ഷാര്‍ജ: ഷാര്‍ജയിലെ അപ്പാര്‍ട്‌മെന്റില്‍ വന്‍ തീപിടുത്തം.

തീപിടുത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ച് അപ്പാര്‍ട്‌മെന്റിലെ രണ്ടു കുട്ടികളടക്കം അഞ്ചുപേര്‍ മരിച്ചു. എട്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ കുവൈത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാര്‍ജ അല്‍ ബൂട്ടിനലിലെ അപ്പാര്‍ട്‌മെന്റില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് തീപിടുത്തം ഉണ്ടായത്. വിവിധനിലകളില്‍ താമസിക്കുന്നവരാണ് അപകടത്തിനിരയായത്. പ്രാഥമിക അന്വേഷണത്തില്‍ അപ്പാര്‍ട്‌മെന്റിലെ ഒന്നാംനിലയിലെ എയര്‍കണ്ടീഷണറില്‍ നിന്നുമാണ് തീപടര്‍ന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്. തുടര്‍ന്ന് വളരെ പെട്ടെന്ന് തന്നെ രണ്ടും മൂന്നും നിലകളിലേക്ക് തീപടരുകയായിരുന്നു. 

Related News

Go to top