ദോഹ: ദോഹ മെട്രോയുടെ സാമ്പത്തികമേഖലാ സ്റ്റേഷന്‍ സന്ദര്‍ശിച്ച്

പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി നിര്‍മാണ പുരോഗതികള്‍ വിലയിരുത്തി. കഴിഞ്ഞ വര്‍ഷത്തെ ദോഹ മെട്രോയുടെ പുരോഗതികളെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും പ്രധാനമന്ത്രിക്ക് അധികൃതര്‍ വിശദീകരിച്ചു. സാമ്പത്തിക മേഖല-ഉഖ്ബ ബിന്‍ നാഫി സ്റ്റേഷനുകള്‍ക്കിടയിലെ തുരങ്കപാതയിലൂടെ ആദ്യ പരീക്ഷണഓട്ടം നടത്താന്‍ തയ്യാറെടുക്കുന്ന തീവണ്ടിയും പ്രധാനമന്ത്രി പരിശോധിച്ചു. യാത്രക്കാര്‍ക്ക് കൂടുതല്‍ സുരക്ഷിതത്വവും വേഗവമുള്ള സേവനമാണ് പുതിയ തീവണ്ടികളുടേതെന്ന് അധികൃതര്‍ വിശദീകരിച്ചു. 

Go to top