പരിമളം തൂകി പാരില്‍ വന്നൊരു

 പനിനീര്കുകസുമം ബെറ്റ്സീ നീ 

പരിശുദ്ധാത്മ നിറവിലായ്

പതിനൊന്നുവര്ഷനമീ ധരണിയില്‍

പങ്കിട്ടു നല്കിറ സ്വര്ഗിദൂതുകള്‍ 

പഥികരാം ഞങ്ങള്ക്കേലവര്ക്കും .

 

ദൈവത്തിന്‍ കൃപ നിറഞ്ഞ മകളായ് 

ദൈവരഹസ്യം വെളിവാക്കാന്‍

ദൈവസ്നേഹത്താല്‍ നിര്ഭരമാക്കി

ദൈവനിയോഗം നമുക്കേകാനായ്

ദൈവം ലാളിച്ച  കൊച്ചുപുത്രിയെ 

ദൈവേച്ഛയാലെ ദിനമോര്ത്തീ്ടുമെന്നും.

 

ധന്യ ജീവിത മാര്ഗോദീപമായ് 

ധരയില്‍ ജീവിപ്പാന്‍ ദൈവപ്രേരിത

ധര്മ്മസൂത്രങ്ങള്‍ മൂന്നിലൊതുക്കി

ധര്മസംഹിതയാക്കി ഞങ്ങള്ക്കുംാ 

ധാന്യമണികളായ്  നല്കിൂ പെട്ടെന്ന്

ധരണിയില്നിാന്നും സ്വര്ഗ്ഗം  പൂകി നീ.

 

സത്യമാം സ്നേഹം ദൈവമെന്നതാല്‍ 

സത്യമായ് സ്നേഹിക്കന്ന്യോന്ന്യം

സത്ഗുണമായി സോദരര്‍ തമ്മില്‍

സന്നതി ചെയ്‌താല്‍ ദൈവസംപ്രീതി.

സചനമായുള്ള മനുജന്മാര്‍ ദിനവും  

സമ്പന്നരാകും ഐക്യസ്നേഹത്താല്‍.

 

പുഞ്ചിരി എന്നതൊരൌഷധമായി

പുലര്കാിലേ നല്‍കിയാലെന്നു മന്യോന്യം  

പുനിതമായ്ത്തീരും അദ്ദിനം മനുജാ

പുഞ്ചിരിയാല്‍ പകരൂ ദൈവസ്നേഹത്തെ

പുണരുവാന്‍ യേശുനാഥന്‍ നില്കുന്നു 

പുഞ്ചിരിതൂകി നിന്നെയെതിരേല്പ്പാൂന്‍.

 

സന്തോഷമെന്നാല്‍ പുല്കേണം ദൈവ 

സന്നിധീല്‍ നിന്നു ദിനംതോറുമേ  

സന്തോഷമെന്നാല്‍ ദൈവത്തോടോത്തു 

സന്നിവേശിച്ചാല്‍ മാത്രമേ 

സന്താപമില്ല സന്തോഷം മാത്രം 

സര് വേശന്‍ കൂടെ വാഴുമ്പോള്‍.

 

[Tribute to Betsy Charles John who joined Heavenly Abode

on Jan  23, 2017 at the age of 11, who wrote down the tips

for abundant life as Love, Smile and Happiness in Christ]

 

Mathew Joys

 

 

Related News

Go to top