ആംസ്റ്റർഡാം: 2018 ലോക കപ്പ് ഫുട്ബോളിൽ നിന്നും ഹോളണ്ട് പുറത്ത്

പോകുമെന്ന് ഏകദേശം ഉറപ്പായി. ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ ബെലാറസിനെ ഒന്നിനെതിരെ മൂന്നു ഗോളിന് തോല്‍പ്പിച്ചെങ്കിലും സ്വീഡനും ഫ്രാന്‍സും ജയം കണ്ടതാണ് ഓറഞ്ചു പടക്ക് തിരിച്ചടിയായത്. ഇനി ലോകകപ്പ് ടിക്കറ്റ് ലഭിക്കണമെങ്കില്‍ വലിയ അത്ഭുതങ്ങള്‍ സംഭവിക്കണം. ചൊവ്വാഴ്ച രാത്രി നടക്കുന്ന മത്സരത്തില്‍ സ്വീഡനെ വലിയ മാർജിനിൽ  തോല്‍പ്പിച്ചാല്‍ മാത്രമേ ഡച്ച്‌ പടക്ക് ലോകകപ്പിലേക്ക് പ്രവേശിപ്പിക്കാന്‍ കഴിയുകയുള്ളൂ. 

Related News

Go to top