചിച്ചത്. യൂണിവേഴ്സിറ്റി ഓഫ് ഫ്‌ലോറിഡയിൽ വച്ച് പ്രശസ്തമായ ഹെയ്സ്മാന് ട്രോഫി നേടുകയും പിന്നീട് ഡെന്വർ ബ്രോങ്ക്‌ഹോസിന്റെയും, ന്യൂയോർക്ക് ജെറ്റ്‌സിന്റെയും തിളക്കമുള്ള നക്ഷത്രമായിരുന്നു 29. കാരനായ ടിംടീബോ. 

തന്റെ സ്വന്തം ജീവിതം തന്നെ കടം കിട്ടിയതാണെന്ന തിരിച്ചറിവാണ് ടിമ്മിനെ മറ്റുള്ള ജീവിതങ്ങളിൽ പ്രകാശമാകാൻ പ്രേരിപ്പിച്ചത്. തന്റെ മാതാപിതാക്കൾ ഫിലിപ്പീൻസിൽ മിഷൻ വേല നടത്തുന്ന അവസരത്തിലാണ് ടിമ്മി ജനിച്ചത്. ശക്തമായ ക്രിസ്ത്യൻ വിശ്വാസം ഉടനീളം കാത്തുസൂക്ഷിക്കുന്ന വ്യക്തി എന്ന നിലയിൽ പ്രൊഫഷണൽ സ്പോർട്സ് രംഗത്ത് ഒരു അപവാദമായി ടിംറ്റബൊ. ഫുട്ബോൾ കളിക്കുമ്പോൾ കണ്ണിനു താഴെ കറുത്ത വരയിൽ ബൈബിൾ വചനം എഴുതി വയ്ക്കുകയും പരസ്യമായി തന്നെ പ്രാർത്ഥിച്ചുകൊണ്ട് കളിയിൽ ഇടപെടുകയും ചെയ്തു. കളിയിൽ തോറ്റാലും ജയിച്ചാലും അത് ദൈവഹിതം എന്ന് പറയുവാനും, കാണികളെ അത്ഭുത പെടുത്തിയ പ്രകടനങ്ങൾ ദൈവം തന്ന അവസരമെന്നു പറഞ്ഞു വിനീതനാവാനും, ഒപ്പം തോറ്റു പുറംതള്ളപ്പെട്ടപ്പോഴും, എന്റെ ഹിതമല്ല ദൈവ ഹിതമാണ് പ്രധാനം എന്ന് പറഞ്ഞു ഉയരാനും അദ്ദേഹത്തിന് സാധിച്ചു. വിവാഹം വരെ തന്റെ ബ്രഹ്മചര്യം സൂക്ഷിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്.

താൻ ജീവിതത്തിൽ കടന്നുകയറിയ കുന്നുകളെയും അടിതെറ്റിവീണ കുഴികളെയും പരിചയപ്പെടുത്തി ജീവിതത്തിന്റെ അർദ്ധം കാണിച്ചു തരികയാണ് ഈ പുസ്തകത്തിലൂടെ. ഒരു അടിസ്ഥാനത്തിനായി പരക്കം പായുന്ന യുവജനത്തിനു സ്വയം അസ്തിത്വം ഉണ്ടാക്കാൻ ഉപകരിക്കുന്ന ജീവിത അനുഭവങ്ങളാണ് "ഷെയ്ക്കണ് " പറഞ്ഞുതരുന്നത്.  വിജയിച്ചുകൊണ്ടേ ഇരിക്കുക എന്ന ലോക ചിന്ത വെടിയുക, മറ്റുള്ളവരുടെ ജീവിതത്തിനു സഹായം നൽകുന്ന , ഒരു ജീവിതത്തെയെങ്കിലും പിടിച്ചുയർത്താൻ കിട്ടുന്ന അവസരങ്ങൾ പാഴാക്കാതിരിക്കുക , നമുക്ക് ദൈവത്തിന്റെ കീഴിൽ ഒരു രാജ്യമായി ചിന്തിക്കുക പ്രവർത്തിക്കുക, ഇതൊക്കെയാണ് ചർച്ചചെയ്യപ്പെടുന്നത്.       

ഓരോന്ന് കൈവിട്ടു പോകുന്നു എന്നറിയുമ്പോഴാണ് ഒക്കെ എന്റെ ആയിരുന്നു എന്ന തോന്നൽ നമുക്ക് ഉണ്ടാവുന്നത്. പണവും പ്രതാപാവും സ്ഥാനവും മാനവും ഒക്കെ ദൈവം കടം തന്നതാണ് , ഒന്നും നമ്മുടേതല്ല എന്ന തിരിച്ചറിവാണ് ഉണ്ടാവേണ്ടത്. ഈ ജീവിതം പോലും കടം വാങ്ങിയതാണ് , അത് തിരിച്ചേൽപ്പിക്കും വരെ സൂക്ഷിച്ചു

Related News

Go to top