ദോഹ: ഉംസലാലിന് സമീപത്തെ ശൈത്യകാല അല്‍ മസ്‌റൂഅയില്‍

പുഷ്‌പോത്സവത്തിന് തുടക്കമായി. മുനിസിപ്പാലിറ്റി- പരിസ്ഥിതി മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് പുഷ്‌പോത്സവം നടക്കുന്നത്.  പ്രാദേശികമായി ഉത്പാദിപ്പിച്ച പച്ചക്കറികള്‍, പഴങ്ങള്‍, പൂക്കള്‍, അലങ്കാരച്ചെടികള്‍ തുടങ്ങിയവയാണ് പുഷ്‌പോത്സവത്തിലുള്ളത്. വന്‍ ജനക്കൂട്ടത്തെയാണ് പുഷ്‌പോത്സവം ആകര്‍ഷിക്കുന്നത്. അല്‍ മസ്‌റൂഅയില്‍ ഇന്നുവരെ തുടരുന്ന പുഷ്‌പോത്സവം അല്‍ ഖോര്‍ അല്‍ ദഖീറയില്‍ 18 മുതല്‍ 20 വരെയും അല്‍ വക്‌റയില്‍ 25 മുതല്‍ 27 വരെയും അരങ്ങേറും. 

Go to top