സൗദി: തൊഴില്‍ വിസ പുതുക്കാത്ത വിദേശികള്‍ക്ക് മുന്നറിയിപ്പുമായി സൗദി.

താമസരേഖയായ ഇഖാമ, കാലാവധി തീരുന്നതിനു മുമ്പ് പുതുക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ നടപടി സ്വീകരിക്കുമെന്നും സൗദി പാസ്പോര്‍ട്ട്‌ വിഭാഗം വിദേശ തൊഴിലാളികളെ ഓര്‍മിപ്പിച്ചു. ഇഖാമ പുതുക്കുന്നതില്‍ വീഴ്ച സംഭവിച്ചാല്‍ ആദ്യഘട്ടത്തില്‍ അഞ്ഞൂറ് റിയാല്‍ പിഴ ഈടാക്കും. രണ്ടാമത്തെ തവണ ആയിരം റിയാല്‍ ആയിരിക്കും പിഴ. മൂന്നാമതും പിടിക്കപ്പെട്ടാല്‍ പതിനായിരം റിയാല്‍ പിഴയും നാടു കടത്തലുമായിരിക്കും ശിക്ഷയെന്ന് പാസ്പോര്‍ട്ട്‌ വിഭാഗം അറിയിച്ചു.

Go to top