ദോഹ: പാലക്കാട് എൻഎസ്എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് 

പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ദോഹയിലെ കൂട്ടായ്മയായ അനക്സ് ഖത്തർ, വെള്ളിയാഴ്ച, ബിര്‍ള പബ്ലിക് സ്കൂളില്‍ വെച്ച് ബ്രൈന്‍ ബാറ്റില്‍ 2018 എന്ന പേരില്‍ നടത്തിയ ഇന്‍റര്‍ സ്കൂള്‍ ക്വിസ് മത്സരത്തില്‍ ബിര്‍ള പബ്ലിക് സ്കൂള്‍ ജേതാക്കാളായി. അന്നേ ദിവസം ഉച്ചക്ക് നടന്ന പ്രഥമിക മത്സരത്തില്‍ ഖത്തറിലെ വിവിധ സ്കൂളുകളില്‍ നിന്നായി നാനൂറോളം കുട്ടികളാണ് പങ്കെടുത്തത്. ഇതില്‍ നിന്നും തിരഞ്ഞെടുത്ത ആറു സ്കൂളുകളിലെ കുട്ടികളാണ് ഫൈനലില്‍ മത്സരിക്കാന്‍ യോഗ്യത നേടിയത്.

Go to top