റിയാദ്: സൗദിയില്‍ ഉന്നതരടക്കമുള്ളവരുടെ കേസുകള്‍ പിഴ അടച്ച്

ഒത്തുതീര്‍ക്കുന്നു. സൗദിയില്‍ അഴിമതി കേസില്‍ അറസ്റ്റിലായ രാജകുമാരന്മാരും മന്ത്രിമാരും അടക്കമുള്ള ഉന്നതരില്‍ ഭൂരിപക്ഷത്തിന്റെയും കേസുകള്‍ ഇപ്രകാരം ഒത്തുതീര്‍പ്പായിക്കഴിഞ്ഞു. ഒത്തുതീര്‍പ്പ് കരാര്‍ അംഗീകരിച്ചാണ് നിയമനടപടികളില്‍ നിന്ന് ഒഴിവായതെന്ന് സൗദി പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. പിടിച്ചെടുക്കുന്ന പണം ഖജനാവിലേക്ക് മാറ്റും.

Related News

Go to top