യു.എ.ഇ: യു.എ.ഇയില്‍ ജോലി വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ്

നിര്‍ബന്ധമാക്കി. തിങ്കളാഴ്ച ചേര്‍ന്ന യോഗത്തിലാണ് പുതിയ തീരുമാനം. ഫെബ്രുവരി നാലു മുതല്‍ ഇത് നടപ്പിലാക്കിത്തുടങ്ങും. ജനിച്ച രാജ്യം നല്‍കുന്ന സ്വഭാവ സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ ആ വ്യക്തി അഞ്ചു വര്‍ഷമായി താമസിച്ചുവരുന്ന രാജ്യത്ത് നിന്ന് നല്‍കുന്ന സര്‍ട്ടിഫിക്കറ്റോ ആണ് വിസയ്ക്കായി നല്‍കേണ്ടത്. എന്നാല്‍ ഈ നിബന്ധന ജോലി വിസ ആവശ്യപ്പെടുന്നവര്‍ക്കു മാത്രമാണ് ബാധകം. അവരുടെ കൂടെ വരുന്ന ആശ്രിതര്‍ക്ക് സ്വഭാവസര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. 

Go to top