കുവൈത്ത്: നിയമ ലംഘകര്‍ പിടിയിലായി. കഴിഞ്ഞ ഒരു മാസത്തിനിടെയില്‍

ഇരുപതിനായിരത്തിലധികം ഗതാഗത നിയമ ലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് വിവിധ കുറ്റകൃത്യങ്ങളുടെ പേരില്‍ 650 പേരെ പിടികൂടിയതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇതില്‍ ക്രിമിനല്‍, സിവില്‍ കേസുകളില്‍ പോലീസ് തെരയുന്ന 118 പേരെയും താമസ കുടിയേറ്റ നിയമം ലംഘിച്ച 90 പേരെയും സുരക്ഷാ ഉദ്യോസ്ഥര്‍ പിടികൂടിയിട്ടുണ്ട്. കൃത്യമായ തിരിച്ചറിയല്‍ രേഖ ഹാജരാക്കാന്‍ സാധിക്കാതെപോയ 378 പേര്‍, സ്‌പോണ്‍സര്‍മാരില്‍നിന്നും ഒളിച്ചോടിയ 54, മയക്കുമരുന്നും മദ്യവുമായി ബന്ധപ്പെട്ട് 53 പേരെയും മോഷണത്തിന് നാലുപേരെയും ലേബര്‍ നിയമം ലംഘിച്ച 78 പേരെയും പിടികൂടിയിട്ടുണ്ട്. 

Go to top