മസ്‌കറ്റ്: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഒമാനിലെത്തിയ

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വ്യവസായ, വാണിജ്യ മേധാവികളെ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ക്ഷണിച്ചു. ഒമാന്‍ വാണിജ്യ വ്യവസായ മന്ത്രാലയം മസ്‌കറ്റിലെ ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് സംഘടിപ്പിച്ച ഒമാന്‍-ഇന്ത്യ ബിസിനസ് സംഗമത്തിലായിരുന്നു ഇത്. ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിന് ആവിഷ്‌കരിച്ച സുഗമമായ രീതികളെക്കുറിച്ച് മോദി വ്യവസായികളെ ധരിപ്പിച്ചു. രാജ്യത്ത് മുതല്‍ മുടക്കുന്നതിന് അനുയോജ്യമായ സമയമാണ് ഇപ്പോള്‍. നിക്ഷേപനടപടികള്‍ കൂടുതല്‍ ഉദാരമാക്കിയിട്ടുണ്ട്. മൂന്നരവര്‍ഷമായി ഗള്‍ഫ് രാഷ്ട്രങ്ങളിലെ വ്യവസായ പ്രമുഖരുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി വിശദീകരിച്ചു. 

Go to top