മനാമ: ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ വനിതാ വിഭാഗം

കലാ സാഹിത്യവേദി സ്ത്രീകള്‍ക്കായി സംഘടിപ്പിച്ച കായിക മത്സരങ്ങളില്‍ വിജയിച്ചവരെ ആദരിച്ചു. മുഹറഖ് അല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഫ്രന്റ്‌സ് പ്രസിഡന്റ് ജമാല്‍ നദ് വി ഇരിങ്ങല്‍, ജനറല്‍സെക്രട്ടറി എം എം സുബൈര്‍, ശിഹാബ് പോക്കോട്ടൂര്‍, സുശീര്‍ ഹസന്‍, വൈസ് പ്രസിഡന്റ് സഈദ് റമദാന്‍ നദ് വി, വനിതാവിഭാഗം പ്രസിഡന്റ് ജമീല ഇബ്രാഹീം എന്നിവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. 

Go to top