ദോഹ: രാജ്യത്തിന്റെ ഗതാഗതമേഖലയില്‍ പുതിയ വിപ്ലവത്തിന്

നാന്ദി കുറിക്കുന്ന ദോഹ മെട്രോയുടെ 73 ശതമാനം നിര്‍മാണം പൂര്‍ത്തിയായതായി ഗതാഗത വാര്‍ത്താവിനിമയ മന്ത്രി ജാസ്സിം ബിന്‍ സെയ്ഫ് അല്‍ സുലൈത്തി. വര്‍ഷാവസാനത്തോടെ പദ്ധതിയുടെ 90 ശതമാനവും പൂര്‍ത്തിയാകും. 2019-ഓടെ ഒന്നാംഘട്ടം പൂര്‍ത്തിയാകും. 2020-ല്‍ മെട്രോ പൊതുജനങ്ങള്‍ക്കായി തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. മെട്രോയുടെ റെഡ് ലൈന്‍ നിര്‍മാണം 93 ശതമാനം പൂര്‍ത്തിയായി. റെഡ് ലൈനിലെ സാമ്പത്തിക മേഖലാ സ്റ്റേഷന്‍, റാസ് അബു ഫോന്‍താസ് സ്റ്റേഷന്‍, അല്‍ വഖ്‌റ എന്നീ മൂന്ന് സ്റ്റേഷനുകളും ഏകദേശം പൂര്‍ത്തിയായി വരികയാണ്. പരീക്ഷണയോട്ടം പൂര്‍ണ തോതില്‍ വര്‍ഷാവസാനത്തോടെ ആരംഭിക്കും.

Go to top