കുവൈത്ത് സിറ്റി: ഫുട്‌ബോള്‍ ആരാധകരുടെ ആവേശം 23-ാമത്

ഗള്‍ഫ് കപ്പ് ടൂര്‍ണമെന്റ് കലാശക്കളി പൂരമഹോത്സവമായി. ഫൈനലില്‍ യു.എ.ഇ.യെ തോല്പിച്ച് ഒമാന്‍ കിരീടം നേടി. ഉച്ചയ്ക്ക് 2 മണിമുതല്‍തന്നെ ജാബിര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലേക്ക് ആരാധകരുടെ ഒഴുക്കായിരുന്നു. ഒമാനില്‍നിന്നും യു.എ.ഇ.യില്‍നിന്നും സൗജന്യ വിമാന സര്‍വീസുകളില്‍ കുവൈത്തില്‍ പറന്നെത്തിയ ആരാധകരുടെ ആരവങ്ങള്‍ക്കിടയിലാണ് യു.എ.ഇ.യും ഒമാനും വാശിയോടെ പൊരുതിയത്. നിശ്ചിതസമയവും അധികസമയവും കളിച്ചിട്ടും ഗോളടിക്കാനാവാതെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ വിജയികളെ തിരഞ്ഞെടുക്കാനായുള്ള യു.എ.ഇ.യുടെ ഉമര്‍ അബ്ദുറഹിമാന്റെ അവസാന കിക്ക് ഒമാന്റെ ഗോളി ഫൈസ് അതിസമര്‍ഥമായി തടഞ്ഞതോടെയാണ് 5-4ന് ഒമാന്‍ കപ്പ് സ്വന്തമാക്കിയത്.

Go to top