ദോഹ: പച്ചക്കറികളും ക്ഷീര ഉത്പന്നങ്ങളും മാത്രമല്ല ലഘുപലഹാരം മുതല്‍

പരമ്പരാഗത ഖത്തറിവിഭവങ്ങള്‍വരെയുള്ള ഭക്ഷണശാലകളും കത്താറയിലെ മഹാസീല്‍ മേളയിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നുണ്ട്. വ്യത്യസ്തതരം ചായകളും സാന്‍ഡ്വിച്ചുകളുമായി മേളയുടെ മധ്യഭാഗത്ത് തന്നെ സന്ദര്‍ശകര്‍ക്കായി ചെറിയ ഭക്ഷണശാലയുമുണ്ട്. ഖത്തറിന്റെ പരമ്പരാഗതരുചി പകരുന്ന കരക് ചായ മുതല്‍ ഇഞ്ചിച്ചായയും ഗ്രീന്‍ ടീയുമെല്ലാം ഇവിടെ ലഭിക്കും. ചെറിയ കപ്പിന് മൂന്നും വലിയ കപ്പിന് അഞ്ച് റിയാലുമാണ് നിരക്ക്.

Go to top