ദുബായ്: അല്‍ ഖൈല്‍ റോഡില്‍നിന്ന് ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്ട്രീറ്റിലേക്കുള്ള

പുതിയ പാലം വെള്ളിയാഴ്ച തുറക്കും. ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും (ആര്‍.ടി.എ.) ഇമാര്‍ പ്രോപ്പര്‍ട്ടീസും ചേര്‍ന്നാണ് പാലം നിര്‍മിച്ചിരിക്കുന്നത്. ദുബായ് വാട്ടര്‍ കനാലിനു മുകളിലൂടെ പോകുന്ന പാലത്തിന്റെ നീളം 1270 മീറ്ററാണെന്ന് ആര്‍.ടി.എ. ചെയര്‍മാന്‍ മാതര്‍ അല്‍ തായര്‍ പറഞ്ഞു. ഫിനാഷ്യല്‍ സെന്റര്‍ സ്ട്രീറ്റിലെ ഗതാഗതം സുഗമമാക്കാന്‍ പദ്ധതി സഹായിക്കും. റാസല്‍ഖോറിന്റെയും അല്‍ ഖൈലിന്റെയും ഇന്റര്‍സെക്ഷനില്‍ നിന്നാണ് പാലത്തിന്റെ തുടക്കം.

 

Go to top