ദോഹ: രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിങ് മേളയായ ഷോപ്പ് ഖത്തറിന്റെ

ആദ്യ ആഴ്ചയിലെ നറുക്കെടുപ്പില്‍ പതിനഞ്ച് പേര്‍ വിജയികളായി. മാള്‍ ഓഫ് ഖത്തറില്‍ നടന്ന നറുക്കെടുപ്പില്‍ അഞ്ച് ലക്ഷം റിയാലിന്റെ കാഷ് പ്രൈസുകളും രണ്ട് ബി.എം.ഡബ്‌ള്യു. കാറുമാണ് സമ്മാനമായി നല്‍കിയത്. ജനുവരി ഏഴിന് ആരംഭിച്ച ഷോപ്പ് ഖത്തറിന്റെ ആദ്യ നറുക്കെടുപ്പില്‍ 25,000 വൗച്ചറുകളാണുള്ളത്. രാജ്യത്തെ പതിമ്മൂന്ന് മാളുകളിലായാണ് ഷോപ്പ് ഖത്തര്‍ മേള നടക്കുന്നത്. 200 റിയാലിന് മുകളില്‍ പര്‍ച്ചേസ് നടത്തുന്നവര്‍ക്കാണ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ അവസരം. മൂന്ന് നറുക്കെടുപ്പുകളാണ് അവശേഷിക്കുന്നത്.

Go to top